sections
MORE

പുറമെ കണ്ടാൽ വിശ്വസിക്കില്ല; ഈ വീട് ഒരുക്കിയത് വെറും 6 സെന്റിൽ! പ്ലാൻ

6-cent-house-elevation
SHARE

എറണാകുളം ജില്ലയിലെ കവരപ്പറമ്പിൽ 6 സെന്റാണ് ജോസഫിന് ഉണ്ടായിരുന്നത്. ഇടുങ്ങി നീളമേറിയ പ്ലോട്ടിന്റെ വശത്തായി ഒരു കിണറും ഉണ്ടായിരുന്നു. ഇത് ഒഴിവാക്കി പ്ലാൻ വരയ്ക്കുക എന്ന വെല്ലുവിളി ഇവിടെ മറികടന്നു. ചെറിയ പ്ലോട്ടിൽ കൂടുതൽ വലിപ്പം തോന്നുംവിധമാണ് പുറംകാഴ്ച. ഫ്ലാറ്റ്-സ്ലോപ് റൂഫ്, പർഗോള എന്നിവ പുറംകാഴ്ചയിൽ ഭംഗി പകരുന്നു.

6-cent-house-exterior

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, നാലു കിടപ്പുമുറികൾ എന്നിവയാണ് 1920 ചതുരശ്രയടിയിൽ ഒരുക്കിയത്. സെമി ഓപ്പൺ ശൈലിയിലാണ് അകത്തളം. ചുവരുകൾക്കും നിലത്തിനും ഓഫ് വൈറ്റ് നിറം തിരഞ്ഞടുത്തത് കൂടുതൽ വിശാലത തോന്നിപ്പിക്കുന്നു. ഇളം നിറത്തിലുള്ള വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. ഗോവണിയിലും സിറ്റൗട്ടിലും ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു.

6-cent-house-living

കാർപോർച്ചും ചെറിയ സിറ്റൗട്ടും കടന്നാണ് അകത്തേക്കെത്തുന്നത്. C ഷേപ്ഡ് സോഫയും ടിവി യൂണിറ്റും ലിവിങ്ങിൽ തന്നെ നൽകി. ഇവിടെ ഒരു ഭിത്തി വേർതിരിച്ചു പ്രെയർ സ്‌പേസും നൽകി. കാറ്റും വെളിച്ചവും നന്നായി ലഭിക്കാൻ വലിയ ജനാലകളും പ്രധാന ഹാളിന്റെ ഡബിൾ ഹൈറ്റ് ചുവരുകളിൽ നൽകി. 

6-cent-house-dine

ഡൈനിങ് ഹാൾ ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഇത് കൂടുതൽ വെളിച്ചവും വിശാലതയും നൽകുന്നു. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലാണ് ഊണുമേശ. ഊണുമേശയോട് ചേർന്ന് പാൻട്രി കൗണ്ടറും ക്രോക്കറി ഷെൽഫും ഒരുക്കി.

വുഡ്, ടഫൻഡ് ഗ്ലാസ് കോംബിനേഷനിലാണ് ഗോവണിയുടെ കൈവരികൾ. മുകളിൽ എത്തുമ്പോൾ കൈവരികളോട് ചേർന്ന് ഒരു സ്റ്റഡി ഏരിയയും സെറ്റ് ചെയ്തു. 

6-cent-house-upper

മുകളിലെ ബാൽക്കണിയിൽ  വെർട്ടിക്കൽ ലൂവറുകളിൽ ഗ്ലാസ് പാനലിങ് നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നുമുണ്ട്.

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം. വാഡ്രോബ് സൗകര്യം നൽകിയിട്ടുണ്ട്. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് വാഡ്രോബുകൾ.

6-cent-house-bed

ബ്ലാക്- വൈറ്റ് തീമിലാണ് അടുക്കള. പ്ലൈവുഡ്– മൈക്ക ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

6-cent-house-kitchen

ചുരുക്കത്തിൽ ചെറിയ സ്ഥലപരിമിതികളെ അപ്രസക്തമാക്കുന്ന ഡിസൈനാണ് ഈ വീടിന്റെ ഹൈലൈറ്റ്.  

6-cent-house-ff

Project facts

6-cent-house-gf

Location- Kavaraparambu

Plot- 6 cent

Area- 1920 sqft

Owner – M V Joseph

Architect – Sebin Stephen

Aura Architects, Angamaly

Mob- 9645836082

Year of Completion - 2019

English Summary- Small Plot House Plan 

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA