sections
MORE

വീട് പൂർത്തിയാകാൻ കാത്തിരുന്നത് 10 വർഷം; ഒടുവിൽ ഇരട്ടി സന്തോഷം! പ്ലാൻ

colonial-house-malappuram-exterior
SHARE

മലപ്പുറം സ്വദേശി അസ്‌കർ പണി തുടങ്ങിയ വീട് പൂർത്തിയാകാൻ കാത്തിരുന്നത് ഏകദേശം 10 വർഷമാണ്. മിക്ക പ്രവാസികൾക്കും പറ്റുന്ന പോലെ വേണ്ടത്ര തയാറെടുപ്പില്ലാതെ വീടുപണിയെ സമീപിച്ചതാണ് കുഴപ്പമായത്. ആദ്യം ഒരുനില വീട് എന്നതായിരുന്നു സങ്കൽപം. 2010 ൽ സ്ലോപ് റൂഫ് നൽകി വീടിന്റെ വാർപ്പും തേപ്പും കഴിഞ്ഞപ്പോഴാണ് ഇതല്ല തങ്ങൾ സ്വപ്നം കണ്ട വീട് എന്ന തിരിച്ചറിവ് വീട്ടുകാർക്ക് ഉണ്ടാകുന്നത്. അപ്പോഴേക്കും ഗൃഹനാഥന്റെ ബിസിനസും പച്ചപിടിച്ചിരുന്നു. അങ്ങനെ വീട് പൊളിച്ചുപണിയാൻ സുഹൃത്തായ ഡിസൈനർ അനസ് മുഹമ്മദിനെ സമീപിച്ചു. 

old-house
പഴയ വീട്

70 % പൂർത്തിയായ വീട് വീണ്ടും മുഴുവനായി പൊളിച്ചു പണിയുക എന്നത് അനാവശ്യ സാമ്പത്തിക ബാധ്യത ആകുമെന്ന് ആദ്യം വീട്ടുകാരെ ബോധ്യപ്പെടുത്തി. അതിനുശേഷം നിർമിച്ച വീടിന്റെ സ്ട്രക്ചറിനു അധികം പരിക്കുകൾ ഇല്ലാതെ തന്നെ കെട്ടിലും മട്ടിലും പുതുമയുള്ള വീട് അനസ് നിർമിച്ചു നൽകി. 2200 ചതുരശ്രയടിയിൽ നിന്നാണ് 7000 ചതുരശ്രയടിയുടെ വിശാലതയിലേക്ക് വീട് കൂടു മാറിയത്. വീട്ടുകാരുടെ മനംമാറ്റം തൃപ്തിപ്പെടുത്തിക്കൊണ്ട് കൊളോണിയൽ തീമിലാണ് പുതിയ വീടൊരുക്കിയത്. ചരിച്ചു വാർത്ത മുൻവശത്തെ മേൽക്കൂരകൾ നിലനിർത്തി. മധ്യഭാഗത്തേയും പിൻവശത്തേയും ചരിവ് നിരപ്പാക്കി വാർത്തു മുകൾനിലകൾ കൂട്ടിച്ചേർത്തു.

colonial-house-malappuram-elevation

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 7000 ചതുരശ്രയടിയിൽ ഒരുക്കിയത്.

colonial-house-malappuram-gate

പഴയ സ്ട്രക്ചറിന്റെ ഫ്ളോറിങ് പകുതിയോളം പൂർത്തിയായിരുന്നു. അത് നിലനിർത്തിയാണ് ബാക്കി ഫ്ളോറിങ് മുഴുമിപ്പിച്ചത്. വിട്രിഫൈഡ് ടൈൽ, ഗ്രാനൈറ്റ്, വുഡൻ ടൈൽ എന്നിവയെല്ലാം ഫ്ലോറിൽ ഹാജർ വച്ചിട്ടുണ്ട്.

colonial-house-malappuram-living

ഫർണിച്ചറുകൾ ഇന്റീരിയർ തീമനുസരിച്ച് കസ്റ്റമൈസ് ചെയ്തു. പ്ലൈവുഡ്, വെനീർ, ടീക് ഫിനിഷിലാണ് ഫർണിഷിങ് ചെയ്തത്. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും അകത്തളം പ്രകാശഭരിതമാക്കുന്നു. ഓരോ ഏരിയയും വ്യത്യസ്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഡൈനിങ് ഏരിയയുടെ ഭിത്തിയിൽ സിമന്റ് ഷീറ്റ് കൊണ്ട് പാനലിങ് നൽകി. ഗോവണിയുടെ വശത്തെ ഇരട്ടി ഉയരമുള്ള ഭിത്തിയിൽ മഞ്ഞ നിറമുള്ള നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് നൽകി.

colonial-house-malappuram-dine

ഉള്ളിൽ ഹൈലൈറ്റ് ഏരിയ കോർട്യാർഡാണ്‌. പകുതി അടച്ചും പകുതി പ്രകൃതിയിലേക്ക് തുറന്നിട്ടുമാണ് കോർട്യാർഡ് നിർമിച്ചത്. തുറന്ന ഭാഗങ്ങളിൽ സുരക്ഷയ്ക്കായി മെറ്റൽ ഗ്രില്ലുകൾ നൽകി. ഒരു വശത്തെ ഭിത്തിയിൽ എക്സ്പോസ്ഡ് ബ്രിക്ക് വർക്ക് ചെയ്തു. നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസും ഇൻഡോർ പ്ലാനുകളും നൽകി.

colonial-house-malappuram-courtyard

നാലു കിടപ്പുമുറികളും വ്യത്യസ്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. വിശാലതയാണ് മുറികളുടെ സവിശേഷത. അറ്റാച്ഡ് ബാത്റൂം, ഫുൾ ലെങ്ത് വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവയെല്ലാം മുറികളിൽ നൽകി. കട്ടിലിന്റെ ഹെഡ്ബോർഡ് ഭാഗത്തെ ഭിത്തി വെനീർ ഫിനിഷിൽ വ്യത്യസ്ത ഡിസൈൻ നൽകി പാനലിങ് ചെയ്തു.

colonial-house-malappuram-bed

പുതിയകാല സൗകര്യങ്ങളുള്ള മോഡുലാർ കിച്ചനാണ്. പ്ലൈവുഡ്- അക്രിലിക് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു. സമീപം വർക്കേരിയയും നൽകി.

colonial-house-malappuram-kitchen

വീണ്ടുമൊരു തെറ്റ് വരുത്താതെ പണിയുടെ ഓരോ ഘട്ടങ്ങളും സൂക്ഷ്‌മതയോടെയാണ് മുന്നേറിയത്. അതിനാൽ ഒരു വർഷത്തിൽ കൂടുതലെടുത്താണ് പുതുക്കിപ്പണി പൂർത്തിയായത്. 10 വർഷങ്ങൾ എടുത്തെങ്കിലും ഒടുവിൽ തങ്ങൾ സ്വപ്നം കണ്ട വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ വീട്ടുകാർ.

E:\Anexim\Residential\ASKAR KELLA\Final\Kelco_Final Model (1

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

Project facts

E:\Anexim\Residential\ASKAR KELLA\Final\Kelco_Final Model (1

Location- Puthenpalli, Malappuram

Plot- 35 cent

Area- 2200 (Old) 7000 (New)

Owner- Askar

Construction, Design- Anas Muhammed

Anexim Architecture & Design, Calicut

Mob-98464 33512

Completion year- 2019

English Summary- Remodelled Colonial House Malappuram

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA