sections
MORE

ഇത് കോയമ്പത്തൂരിലെ 'മലയാളി'വീട്! അസൂയപ്പെടുത്തുന്ന കാഴ്ചകൾ; പ്ലാൻ

villa-coimbatore-elevation
SHARE

നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവിയായ പി കെ ദാസിന്റെ മകൻ കൃഷ്ണകുമാറിന്റെ കോയമ്പത്തൂരിലുള്ള വില്ലയാണിത്. തമിഴ്‌നാട്ടിൽ കേരളത്തനിയുള്ള പുറംകാഴ്ചയും ആധുനിക സൗകര്യങ്ങളുമുള്ള ഒരു വീട് എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഇത് മനസ്സിൽ കണ്ടാണ് ആർക്കിടെക്ട് റിയാസ് (Indigo Arkitects) വീട് രൂപകൽപന ചെയ്തത്.

villa-coimbatore-exterior

വിശാലമായ ഒരു തെങ്ങിൻതോപ്പിനു നടുവിലാണ് വീട് പണിതത്. പല തലങ്ങളിലായി വിന്യസിച്ച ചരിഞ്ഞ മേൽക്കൂരയാണ് വീടിനു പുറംകാഴ്ചയിൽ ഭംഗി പകരുന്നത്. ഇതിൽ ഷിംഗിൾസ് വിരിച്ചു.

villa-coimbatore-aerial

പോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, ഹോം തിയറ്റർ, ജിം എന്നിവയാണ് 10000 ചതുരശ്രയടിയിൽ ഒരുക്കിയിട്ടുള്ളത്. വീടിന്റെ പുറംഭംഗി ആസ്വദിക്കാൻ പാകത്തിൽ മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് നിർമിച്ചത്. നാച്ചുറൽ സ്റ്റോൺ വിരിച്ചു ഡ്രൈവ് വേ ഒരുക്കി. ധാരാളം അതിഥികൾ എത്തുന്ന വീടായതിനാൽ വിശാലമായ രണ്ടു കാർ പോർച്ചുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

villa-coimbatore-family-living

തുറസ്സായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇടങ്ങൾ തമ്മിൽ സംവദിക്കുന്നുമുണ്ട്. തടിയുടെ പ്രൗഢിയാണ് അകത്തളങ്ങളിൽ നിറയുന്നത്. ഫർണിച്ചറുകൾ മിക്കതും ഇന്റീരിയർ തീം അനുസരിച്ച് കസ്റ്റമൈസ് ചെയ്തവയാണ്. ജിപ്സം+ ടീക് ഫിനിഷിൽ ഫോൾസ് സീലിങ് നൽകി വാം ടോൺ ലൈറ്റുകൾ ഒരുക്കി. 

villa-coimbatore-living-hall

സ്വകാര്യത നൽകി ഫോർമൽ ലിവിങ് ഒരുക്കിയതിനൊപ്പം വീട്ടുകാർക്ക് ഒത്തുകൂടാനായി പ്രധാന ഹാളിൽ ഫാമിലി ലിവിങ് സ്‌പേസും നൽകി.  

villa-coimbatore-pooja

ഗോവണിയുടെ വശത്തെ മേൽക്കൂര ഡബിൾ ഹൈറ്റിൽ ഒരുക്കി. ഇവിടെ കോർട്യാർഡ് ഒരുക്കി. താഴെ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. മേൽക്കൂരയിൽ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു.

villa-coimbatore-skylit

ഇറ്റാലിയൻ മാർബിൾ, വുഡൻ ഫ്ളോറിങ്, വിട്രിഫൈഡ് ടൈൽ എന്നിവയെല്ലാം നിലത്ത് പരീക്ഷിച്ചിട്ടുണ്ട്. 12 പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഊണുമേശ. സമീപം വാഷ് ഏരിയ, പാൻട്രി കൗണ്ടർ എന്നിവ ഒരുക്കി.

villa-coimbatore-dine

വിശാലതയാണ് കിടപ്പുമുറിയുടെ സവിശേഷത. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ കിടപ്പുമുറികളിൽ നൽകി.  മാസ്റ്റർ ബെഡ്‌റൂമിൽ ഹെഡ്ബോർഡിൽ നിന്നും സീലിങ്ങിലേക്ക് പടരുന്ന വുഡൻ പാനലിങ് നൽകിയത് ശ്രദ്ധേയമാണ്.

villa-coimbatore-bed

ഐലൻഡ് കിച്ചനൊപ്പം വർക്കിങ് കിച്ചനും നൽകിയിട്ടുണ്ട്. വുഡൻ+ ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ പിങ്ക് ഗ്രാനൈറ്റ് വിരിച്ചു.

villa-coimbatore-kitchen

ഡോൾബി ശബ്ദസാങ്കേതിക മികവിൽ ഒരുക്കിയ ഹോം തിയറ്റർ, എന്റർടെയിൻമെന്റ് റൂം, പൂൾ എന്നിവയും വീട്ടിലുണ്ട്.  രാത്രിയിൽ വിളക്കുകൾ തെളിയുമ്പോൾ വീടിന്റെ ഭംഗിയും പ്രൗഢിയും വീണ്ടും വർധിക്കുന്നു.

villa-coimbatore-night

ചുരുക്കത്തിൽ ആധുനിക സൗകര്യങ്ങൾ ഉള്ളിൽ ഒരുക്കിയതിനൊപ്പം പുറംകാഴ്ചയിൽ നാടിനോടുള്ള സ്നേഹവും ഓർമകളും നിലനിർത്തിയതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

villa-coimbatore-ff

Project facts

villa-coimbatore-gf

Location- Coimbatore, TamilNadu

Area- 10000 SFT

Owner- Nehru Charitable Trust

Architect- Riyas

Indigo Arkitects, Thrissur

Mob- 9447154111

English Summary- Luxury Villa in Coimbatore with Keral Touch

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA