sections
MORE

ദേ വീടിനു ചിറകു മുളച്ചു! കൗതുകമുള്ള രൂപത്തിന് പിന്നിൽ ഒരു രഹസ്യം

spiral-house-kazhakootam
SHARE

തിരുവനന്തപുരം കഴക്കൂട്ടത്ത് വെറും 5.5 സെന്റിലാണ് അരുൺ തോമസിന്റെ കൗതുകമുള്ള വീട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ സാധാരണ വീടുകളുടെ രൂപഭാവമല്ല ഈ വീടിനുള്ളത്. പുറംകാഴ്ചയിലെ ഹൈലൈറ്റ് ചിറകുകൾ പോലെ തോന്നിക്കുന്ന രണ്ടു വലിയ ഭിത്തികളാണ്. താഴെ നിന്നും ഏകദേശം 26 അടി പൊക്കമാണ് ഈ സൺഷെയ്ഡ് ഭിത്തികൾക്കുള്ളത്. ഉറപ്പിന് വേണ്ടി ചിറകുകൾ തമ്മിൽ സ്റ്റീൽ കമ്പികൾ ഉപയോഗിച്ച് ബന്ധിച്ചിട്ടുമുണ്ട്.

spiral-house-kazhakootam-exterior

ഇതിനു ബഹുവിധ ഉദ്ദേശ്യങ്ങളുണ്ട്. തെക്കോട്ടാണ് വീടിന്റെ ദർശനം. വടക്കു പടിഞ്ഞാറു നിന്നുള്ള ശക്തമായ വെയിലിനെ തടയുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം.  തെക്കു പടിഞ്ഞാറു നിന്നെത്തുന്ന കാറ്റിനെ വീടിനുള്ളിലേക്ക് ഫിൽറ്റർ ചെയ്ത് എത്തിക്കാനും ഷോ വോളിൽ നൽകിയ പെർഫൊറേറ്റഡ് സ്ലിറ്റുകൾക്ക് കഴിയുന്നു.

സാധാരണ ചെറിയ പ്ലോട്ടിൽ പണിയുന്ന വീടുകൾക്ക് ഭംഗിയുള്ള എലിവേഷൻ ഒരുക്കുക എന്നത് ശ്രമകരമാണ്. ഈ പോരായ്മ ഒഴിവാക്കാൻ കൂടിയാണ് ബുദ്ധിപരമായി വേറിട്ട ആകൃതി നൽകിയത്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് 1480  ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

spiral-house-kazhakootam-living

സെമി ഓപ്പൺ പ്ലാനിൽ പരമാവധി സ്ഥല ഉപയുക്തത നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. മിനിമലിസ്റ്റിക് രീതിയിലാണ് ഇന്റീരിയർ. അനാവശ്യമായി അലങ്കാരങ്ങൾ കുത്തിനിറച്ചിട്ടില്ല.

സ്വീകരണമുറയുടെ ഒരു ഭിത്തി കടുംനീല നിറത്തിൽ ഹൈലൈറ്റ് ചെയ്‌തു. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു പണിയിപ്പിച്ചെടുത്തു. റസ്റ്റിക് ഫിനിഷ് ലഭിക്കാൻ ഗ്രേ നിറമുള്ള ടൈലുകളാണ് നിലത്തു വിരിച്ചത്.

spiral-house-kazhakootam-wall

വീടിന്റെ ഫോക്കൽ പോയിന്റ് ഡൈനിങ് ഏരിയയാണ്. ഇവിടെ സ്ഥലം ലഭിക്കാൻ വലിയ ഊണുമേശ ഒഴിവാക്കി. പകരം ഭിത്തിയോട് ചേർത്ത് ഇൻബിൽറ്റായി ഊണുമേശ ഒരുക്കി. ഇതിനു മുകളിലാണ് പർഗോള സ്‌കൈലൈറ്റ് ഉള്ളത്. ഇതുവഴി പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു.

spiral-house-kazhakootam-dine

കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം നൽകി. മോഡേൺ സൗകര്യങ്ങളുള്ള മോഡുലാർ കിച്ചൻ നൽകി. ചെലവ് കുറയ്ക്കാൻ അടുക്കളയിൽ കബോർഡുകളും കിടപ്പുമുറിയിലെ വാഡ്രോബുകൾക്കും സിമന്റ് ഫിനിഷിൽ തട്ടുകൾ നിർമിച്ച ശേഷം പ്ലൈവുഡ്+ലാമിനേറ്റ് ഡോറുകൾ നൽകി. കബോർഡുകൾക്ക് ഹാൻഡിൽ ഇല്ല എന്നതും വ്യത്യസ്തതയാണ്.

spiral-house-kazhakootam-bed

വീടിന്റെ കാഴ്ച മറയ്ക്കാതിരിക്കാൻ ചുറ്റുമതിൽ താഴ്ത്തിക്കെട്ടി. പെർഫറേറ്റഡ് അയേൺ ഷീറ്റ് കൊണ്ടാണ് ഗെയ്റ്റ്. രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ മുറ്റം നൽകി. നാച്ചുറൽ സ്റ്റോണും ഗ്രാസും നൽകി മുറ്റം അലങ്കരിച്ചു.

ചുരുക്കത്തിൽ സ്ഥലപരിമിതിയിലും സൗകര്യങ്ങൾ നിറയുന്ന, അതിനൊപ്പം  ആരും ഒന്ന് നോക്കിനിൽക്കുന്ന കൗതുകമുള്ള വീട് ഒരുക്കാനായി. ഇപ്പോൾ കഴക്കൂട്ടം ഭാഗത്തെ ലാൻഡ്മാർക്കായി ഈ വീടുമാറിയിട്ടുണ്ട് എന്നതാണ് മറ്റൊരു രസം.

Project Facts

Location- Kazhakkoottam, Trivandrum

Plot- 5.5 cent

Area – 1480 sqft

Owner – Arun Thomas

Design- Shaji Vembanadan, Sumi Shaji

SS Squared Architects, Trivandrum

Mob- 94470 47467

English Summary- Spiral House in 5 cent; Kazhakootam Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA