sections
MORE

ആരും ഈ വീടിനെ ഒന്നു നോക്കാതെ പോകില്ല! കാരണമുണ്ട്..പ്ലാൻ

box-house-vytila
SHARE

കൊച്ചി വൈറ്റിലയിൽ 13 സെന്റിലാണ് സുരേഷ് കമ്മത്തിന്റെ പുതിയ വീട്. വൈറ്റില ജങ്ഷന് അടുത്തും എന്നാൽ നഗരമധ്യത്തിലെ തിരക്ക് ഏൽക്കാതെയുമുള്ള പ്ലോട്ടാണിത്. ഇന്ന് ഈ വീടിന്റെ മുന്നിലെ റോഡിലൂടെ പോകുന്ന ആരും ഈ വീടിനെ ഒന്ന് നോക്കാതെ പോകില്ല!

കാലിക ശൈലിയിലൊരു ഭവനം. കാറ്റും വെട്ടവും വീട്ടകങ്ങളിൽ അലയടിക്കണം. ഈ ഒരു ആവശ്യം മാത്രമാണ് സുരേഷ് ആർക്കിടെകറ്റ് സുജിത് കെ. നടേഷിനോട് പങ്കുവച്ചത്. നീളത്തിലുള്ള പ്ലോട്ടിനനുസരിച്ചാണ് വീടിന്റെ പുറംകാഴ്ച  ചിട്ടപ്പെടുത്തിയത്. എലിവേഷന്റെ സമകാലീന ശൈലിയും, ചതുരാകൃതിയിലുള്ള  ഡിസൈൻ രീതികളും,  ലാന്റ്സ്കേപ്പിന്റെ മനോഹാരിതയുമെല്ലാം വീടിനെ ഒരു ലാൻഡ്മാർക്കായി മാറ്റുന്നു.

box-house-vytila-front

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചാൽ ആദ്യം കണ്ണിലുടക്കുന്നത് പൂജാമുറിയാണ്. ചെങ്കല്ലിന്റെ ചാരുതയിലാണ് പൂജമുറി ഒരുക്കിയത്. ലിവിങ്, ഡൈനിങ്, സ്റ്റെയർ ഏരിയ, പൂജാ സ്പേസ് ഇത്രയും വെർട്ടിക്കൽ സ്പേസിൽ ക്രമീരിച്ചും. സ്റ്റെയറിനടിയിലായി കോർട്ട്‍യാർഡ് ഒരുക്കി. ‍

box-house-vytila-lift

വിഭജനങ്ങൾ ഒഴിവാക്കി തുറന്നതും വിശാലവുമായ ഉൾത്തടങ്ങൾ സദാ പ്രസന്നമായി നിലനിൽക്കുന്നതിന് കാരണങ്ങൾ പലതാണ്. 

box-house-vytila-hall

ഡൈനിങ്ങിൽ ഒരു ഭാഗം കിഴക്കഭിമുഖമായി ഡോർ കം വിൻഡോസ് നൽകി.  പ്രകൃതിയുടെ മനോഹാരിത അകത്തളങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം തന്നെ നിറയെ കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്നു. 

box-house-vytila-living

തേക്കിന്റെ ചന്തമാണ് സ്റ്റെയർകേസിന്. ഇന്റീരിയറിൽ നൽകിയിരിക്കുന്ന പർഗോളകൾ അതിന്റെ ധർമ്മം നിർവഹിക്കുന്നതോടൊപ്പം തന്നെ ഡിസൈൻ എലമെന്റായും വർത്തിക്കുന്നു. 

box-house-vytila-pargola

മുകളിലും താഴെയുമായി 5 കിടപ്പുമുറികൾക്കും ബാൽക്കണി ഒരുക്കിയിട്ടുണ്ട്. ഫാമിലി ലിവിങ്, യൂട്ടിലിറ്റി സ്പേസ് എന്നിങ്ങനെയാണ് മുകളിലെ സജ്ജീകരണങ്ങൾ. കൂടാതെ മുകൽ നിലയിലും കോർട്‍യാർഡിന് ഇടം നൽകി.

box-house-vytila-bed

ടർക്കിഷ് മാർബിളും, ടൈലുമാണ് ഫ്ളോറിങ്ങിനെ ആഡംബര പൂർണമാക്കുന്നത്. സീലിങ്ങിനെ മനോഹരമാക്കുന്നത് തേക്കാണ്. പരമ്പരാഗതശൈലിയുടെ ചേരുവകളും കോർത്തിണക്കിയാണ് ഇന്റീരിയറിനെ മനോഹരമാക്കിയിരിക്കുന്നത്. 

box-house-vytila-upper

അടുക്കളയ്ക്ക് കൗണ്ടർടോപ്പ് ബ്ലാക്ക് ഗ്രനൈറ്റാണ്. ഷട്ടറുകൾക്ക് മറൈൻ പ്ലൈ വെനീറിന്റെ ചന്തമാണ്. 

box-house-vytila-kitchen

നീളൻ പ്ലോട്ടിന്റെ സവിശേഷത വളരെ ക്രിയാത്മകമായി കണക്കിലെടുത്ത് ഓരോ സ്പേസും ജീവസ്സുറ്റതാക്കി മാറ്റിയതിൽ വളരെ തൃപ്തരാണ് വീട്ടുകാരും.  

A3

Project facts

A3

സ്ഥലം– വൈറ്റില, കൊച്ചി

ഏരിയ-  4500 SFT

പ്ലോട്ട് – 13 സെന്റ്

ഉടമസ്ഥൻ – സുരേഷ് കമ്മത്ത്

‍ആർക്കിടെക്ട് – സുജിത് കെ. നടേഷ്

സൻസ്കൃതി ആർക്കിടെക്റ്റ്സ്,കൊച്ചി

Ph- 0484 2776569      Mob- 9495959889

പണി പൂർത്തിയായ വർഷം – 2019

English Summary- Box Shaped City Home Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA