sections
MORE

ഇത്തരമൊരു വീട് കേരളത്തിൽ അപൂർവം! കാണാം ഫ്ലൂയിഡ് ഹൗസ്; പ്ലാൻ

fluid-house-kottayam-view
SHARE

കോട്ടയം ജില്ലയിലെ പെരുമ്പായിക്കാട് എന്ന സ്ഥലത്ത് തികച്ചും വ്യത്യസ്തമായ വീട് സ്വന്തമാക്കിയതിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

നാട്ടിൽ വീട് പണിയുമ്പോൾ പതിവ് കാഴ്ചകളിൽ നിന്നും വ്യത്യസ്തമാകണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് വിദേശത്ത് ഒക്കെ പ്രചാരമുള്ള ഫ്ലൂയിഡ് ഡിസൈൻ തിരഞ്ഞെടുത്തത്. ഒരു ദ്രാവകം ഒഴുകി നടക്കുന്നത് പോലെ സ്വതന്ത്രമായി വിഹരിക്കുന്ന ഇടങ്ങളാണ് വീടിന്റെ പ്രത്യേകത.

fluid-house-kottayam-exterior

മണ്ണിൽ നിന്നും പൊട്ടിമുളച്ച് വളഞ്ഞ് തിരിഞ്ഞ് മുകളിലേക്ക് പോയി വീണ്ടും താഴേക്ക് ഇറങ്ങി വരുന്ന രേഖകളാണ് വീടിന്റെ പുറംകാഴ്ചയുടെ ഹൈലൈറ്റ്. ബോക്സ് ആകൃതിയിലാണ് വീടിന്റെ പ്രധാന എലിവേഷൻ. ഇതിൽ വെള്ളയും മഞ്ഞയും നിറങ്ങൾ നൽകിയിരിക്കുന്നു.  ചുറ്റുമതിലും വീടിന്റെ തുടർച്ചയെ രേഖപ്പെടുത്തുന്നു.

fluid-house-kottayam-living

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ലൈബ്രറി സ്‌പേസ് എന്നിവയാണ് 2900 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. ശ്വാസം മുട്ടിക്കുന്ന ചുവരുകൾ ഒഴിവാക്കി തുറന്ന സമീപനവും ഗ്ലാസിന്റെ നിറഞ്ഞ സാന്നിധ്യമാണ് അകത്തളങ്ങളിലെ സവിശേഷത.

fluid-house-kottayam-hall

സ്വാഭാവിക പ്രകാശവും ക്രോസ് വെന്റിലേഷനും ഉറപ്പുവരുത്തിയാണ് ഇടങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. മിനിമൽ ശൈലിയിൽ പരസ്പരം സംവദിക്കുന്ന വിധമാണ് ഇടങ്ങളുടെ ക്രമീകരണം. ഇളംനിറങ്ങളുടെ ലാളിത്യത്തിലാണ് അകത്തളങ്ങൾ. സ്വാഭാവിക വെളിച്ചം നന്നായി ലഭിക്കുന്നതിനാൽ ഫോൾസ് സീലിങ്ങിന്റെയോ കൃത്രിമ പ്രകാശസംവിധാനങ്ങളുടെയോ ആവശ്യമില്ല.

fluid-house-kottayam-stair

സ്വകാര്യത നൽകി സ്വീകരണമുറി മാറ്റി നൽകി. ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിലാണ്. സെൻട്രൽ ഹാൾ ആണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. ഡബിൾ ഹൈറ്റിൽ ഒരുക്കിയതിനാൽ മുകൾനിലയിൽ നിന്നും ഇവിടേക്ക് നോട്ടമെത്തും. അവിടെ നിന്നും പ്രവേശിക്കുന്നത് വീണ്ടും ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഡൈനിങ് ഹാളിലേക്കാണ്. ഇവിടെ ഒരു വശത്തെ ഭിത്തി ഓറഞ്ച് നിറം നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

fluid-house-kottayam-upper

ഡൈനിങ്ങിനോട് ചേർന്നുതന്നെ സ്വകാര്യത നിലനിർത്തി ഓപ്പൺ കിച്ചൻ നൽകി. ഇതിനു പിന്നിലായി വർക്കിങ് കിച്ചനുമുണ്ട്.

fluid-house-kottayam-kitchen

സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് നാലു കിടപ്പുമുറികളും. മുകളിലെ മുറികളിൽ പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ഓപ്പൺ ബാൽക്കണിയും നൽകിയിട്ടുണ്ട്. സ്റ്റോറേജിനും നല്ല പ്രാധാന്യം നൽകിയിട്ടുണ്ട്. ഫുൾ ലെങ്ത് വാഡ്രോബുകൾ ഇതിന്റെ ഉദാഹരണമാണ്. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് സ്‌പേസ് എന്നിവയും മുറികളുടെ ഉപയുക്തത വർധിപ്പിക്കുന്നു.

fluid-house-kottayam-bed

ലാൻഡ്സ്കേപ്പും വീടിനു പരസ്പരപൂരകമായി വർത്തിക്കുന്നു. ചെറിയൊരു അടുക്കളത്തോട്ടവും പിന്നിലായി ഒരുക്കിയിട്ടുണ്ട്.

fluid-house-kottayam-elevation

വീട്ടിൽ എത്തുന്ന അതിഥികളും ബന്ധുക്കൾക്കുമെല്ലാം വീട് വളരെ ഇഷ്ടമായി. അവരുടെ നല്ല വാക്കുകൾ കൂടി കേൾക്കുമ്പോൾ ഞങ്ങൾ ഏർപ്പെട്ട പ്രയത്നം വെറുതെയായില്ല എന്ന സന്തോഷം മനസ്സിൽ നിറയുന്നു.

fluid-house-kottayam-gf

Project facts

fluid-house-kottayam-ff

Location- Perumbaikadu, Kottayam

Plot- 20 cent

Area- 2900sqft

Owner – Gerald Jhonson

Architect – Alex Joseph & Dona Alex

MySpace Architects, Kottayam

Mob- 9958537414

Year of Completion -2018

English Summary- Fluid House Kottayam Unique Design Home Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA