ADVERTISEMENT

എറണാകുളം പൂക്കാട്ടുപടിയിലാണ് രാജുവിന്റെ പുതിയ വീട് തലയുയർത്തി നിൽക്കുന്നത്. ആധുനിക ശൈലിയിൽ മിനിമലിസം എന്ന ആശയം അന്വർഥമാക്കിയാണ് വീടിന്റെ സ്ട്രക്ചറും ഇന്റീരിയറും പണിതിരിക്കുന്നത്. കന്റംപ്രറി ശൈലിയുടെ പൂരകങ്ങളാണ് വീടിനെ വേറിട്ട് നിർത്തുന്നത്. ഫ്ലാറ്റ് റൂഫാണ് കൊടുത്തിരിക്കുന്നത്. മഴ ബാധിക്കാത്തവിധം സൺഷേഡുകൾ നൽകി. കറുപ്പിന്റെയും വെളുപ്പിന്റെയും സംയോജനം എലിവേഷനെ മനോഹരമാക്കുന്നു. ബോക്സ് ടൈപ്പ് ഡിസൈനും എലിവേഷന് ഒത്ത കോംപൗണ്ട് വാളും വീടിന്റെ ആകെ ഭംഗി നിർണയിക്കുന്നു. 

minimal-house-ernakulam-gate

പ്രധാനവാതിൽ തുറന്നാൽ ഫോയർ സ്പേസാണ്. ഫോയറിന് വലതുവശത്താണ് ഗസ്റ്റ് ലിവിങ്, ഇടതുവശത്ത് ഫാമിലി ലിവിങ്ങും. അലങ്കാരങ്ങൾക്ക് വേണ്ടിയുള്ള പ്രൊജക്ഷനുകളോ മിനുക്കുപണികളോ ഒന്നും നൽകാതെയുള്ള ഡിസൈൻ നയങ്ങൾക്കാണ് ഇവിടെ പ്രാമുഖ്യം നൽകിയിരിക്കുന്നത്. വീടിനകത്ത് കോർട്‍യാർഡ് മെയിന്റെയിൻ ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ പോർച്ചിന്റെയും സിറ്റൗട്ടിന്റെയും ഏരിയയിൽ കോർട്ട്‍യാർഡ് ഒരുക്കി. 

minimal-house-ernakulam

സ്റ്റെയറിനോട് ചേർന്നുള്ള പ്രയർ ഏരിയ ആണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. ഡൈനിങ്ങിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഇരിക്കാവുന്ന കോർട്ട്‍യാർഡ് ഉണ്ട്. വൈകുന്നേരങ്ങളിലും മറ്റും ഇരിക്കാനും വിശ്രമിക്കാനും അനുയോജ്യമാം വിധമാണ് ഈ സ്പേസ് ഒരുക്കിയിട്ടുള്ളത്. വരാന്തയുടെ സൈഡിൽ റോളിങ് ഷട്ടർ ഇട്ടു. മോട്ടോറൈസ്ഡ് റോളിങ് ഷട്ടർ ആയതിനാൽ രാത്രിയിലും ഇവിടെ ഇറങ്ങി ഇരിക്കാം. 

minimal-house-ernakulam-living

നിറങ്ങളുടെ അതിപ്രസരണമില്ലാതെ ഭിത്തികൾ ഹൈലൈറ്റ് ചെയ്യുന്നതിനായി ഇളം നിറങ്ങളാണ് തിരഞ്ഞെടുത്തത്. വുഡും സ്റ്റീലുമാണ് സ്റ്റെയർകേസിന് ഉപയോഗിച്ചിട്ടുള്ളത്. 

minimal-house-ernakulam-court

മുകളിലും താഴെയുമായി 4 ബെഡ്റൂമുകളാണ് ഉള്ളത്. നോർമൽ സൈസിലാണ് 4 മുറികളും ക്രമീകരിച്ചത്. വാഡ്രോബ് യൂണിറ്റും കബോർഡുകളും സ്റ്റഡി ടേബിളും ഓരോ മുറിയുടേയും ആവശ്യകതയ്ക്കനുസരിച്ച് നൽകി. 

minimal-house-ernakulam-bed

സ്റ്റെയർ കയറി ചെന്നാൽ ലാന്റിങ് സ്പേസിൽ അയേൺ സ്പേസും സ്റ്റഡി ഏരിയയും കൂടി നൽകി. മുകളിൽ ചെന്നാൽ അപ്പർ ലിവിങ്ങും 2 ബെഡ്റൂമുകളുമാണ്. ഒരു ബെഡ്റൂമിൽ നിന്നും ബാൽക്കണിയിലേക്ക് ഇറങ്ങാം. കൂടാതെ ഓപ്പൺ ടെറസ് ഷീറ്റ് ഇട്ട് കവർ ചെയ്തു. 

minimal-house-ernakulam-library

ഷോ കിച്ചൻ, വർക്കിങ് കിച്ചൻ, സെർവന്റ്സ് റൂം എന്നിങ്ങനെ ആണ് അടുക്കള ക്രമീകരണങ്ങൾ. കിച്ചന്റെ കൗണ്ടർ ടോപ്പിന് നാനോവൈറ്റാണ്. ഷട്ടറുകൾക്ക് ഹൈപ്പോഗ്ലാസ് ലാമിനേഷനാണ്. തടിപ്പണികൾക്ക് ലാമിനേറ്റാണ് കൂടുതലും ഉപയോഗിച്ചിട്ടുള്ളത്. 

minimal-house-ernakulam-kitchen

കാലികഭംഗി നിലനിൽക്കും വിധമുള്ള ഡിസൈൻ രീതികളാണ് ഓരോ സ്പേസിന്റെയും ഭംഗി. സിംപിൾ ആൻഡ് മിനിമൽ കൺസെപ്റ്റിലാണ് അകംപുറം ഒരുക്കിയത്. 

minimal-house-ernakulam-gf

 

minimal-house-ernakulam-ff

Project facts

Location- Pookkattpadi, Ernakulam

Plot- 20 cent

Area- 2893 SFT

Owner- Raju

Design- Binoy PS

Mob- 9447144700

English Summary- Luxury Minimalistic House Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com