sections
MORE

ചെലവ് 29 ലക്ഷം; കാണുന്നവർക്കെല്ലാം ഇതുപോലെ ഒരു വീട് വേണം! പ്ലാൻ

29-lakh-mud-house-iringalakuda-view
SHARE

തൃശൂർ ഇരിങ്ങാലക്കുടയിലാണ് രാജേഷിന്റെ പുതിയ വീട്. ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകളുടെ പ്രചാരകരായ കോസ്റ്റ് ഫോർഡിലെ എൻജിനീയർ ശാന്തിലാലാണ് ഈ വീട് രൂപകൽപന ചെയ്തത്. പ്രകൃതിക്ക് അധിക ഭാരം നൽകാതെ പരിസ്ഥിതി സൗഹൃദ സാമഗ്രികളാണ് നിർമാണത്തിന് ഉപയോഗിച്ചത്. വെട്ടുകല്ല് കൊണ്ടാണ് ഭിത്തികൾ കെട്ടിയത്. കോൺക്രീറ്റിന്റെ ഉപയോഗം നിയന്ത്രിച്ചു. ഭിത്തികൾ പ്ലാസ്റ്റർ ചെയ്യാൻ മണ്ണാണ് ഉപയോഗിച്ചത്. മച്ചിനു പഴയ തടികൾ പുനരുപയോഗിച്ചു. അതിനാൽ വീട്ടിലേക്ക് കയറുമ്പോൾ തന്നെ സുഖകരമായ ഒരു തണുപ്പ് നമ്മിൽ നിറയും.

29-lakh-mud-house-iringalakuda

ഫ്ലാറ്റ് റൂഫും സ്ലോപ് റൂഫും ഇടകലരുന്നതിനാൽ പല വശത്തുനിന്നും വീടിനു പല കാഴ്ചകളാണ്. വീടിന്റെ കാഴ്ച  തടസപ്പെടാതെ ചെറിയ ചുറ്റുമതിലാണ് വെട്ടുകല്ലുകൊണ്ട് നിർമിച്ചത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, മെസനൈൻ ഫ്ലോർ, ഓപ്പൺ ടെറസ് എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

29-lakh-mud-house-iringalakuda-elevation

ചെറിയ സിറ്റൗട്ടിൽ ഇൻബിൽറ്റ് സീറ്റിങ് നൽകി. തുറസായ നയത്തിലാണ് അകത്തളങ്ങൾ. ഓരോ ഇടങ്ങളും പരസ്പരം ബന്ധപ്പെട്ടു നിലകൊളുന്നു. വീടിനു മധ്യത്തിലായി ഇരട്ടി ഉയരത്തിൽ തൂണുകൾ നൽകിയാണ് മേൽക്കൂര താങ്ങി നിർത്തുന്നത്. ഇവിടെ ഓപ്പൺ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്ക് ആനയിക്കുന്നു. താഴെ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു ഒരു കോർട്യാർഡ് ഏരിയയും നൽകി. വലിയ ജനാലകൾ വീട്ടിലേക്ക് കാറ്റും വെളിച്ചവും നന്നായി എത്തിക്കുന്നു. ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നു.

29-lakh-mud-house-iringalakuda-living

ഫർണിഷിങ്ങിൽ കാണിച്ച മിതത്വവും പുനരുപയോഗവുമാണ് ചെലവ് പിടിച്ചു നിർത്തിയത്. തടിയുടെ പുനരുപയോഗത്തിലൂടെയാണ് ഇത് സാധ്യമായത്. വാതിൽ, ജനൽ, ഗോവണി എന്നിവയിലെല്ലാം പഴയ വീട് പൊളിച്ചിടത്തു നിന്നും ശേഖരിച്ച തടി പോളിഷ് ചെയ്ത് പുനരുപയോഗിച്ചു. പഴമയുടെ സ്പർശമുള്ള ആത്തംകുടി ടൈലുകളും തൂണുകളുമാണ് അകത്തളങ്ങൾ അലങ്കരിക്കുന്നത്. ഇവ ചെട്ടിനാട് നിന്നും പ്രത്യേകം വരുത്തിയതാണ്.

29-lakh-mud-house-iringalakuda-court

മൂന്നു കിടപ്പുമുറികളും ലളിതമായി ഒരുക്കി. രണ്ടെണ്ണത്തിന് അറ്റാച്ഡ് ബാത്റൂം നൽകിയിട്ടുണ്ട്. ഒരു കോമൺ ബാത്‌റൂമുമുണ്ട്. ലളിതവും കാര്യക്ഷവുമാണ് അടുക്കള. കബോർഡുകൾക്കും വാഡ്രോബുകൾക്കും പഴയ തടി പുനരുപയോഗിച്ചു. സമീപം വർക്കേരിയയുമുണ്ട്.

29-lakh-mud-house-iringalakuda-bed

മെസനൈൻ ഫ്ലോറിനടിയിൽ സ്റ്റഡി ഏരിയ സജ്ജീകരിച്ചു. അപ്പർ ലിവിങ്ങിൽ സിറ്റിങ് ഏരിയയും ചാരുപടികളും നൽകി. ഇവിടെ ഇരുന്നാൽ താഴത്തെ നിലയിലേക്ക് നോട്ടമെത്തും. മുകളിലെ ഓപ്പൺ ടെറസ് ട്രസ് റൂഫിങ് ചെയ്ത് യൂട്ടിലിറ്റി ഏരിയയാക്കി മാറ്റി.

29-lakh-mud-house-iringalakuda-kitchen

ചുരുക്കത്തിൽ ഉച്ചസമയത്തും വീടിനുള്ളിൽ സുഖകരമായ തണുപ്പ് നിറയുന്നു എന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പകൽ സമയത്ത് വീടിനുള്ളിൽ ലൈറ്റിടേണ്ട കാര്യവുമില്ല.സ്ട്രക്ചറും ഫർണിഷിങ്ങും ഉൾപ്പെടെ ചെലവായത് 29 ലക്ഷം രൂപ മാത്രമാണ്. നിലവിലെ നിരക്കുകൾ വച്ച് ഇത് തികച്ചും ലാഭകരമാണ്. വീട്ടിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും മടങ്ങുന്നത് തങ്ങൾക്കും ഇതുപോലെ ഒരു വീട് വയ്ക്കണം എന്ന ആഗ്രഹവുമായാണ്.

29-lakh-mud-house-iringalakuda-upper

ചെലവ് കുറച്ച ഘടകങ്ങൾ

Model
  • പഴയ മേച്ചിൽ ഓട് കുറഞ്ഞ വിലയ്ക്ക് വാങ്ങി പുനരുപയോഗിച്ചു.
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. ജനൽ, വാതിൽ, ഗോവണി എന്നിവയെല്ലാം പഴയത് പോളിഷ് ചെയ്ത് പുനരുപയോഗിച്ചതാണ്. വുഡൻ ഫ്ളോറിങ് പഴയ തടി പുനരുപയോഗിച്ചു.
  • ചുമരുകൾക്ക് മഡ് പ്ലാസ്റ്ററിങ്ങാണ് ചെയ്തത്. ഇതിനു പ്ലോട്ടിലെ മണ്ണുതന്നെ ഉപയോഗിച്ചു.
  • ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി. ഫോൾസ് സീലിങ് ഒഴിവാക്കി.
Model

Project facts

Location- Iringalakuda, Thrissur

Plot- 7 cent

Area- 1800 SFT

Owner- Rajesh

Design- Santilal TK

Costford Triprayar, Thrissur

Mob- 9747538500

Completion year- 2019

English Summary- Eco friendly Laterite Stone Mud House Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA