sections
MORE

അകത്തും പുറത്തും പച്ചപ്പ്; അസൂയ തോന്നും ഈ വീടുകണ്ടാൽ; പ്ലാൻ

colonial-house-ranni
SHARE

മധ്യതിരുവിതാംകൂറിലെ മലയോര ഗ്രാമമായ റാന്നിയുടെയും പത്തനംതിട്ടയുടെയും മധ്യത്തിൽ ഉള്ള ഉതിമൂട് എന്ന സ്ഥലത്താണ് ഈ വീട്‌. പുനലൂർ മുവാറ്റുപുഴ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ ഈ വീട്‌ കാണാവുന്നതാണ്. മലയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് പ്രകൃതിയോട്  ഇണങ്ങിയ രീതിയിൽ ആണ് നിർമിച്ചിരിക്കുന്നത് . കൊളോണിയൽ കന്റെംപ്രറി ശൈലികൾ ഇടകലർത്തിയാണ് വീടൊരുക്കിയത്. വെള്ള കളറും ഗ്രേ ഷിംഗിൾസും വീടിന് ഗരിമ പകരുന്നു.

colonial-house-ranni-exterior

വിദേശത്തു എൻജിനീയറായി  ജോലിചെയ്യുന്ന ബോബി ഫിലിപ്പാണ് ഈ വീടിന്റെ ഉടമസ്ഥൻ. വീട്ടുകാരുടെ ആവശ്യമനുസരിച്ച് 3400 Sqft. വിസ്തൃതിയുള്ള ഈ രണ്ടുനില വീട്ടില്‍ അത്യാവശ്യം സൗകര്യങ്ങള്‍ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. പോർച്ച്, സിറ്റൗട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, അപ്പർ ലിവിങ്, ഡൈനിങ്, മോഡേൺ കിച്ചൻ, വർക്കേരിയ, ബാൽക്കണി എന്നിവയാണ് വീട്ടിലെ സൗകര്യങ്ങൾ. 

colonial-house-ranni-hall

തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അതിനാൽ വീട്ടിലേക്ക് കയറുമ്പോൾ തന്നെ വിശാലത തോന്നുന്നു. എല്ലാ ഇടങ്ങളും പരസ്പരം സംവദിക്കുന്നു. വീടിനുള്ളിൽ നിറയുന്ന പച്ചപ്പിന്റെ സാന്നിധ്യമാണ് മറ്റൊരു സവിശേഷത. നീളൻ വരാന്ത മുതൽ ഹാളും കിടപ്പുമുറികളും അപ്പർ ബാൽക്കണിയുമെല്ലാം ചെടികളാലാൽ സജീവമാണ്.

colonial-house-ranni-sitout

വീടിന്റെ ശ്രദ്ധാകേന്ദ്രം ആദ്യ ലാൻഡിങ്ങിൽ രണ്ടായി പിരിഞ്ഞു പോകുന്ന ഗോവണിയാണ്. പ്രധാന വാതിൽ തുറന്ന ആദ്യം കാഴ്ച പതിയുക ഗോവണിയിലേക്കാണ്. ഇതിന്റെ വശത്തായി ഡൈനിങ് ടേബിൾ ഒരുക്കി. സ്റ്റെയർ ഏരിയയിൽ ഉള്ള ഗ്ലാസ് ബോക്സ് വീടിനുള്ളിൽ ആവശ്യത്തിന് വെളിച്ചം നൽകുന്നു.വലിയ ജാലകങ്ങൾ നൽകി എയർ സർക്കുലേഷൻ വീടിനുള്ളിൽ ഉറപ്പ് വരുത്തിയിട്ടുണ്ട്.

colonial-house-ranni-living

വിശാലമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവയെല്ലാം മുറികളിൽ നൽകിയിട്ടുണ്ട്. പുറത്തെ മനോഹരകാഴ്ചകൾ കാണാൻ ജനാലകളോട് ചേർന്ന് സിറ്റിങ് സ്‌പേസും നൽകിയിട്ടുണ്ട്.

colonial-house-ranni-bed

മോഡേൺ കിച്ചൻ നൽകി. വുഡ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

colonial-house-ranni-upper

വിശാലമായ മുറ്റം കല്ലുപാകി, അതിൽ മെക്സിക്കൻ ഗ്രാസ് വിരിച്ചു.പൂന്തോട്ടം വീടിനു കൂടുതൽ ഭംഗി നൽകുന്നു.  കൂടാതെ മുകൾനിലയിലെ സിറ്റൗട്ടിൽ നിന്നും മലനിരയിലേക്കുള്ള ദൃശ്യം കണ്ണിനും മനസിനും കുളിർമയേകുന്നു. 

colonial-house-ranni-balcony

Project facts

colonial-house-ranni-gf
colonial-house-ranni-ff

Location- Uthimoodu, Pathanamthitta

Plot - 60 cents 

Area- 3400 SFT

Designer- Ali Palakkal

Contractor: Joseph

Contact: +96898286948 

Email: belmoriconsultants@gmail.com

English Summary- Fusion House Ranni Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA