sections
MORE

അവിശ്വസനീയം! 7 സെന്റിൽ 21 ലക്ഷത്തിന് 'ആഡംബര'വീട്; പ്ലാൻ

21-lakh-home-nilambur
SHARE

നിലമ്പൂരിനടുത്ത് എടക്കരയിൽ 7 സെന്റ് ഭൂമിയാണ് ജംഷിക്ക് ഉണ്ടായിരുന്നത്. ഇവിടെ കീശ ചോരാതെ പരമാവധി സൗകര്യങ്ങളുള്ള ഒരു വീട് പണിയണം എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. ലളിതവും സുന്ദരവുമായ പുറംകാഴ്ചയാണ് വീടിനു നൽകിയത്. ഒറ്റനോട്ടത്തിൽ ഒരുനില വീടാണെന്നേ തോന്നുകയുള്ളൂ. ബ്രിക്ക് ക്ലാഡിങ് നൽകി മുൻവശത്തെ ഭിത്തി ഹൈലൈറ്റ് ചെയ്തു.

21-lakh-home-nilambur-exterior

രണ്ട് തട്ടുകളായി കിടന്നിരുന്ന പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തി മൂന്നു ലെവലുകളിലായാണ് വീട് ഒരുക്കിയത്. 1474 ചതുരശ്രയടിയാണ് വിസ്തീർണം.

21-lakh-home-nilambur-hall
  • റോഡ് നിരപ്പിൽ നിന്നും പ്രവേശിക്കുന്ന ഗ്രൗണ്ട് ഫ്ലോറിൽ സിറ്റൗട്ട്, ലിവിങ്, ഒരു ബെഡ്‌റൂം, കോർട്യാർഡ് എന്നിവയാണുള്ളത്.
  • ഡൈനിങ്, കിച്ചൻ,  ഒരു കിടപ്പുമുറി എന്നിവ താഴെ രണ്ടാമത്തെ ലെവലിലാണ്. സ്റ്റെയർകേസിനടിയിൽ സ്റ്റഡി ഏരിയ, വാഷ് ഏരിയ എന്നിവ നൽകി സ്ഥലം ഉപയുക്തമാക്കി.
  • ഏറ്റവും മുകളിലുള്ള മൂന്നാം ലെവലിൽ അപ്പർ ലിവിങ്, ഒരു കിടപ്പുമുറി എന്നിവയും നൽകി.
21-lakh-home-nilambur-living

പല തട്ടുകളായി ഇടങ്ങൾ വിന്യസിച്ചപ്പോഴും ക്രോസ് വെന്റിലേഷൻ തടസപ്പെടാത്ത വിധം ജനാലകൾ നൽകിയിട്ടുണ്ട്. അതിനാൽ വീടിനുളിൽ സ്വാഭാവിക പ്രകാശവും വായുവും നന്നായി ലഭിക്കുന്നുമുണ്ട്.

21-lakh-home-nilambur-dine

ലളിതവും കാര്യക്ഷമവുമായാണ് അടുക്കള. സമീപം വർക്കേരിയയും സ്റ്റോർ റൂമുമുണ്ട്.

21-lakh-home-nilambur-kitchen

മൂന്നു കിടപ്പുമുറികളും മിനിമൽ നയത്തിൽ ഒരുക്കി. സിമന്റ് ഫിനിഷ് കബോർഡുകൾ നൽകി.

21-lakh-home-nilambur-bed

ചെറിയ മുറ്റം മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ പാകത്തിൽ ബേബി മെറ്റൽ വിരിച്ചു ഭംഗിയാക്കി. മുറ്റത്തുണ്ടായിരുന്ന പ്ലാവ് സംരക്ഷിച്ചു കൊണ്ടാണ് വീടിനിടം കണ്ടത്. സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും ലാൻഡ്സ്കേപ്പിങ്ങും അടക്കം ചെലവായത് വെറും 21 ലക്ഷം രൂപയാണ്.

21-lakh-home-nilambur-side

ചെലവ് കുറച്ച ഘടകങ്ങൾ

മൊത്തം ചതുരശ്രയടി കുറച്ചു പരമാവധി സ്ഥലം ഉപയുക്തമാക്കി.

തടിയുടെ ഉപയോഗം നിയന്ത്രിച്ചു. അകത്തെ വാതിലുകൾക്കും ജനലുകൾക്കും യുപിവിസി ഉപയോഗിച്ചു. ഇൻബിൽറ്റ് ഇരിപ്പിടങ്ങൾ നൽകി.

സ്റ്റെയർകേസ് ഫാബ്രിക്കേറ്റ് ചെയ്തു. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൈവരികൾ നൽകി.

ഫോൾസ് സീലിങ് മുകൾനിലയിൽ മാത്രം ഒതുക്കി. ബാക്കി ലൈറ്റ് പോയിന്റുകൾ നേരിട്ടു നൽകി. അകത്തളങ്ങളിൽ ഇളം നിറങ്ങൾ നൽകി.

അടുക്കളയിൽ സിമന്റ് ഫിനിഷ് തട്ടുകൾ നിർമിച്ച ശേഷം കബോർഡുകൾ  പ്ലൈവുഡ് ഫിനിഷ് നൽകി.

21-lakh-home-nilambur-gf

Project facts

21-lakh-home-nilambur-ff

Location – Edakkara, Nilambur

Plot – 7 cents

Area – 1474 Sqft

Owner – Jamshi Pelathodi

Engineer – Prasad K

ARC Builders, Nilambur 

Mob- 95391 60555

Year of completion – 2019

English Summary- Low Cost Kerala House Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA