sections
MORE

ചെലവു കുറവ്, കോൺക്രീറ്റും പെയിന്റും വേണ്ട; സർപ്രൈസുകൾ നിറയുന്ന വീട്!

30-lakh-kottarakara-exterior
SHARE

കൊട്ടാരക്കരയ്ക്കടുത്ത് പട്ടാഴിയിൽ മൂന്നു തട്ടുകളായി കിടക്കുന്ന 12 സെന്റ് പ്ലോട്ടാണ് വിമൽകുമാറിന് ഉണ്ടായിരുന്നത്. ചുറ്റും റബർതോട്ടമാണ്. ഇവിടെ ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുത്താതെ കോസ്റ്റ് ഇഫക്റ്റീവ് ആയി ഒരു വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഡിസൈനർമാരായ അരുൺ, റസീം (INSIGHT architectural ideas, കുണ്ടറ) എന്നിവരാണ് ഈ വീടിന്റെ ശിൽപികൾ.

ഇന്റർലോക്ക് മഡ് ബ്രിക്ക് കൊണ്ടാണ് ഭിത്തികൾ കെട്ടിയത്. ഇതിൽ പ്ലാസ്റ്ററിങ് ചെയ്യേണ്ട ആവശ്യമില്ല. ഭിത്തികൾ ഫിൽ ചെയ്ത് പെയിന്റ് അടിക്കുകയായിരുന്നു. മേൽക്കൂരയിൽ ജിഐ കൊണ്ട് ട്രസ് വർക്ക് ചെയ്‌തത്‌ ഓട് വിരിക്കുകയായിരുന്നു. ഇതിനു താഴെ സീലിങ് റൂഫ് ടൈലും വിരിച്ചു മേൽക്കൂര ഭംഗിയാക്കി.

30-lakh-kottarakara

പോർച്ച് നൽകിയിട്ടില്ല. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 1400 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

ഭൂമിയുടെ നിരപ്പുവ്യത്യാസം അകത്തും പ്രകടമാണ്.

  • ആദ്യത്തെ ലെവലിൽ എൻട്രി വരുന്നു.
  • സിറ്റൗട്ട്, ലിവിങ്, ഒരു കിടപ്പുമുറി എന്നിവ രണ്ടാമത്തെ ലെവലിൽ വരുന്നു.
  • ഊണുമുറി, അടുക്കള, രണ്ടാമത്തെ കിടപ്പുമുറി എന്നിവ മൂന്നാമത്തെ ലെവലിൽ ക്രമീകരിച്ചു. 
  • ഗോവണി, ബാൽക്കണി, അപ്പർ ലിവിങ്, മൂന്നാമത്തെ കിടപ്പുമുറി എന്നിവ നാലാമത്തെ ലെവലിൽ വരുന്നു.

വളരെ കലാപരമായാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. അധികമായി ഒന്നും കുത്തിനിറയ്ക്കാതെ മിനിമൽ ശൈലിയിൽ ഇടങ്ങൾ അലങ്കരിച്ചു. സ്വാഭാവിക വെളിച്ചവും ക്രോസ് വെന്റിലേഷനും ഉറപ്പാക്കിയാണ് ഇടങ്ങൾ വിന്യസിച്ചത്. സ്വീകരണമുറിയുടെ ഒരു ഭിത്തി നിറയെ ജിഐ പില്ലറുകൾ നൽകി നിർമിച്ചത് ഇതിനു ഉദാഹരണമാണ്. ഇവിടെ സമീപം സൈഡ് കോർട്യാർഡുമുണ്ട്. ഇതുവഴി കാറ്റും വെളിച്ചവും നന്നായി അകത്തേക്കെത്തുന്നു. ലിവിങ്ങിൽ റൂമിലെ ജനലിനു ഫ്രോസ്റ്റഡ് ഗ്ലാസുകളാണ് നൽകിയത്. ഇതുവഴി അകത്തെത്തുന്ന സൂര്യപ്രകാശം ഉള്ളിൽ പല വർണങ്ങൾ തീർക്കുന്നു.

30-lakh-kottarakara-living

സെറാമിക് ടൈലുകളാണ് താഴത്തെ നിലയിൽ വിരിച്ചത്. മുകളിലെ ബാൽക്കണിയിൽ സിമന്റ് ഫിനിഷിൽ നിലമൊരുക്കി. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിലെ ഇന്റർലോക്ക് ചുവരിൽ എയർ ഗ്യാപ്പുകൾ നൽകി. ഇതുവഴിയും പ്രകാശം വീടിനുള്ളിൽ നിഴൽവട്ടങ്ങൾ തീർക്കുന്നു.

30-lakh-kottarakara-stair

ബെഞ്ച് കൺസെപ്റ്റിലാണ് ഊണുമേശ. പൂർണമായും മെറ്റലിലാണ് ഊണുമേശയും ബെഞ്ചുകളും നിർമിച്ചത്. അയൺ+ വുഡ് ഫിനിഷിലാണ് ഗോവണി. അകത്തളങ്ങൾ അലങ്കരിക്കാൻ ഉപയോഗിച്ച മറ്റൊരു വസ്തുവാണ് കൗതുകം ഉണർത്തുക. ഊണുമുറിക്ക് സെമി പാർടീഷൻ ഒരുക്കിയത് സൈക്കിൾ റിം കൊണ്ടാണ്. അതുപോലെ സീലിങ്ങിലെ തൂക്കുവിളക്കിന്റെ ഒപ്പവും സൈക്കിൾ റിമ്മുകൾ കലാപരമായി ഹാജർ വയ്ക്കുന്നുണ്ട്. 

30-lakh-kottarakara-dine

ഡൈനിങ്ങിനോട് ചേർന്നുതന്നെ ഓപ്പൺ കിച്ചൻ ഒരുക്കി. സമീപം വർക്കേരിയയുമുണ്ട്.

മാസ്റ്റർ ബെഡ്‌റൂമിൽ കയറു കൊണ്ടുള്ള തൂക്കുവിളക്കുകൾ നൽകി. ഹെഡ്ബോർഡിൽ ബുദ്ധ പെയിന്റിങ് നൽകി.

30-lakh-kottarakara-bed

ബാൽക്കണി ഒരു ഓപ്പൺ ഹാളാണ്. ബാൽക്കണിയിൽ നിറയെ പൂച്ചെടികളും ഹാജർ വച്ചിട്ടുണ്ട്.

30-lakh-kottarakara-balcony

ഇത്രയും മനോഹരമായി ഇന്റീരിയർ ചെയ്തിട്ടും പൂർത്തീകരണച്ചെലവ് 30 ലക്ഷത്തിൽ ഒതുക്കാൻ കഴിഞ്ഞു എന്നത് നിസാര കാര്യമല്ല. ഇപ്പോൾ വീട് കാണാനെത്തുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അറിയേണ്ടത് വീടിന്റെ പ്ലാനും ചെലവ് കുറച്ച രീതിയുമാണ്. എല്ലാം കണ്ടു മനസിലാക്കിയ ശേഷം  വീട്ടുകാർക്ക് ഷേക്ക്ഹാൻഡ് നൽകിയാണ് അതിഥികൾ മടങ്ങുന്നത്. 

30-lakh-kottarakara-night

ചെലവ് കുറച്ച ഘടകങ്ങൾ

  • ഇന്റർലോക്ക് മഡ് ബ്രിക്ക് ഉപയോഗിച്ചത് വഴി കോൺക്രീറ്റ് ഉപയോഗം കുറച്ചു. ഭിത്തികൾ തേയ്ക്കാതെ നേരിട്ട് പെയിന്റടിച്ചു.
  • തടിയുടെ ഉപയോഗം കുറച്ചു. ഗോവണി, ഊണുമേശ, ജനലഴികൾ എന്നിവയിലെല്ലാം മെറ്റൽ ഉപയോഗിച്ചു.
  • മുകൾനിലയിലെ നിലം ടൈൽ ഒട്ടിക്കാതെ സിമന്റ് പോളിഷ് ചെയ്തു.
  • ചെലവ് കുറഞ്ഞ അലങ്കാരവസ്തുക്കൾ ഉപയോഗിച്ചു.

Project facts

Location- Pattazhi, Kottarakara

Area- 1400 SFT

Plot- 12 cent

Owner- Vimal Kumar

Design- Arun Murali, Raseem

INSIGHT architectural ideas, Kundara

Mob- 99959 70912    9961061363

Completion year- 2019 Sep

Budget- 30 Lakh

English Summary- Eco Friendly House with Cost Effective Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA