ADVERTISEMENT

നിർമാണച്ചെലവുകളിൽ ഉണ്ടായ വർധനയാണ് കഴിഞ്ഞ വർഷത്തെ അടയാളപ്പെടുത്തുന്നത്. അതോടെ ബജറ്റ് വീടുകൾ കോസ്റ്റ് എഫക്ടീവ് വീടുകൾക്ക് വഴിമാറി. ഇത്തരത്തിൽ നിർമിച്ച ചില വീടുകൾ പരിചയപ്പെടാം..

അവിശ്വസനീയം; ഇത് വെറും അര സെന്റിൽ നിർമിച്ച വീട്! ചെലവ് 8 ലക്ഷം...

half-cent-home-kochi-view

സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന കൊച്ചി നഗരഹൃദയത്തിൽ സ്വന്തമായുള്ള ഒരു തുണ്ടു ഭൂമിയിൽ വിശാലമായ വീടുപണിത വിശേഷങ്ങൾ ഉടമസ്ഥൻ ജാൻസൺ പങ്കുവയ്ക്കുന്നു.

സെന്റ് തെരേസാസ് കോളജിനു പിന്നിലെ റെസിഡൻഷ്യൽ കോളനിയിൽ,  കൃത്യമായി പറഞ്ഞാൽ 0.63 സെന്റ് ഭൂമിയാണ് ഉണ്ടായിരുന്നത്.  രണ്ടു സെന്റിൽ വീടുപണിയുന്നത് പോലും  ദുഷ്കരമായ കാര്യമാണ്. അപ്പോൾ പിന്നെ അര സെന്റിന്റെ കാര്യം പറയണോ? തീർന്നില്ല, വീടിനായി ചെലവഴിക്കാൻ കയ്യിൽ തുച്ഛമായ തുക മാത്രമേ ഉള്ളൂ. എങ്കിലും ആഗ്രഹവുമായി എൻജിനീയർ അനൂപ് ഫ്രാൻസിസിനെ സമീപിച്ചു. 

ചെലവ് കുറയ്ക്കാൻ കോൺക്രീറ്റും ഇഷ്ടികയുമെല്ലാം ഒഴിവാക്കി, പകരം പ്രീഫാബ്രിക്കേറ്റഡ് സ്റ്റീൽ സ്ട്രക്ചർ സാങ്കേതികവിദ്യയാണ് എൻജിനീയർ ഉപയോഗിച്ചത്. ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, സ്റ്റെയർ കേസ്, ബാത്റൂം എന്നിവയാണ് 512 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഒന്നാം നിലയുടെ മേൽക്കൂരയിൽ സ്റ്റീൽ റോഡ്, അലുമിനിയം ഷീറ്റുകൾ എന്നിവ പല ലെയറുകളായി നൽകി. താഴെ ജിപ്സം സീലിങ് ചെയ്തു. ഭിത്തികൾ പൊളിക്കാതെ ഓപ്പൺ കോൺഡ്യൂട്ട് ശൈലിയിലാണ്  വയറിങ് ചെയ്തത്.

half-cent-home-dine

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 8 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് കേട്ടിട്ടില്ലേ. ഇവിടെ ഉള്ളതുകൊണ്ട് ഓണവും ക്രിസ്മസും പെരുന്നാളും കൂടിയ പ്രതീതിയാണ്.

Project Facts

Location- Near St. Teresas College, Kochi

Plot-0.63 cent

Area- 512 SFT

Owner-Janson

Designer- Anoop Francis

Mob- 9847027285

ഈ വീടിന്റെ കൂടുതൽ കാഴ്ചകൾ കാണാം...

****

16-lakh-house-thrissur

ഇത് സാധാരണക്കാർ കാത്തിരുന്ന വീട്; ചെലവ് 16.5 ലക്ഷം! പ്ലാൻ...

16-lakh-house-thrissur-living

തൃശൂർ ജില്ലയിലെ പെരുമ്പിലാവിൽ എട്ടു സെന്റ് ഭൂമിയാണുള്ളത്. വീട് പണിയാൻ നേരം പ്രധാനമായും ഒരു ആവശ്യമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. പോക്കറ്റ് കീറാൻ പാടില്ല, എന്നാൽ അത്യാവശ്യ സൗകര്യങ്ങൾ ഉണ്ടാവുകയും വേണം.

16-lakh-house-thrissur-kitchen

വൈറ്റ് പുട്ടി ഫിനിഷിലാണ് വീടിന്റെ അകം പുറം കാഴ്ചകൾ. വർണാഭമായ നിറങ്ങൾ ചെലവ് കൂട്ടും എന്നറിഞ്ഞു ഒഴിവാക്കി.പുറംകാഴ്ചയിൽ വേർതിരിവ് നൽകാൻ കുറച്ചിട സിമന്റ് പ്ലാസ്റ്ററിങ് ചെയ്ത് ഗ്രേ പെയിന്റ് അടിച്ചു. പാരപെറ്റിൽ പര്‍ഗോളയും നൽകിയിട്ടുണ്ട്. സിറ്റൗട്ട്, ലിവിങ് കം ഡൈനിങ്, രണ്ട് കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1022 ചതുരശ്രയടിയിൽ ഒരുക്കിയത്. സിറ്റൗട്ടിൽ ഇൻബിൽറ്റായി ഇരിപ്പിട സൗകര്യവും നൽകി.

ചെലവ് കുറച്ച ഘടകങ്ങൾ

  • ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകി.
  • ചുവരിൽ കടുംവർണങ്ങൾ നൽകാതെ വൈറ്റ് വാഷ് മാത്രം ചെയ്തു.
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ഫർണിഷിങ്ങിന് പ്ലൈവുഡ് അടക്കം ബദൽ സാമഗ്രികൾ ഉപയോഗിച്ചു.
  • ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.

Project facts

Location- Perumbilavu, Thrissur

Plot- 8 cent

Area- 1022 SFT

Owner- Nambiathan Namboothirippadu

Completion- Apr 2019

Designer- Arun KM

AKM Builders, Thrissur

Ph.9946161316  

ഈ വീടിന്റെ കൂടുതൽ കാഴ്ചകൾ കാണാം

****

'ഇതല്ലേ ഞങ്ങൾ തേടി നടന്ന വീട്'!: കണ്ടവർ പറയുന്നു...

പാലായിൽ കോളജ് അധ്യാപക ദമ്പതികളായ മാത്യു തോമസും ലിന്റയും വീടുപണിയാനായി സ്ഥലം കണ്ടെത്തിയത് കോളജിനടുത്തുള്ള മുത്തോലി എന്ന സ്ഥലത്താണ്. തങ്ങളുടെ കുടുംബത്തിനാവശ്യമായ ബജറ്റിലൊതുങ്ങുന്ന 3 ബെഡ്റൂം വീടായിരുന്നു മനസ്സിലുണ്ടായിരുന്നത്. ഇത്തരം ഒരു ആശയം മനസ്സിലുറപ്പിച്ചാണ് എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാട്ടിനെ പ്ലാൻ വരയ്ക്കാനായി സമീപിച്ചത്.

cute-house-mutholi-pala

മൂന്ന് ബെഡ്റൂം, അറ്റാച്ച്ഡ് ബാത്ത്റൂം, സ്റ്റഡി ഏരിയായുമടക്കം ഒരു നിലയിൽ തന്നെ രൂപകല്പന ചെയ്യണമെന്നുള്ള ഡിസൈനറുടെ അഭിപ്രായത്തോട് മാത്യുവും കുടുംബവും യോജിച്ചു. മുൻവശത്ത് നീളൻ വരാന്തയും പോർച്ചും മുന്നിലേക്ക് പ്രൊജക്റ്റ് ചെയ്തു മുഖപ്പുകൾ നൽകി കണ്ടംപ്രറി എലവേഷൻ സ്റ്റൈലും വീടിനു നൽകിയിരിക്കുന്നു. 

ഈ ഒരുനില വീടിന്റെ ഏറ്റവും ആകര്‍ഷണീയത എന്നു പറയുന്നത് ഫാമിലി ലിവിങ് കം ഡൈനിങ് ഹാളാണ്. എട്ടടി നീളവും എട്ടടി വീതിയുമുള്ള ജനാല നിർമിച്ചിരിക്കുന്നത് UPVC യിലാണ്. ഇടമുറിയാതെയുള്ള വായു സ‍ഞ്ചാരവും പകൽ വെളിച്ചവും ഈ വലിയ ജനാല ഉറപ്പാക്കുന്നു.

cute-house-mutholi-pala-dine-JPG

തെക്ക് കിഴക്ക് അഗ്നിമൂലയായി മോഡേൺ സൗകര്യങ്ങളുള്ള അടുക്കളയും വർക്ക് ഏരിയയും സജ്ജീകരിച്ചിരിക്കുന്നു. ഫ്ളാറ്റ് റൂഫ് വാർത്ത് ട്രസ്സ് ചെയ്ത് ടെറസ് ഏരിയായും ഉപയോഗപ്രദമായി മാറ്റിയിരിക്കുന്നു. 2000 സ്ക്വ.ഫീറ്റുള്ള ഈ വീട് കാണാനെത്തുന്നവർ ഒറ്റമനസ്സോടെ പറയുന്നു. ഇതാണ് ഞങ്ങളുടെ മനസ്സിലുള്ള വീട്.

cute-house-mutholi-pala-truss-JPG

Project facts

സ്ഥലം- മുത്തോലി, പാലാ

ഏരിയ- 2000 SFT

ഉടമസ്ഥൻ – മാത്യു തോമസ്

ഡിസൈനർ – ശ്രീകാന്ത് പങ്ങപ്പാട്ട്   

പി. ജി. ഗ്രൂപ്പ് ഡിസൈൻസ്, കാഞ്ഞിരപ്പള്ളി

Mob: 9447114080 

ഈ വീടിന്റെ കൂടുതൽ കാഴ്ചകൾ കാണാം...

****

എല്ലാ ചെലവും അടക്കം 30 ലക്ഷം!

നിർമാണച്ചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന ഈ കാലത്തും, വേണ്ടവിധം പ്ലാൻ ചെയ്താൽ ചുരുങ്ങിയ ബജറ്റിൽ, സൗകര്യങ്ങൾ വിട്ടുവീഴ്ച ചെയ്യാതെ വീടൊരുക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീട്.

30-lakh-house-muvattupuzha-night

മൂവാറ്റുപുഴയിലാണ് അബുവിന്റെ പുതിയ വീട്. കീശ ചോരാതെ സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ഒറ്റക്കെട്ടായുള്ള ഡിമാൻഡ്. ഇതനുസരിച്ചാണ് വീട് രൂപകൽപന ചെയ്തത്. ബോക്സ് ടൈപ്പ് ഡിസൈനിൽ ഒരു ഫ്രയിമിലെന്നപോലെയാണ് വീടിന്റെ എലിവേഷൻ. സ്റ്റോൺ ക്ലാഡിങ് എന്ന് തോന്നിപ്പിക്കും വിധമുള്ള ടെക്സ്ചർ നൽകിയാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.

ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 1560 ചതുരശ്രയടിയിൽ ഒരുക്കിയത്. ഫർണിച്ചറെല്ലാം കസ്റ്റംമെയ്ഡാണ്. കാറ്റും വെളിച്ചവും ഉള്ളിലെത്തിക്കാനുള്ള വഴികൾ കണ്ടിട്ടുണ്ട്.ഡൈനിങ്ങ് ഏരിയയും അതിനോടു ചേർന്നുള്ള വാഷ്കൗണ്ടറും പ്രത്യേകതയാണ്. വാഷ് ഏരിയ ഹൈലൈറ്റ് നൽകുന്നതിനായി പച്ചപ്പിന്റെ സാന്നിദ്ധ്യവും ഭിത്തിക്ക് നിറവും നൽകിയതു കാണാം.  ലളിതവും സുന്ദരവുമാണ് കിടപ്പുമുറികൾ. ഫർണിഷിങ്ങു കളിലും പെയിന്റിങ്ങുകളിലും നൽകിയ നിറങ്ങളുടെ സാന്നിദ്ധ്യം മുറിയുടെ സൗന്ദര്യം കൂട്ടുന്നുണ്ട്. സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും ലാൻഡ്സ്കേപ്പും അടക്കം 30 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് ഇക്കാലത്ത് അത്ര നിസാര കാര്യമല്ല.

30-lakh-house-muvattupuzha-dine

Project facts

സ്ഥലം – മൂവാറ്റുപുഴ

വിസ്തീർണം – 1560 SFT

ഉടമസ്ഥൻ – അബു

ഡിസൈൻ – ലിൻസൺ ജോളി

ഡിലാർക്ക് ആർക്കിടെക്റ്റ്സ്, ആലുവ               

ഫോണ്‍ – 9072848244       

പണി പൂർത്തിയായ വർഷം – 2019 

ഈ വീടിന്റെ കൂടുതൽ കാഴ്ചകൾ കാണാം...

****                                     

അവിശ്വസനീയം, ഇത് 4.5 ലക്ഷത്തിന്റെ 'ആഡംബര' വീട്; പ്ലാൻ...

കുറഞ്ഞ ചെലവിൽ പ്രകൃതിസൗഹൃദമായ വീടുകൾ ഇനിയും സാധ്യമാണ് എന്നു തെളിയിക്കാനാണ് പ്രസൂൻ സുഗതൻ ഈ ഉദ്യമത്തിനിറങ്ങിയത്. കോട്ടയം ഏഴാം മൈലിനടുത്ത് പാമ്പൂരാൻപാറയിൽ 5 സെന്റിൽ നിർമിച്ച വീടിന് ചെലവായത് 4.65 ലക്ഷം രൂപ മാത്രമാണ്. വീടു പണിയാൻ വേണ്ടിവന്നതാകട്ടെ 25 ദിവസവും!

5-lakh-house-kottayam-view

നിർമാണഘട്ടങ്ങൾ

  • വീടിന്റെ ഇരുവശങ്ങളിലും അഞ്ച് കുഴി വീതമെടുത്ത് അതിൽ ജിഐ പൈപ്പ് ഇറക്കി ചുറ്റും കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു. തറനിരപ്പിൽ നിന്ന് അഞ്ച് അടി ഉയരത്തിലാണ് പൈപ്പ് ഉറപ്പിച്ചത്.
  • ഇതിനുമുകളിലായി ജിഐ സ്ക്വയർ പൈപ്പ് പിടിപ്പിച്ചു.
  • ഇതിനുമുകളിൽ ത്രികോണാകൃതിയിലുള്ള ജിഐ ഫ്രെയിം പിടിപ്പിച്ചു.
  • ഈ ഫ്രെയിമിൽ ജിഐ ട്രഫോൾഡ് ഷീറ്റ്  ഉറപ്പിച്ചു.
  • ഫൈബർ സിമന്റ് ബോർഡുകൾ കൊണ്ട് അകത്തളങ്ങൾ വേർതിരിച്ചു.
5-lakh-kottayam-dine-jpeg

 

സാധാരണ പോലെ കട്ട കെട്ടിയാണ് മുന്നിലെയും പിന്നിലെയും ചുമര് നിർമിച്ചത്. അതുകൊണ്ട് സുരക്ഷാപ്രശ്നവുമില്ല. സീലിങ്ങിലെ മെറ്റൽ ഷീറ്റിന് താഴെ ജിപ്സം ഫോൾസ് സീലിങ് നൽകിയതുകൊണ്ട് ചൂടിന്റെ പ്രശ്നവുമില്ല. മുറികൾ വേർതിരിച്ചത് ഫൈബർ സിമന്റ് ബോർഡ് ഉപയോഗിച്ചാണ്. മുകൾനിലയുടെ നിലമൊരുക്കിയതും വിബോർഡ് പാനലുകൾ കൊണ്ടുതന്നെ. പ്രകൃതിക്ഷോഭങ്ങളെ ചെറുക്കാൻ പ്രാപ്തിയുള്ള വീടാണിത്. ഇനി അഥവാ തകർന്നുവീണാലും ഉള്ളിലുള്ളവർക്ക് ഒരു പോറൽ പോലും സംഭവിക്കില്ല. ആവശ്യാനുസരണം അഴിച്ചുമാറ്റി മറ്റൊരിടത്തു പുനർനിർമിക്കാനും സാധിക്കും. ഫൈബർ സിമന്റ് പാനലുകൾ യഥേഷ്ടം അഴിച്ചുമാറ്റി അകത്തളങ്ങൾ പുനർക്രമീകരിക്കാനും സാധിക്കും.

5-lakh-home-stair-jpeg

 

ചെലവ് കുറച്ച ഘടകങ്ങൾ

  • ത്രികോണാകൃതിയിൽ നിർമിച്ചതുകൊണ്ട് മുകൾനിലയിൽ ട്രസ് ചെയ്യാതെ തന്നെ ഇടം ലഭ്യമാക്കാനായി
  • ബദൽ നിർമാണസാമഗ്രികളുടെ ഉപയോഗം. കോൺക്രീറ്റ് ഉപയോഗം നിയന്ത്രിച്ചു
  • ജനൽ, വാതിൽ പഴയ തടിയുരുപ്പടികൾ പുനരുപയോഗിച്ചു
  • ചുമരിനു പുറത്തു കൂടി വയറിങ്, പ്ലമിങ് എന്നിവ ചെയ്തു.

Project Facts

Location- Pambooranpara, Kottayam

Area- 1100 SFT

Plot- 5 cent

Owner&Designer- Prasoon Sugathan

Mob- 9946419596

ഈ വീടിന്റെ കൂടുതൽ കാഴ്ചകൾ കാണാം...

English Summary- Best Budget Homes in 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com