ADVERTISEMENT

ഓരോ വീടും ഏറ്റവും മികച്ചതാകുന്നത് ജീവിതശൈലിക്കും  ചുറ്റുപാടിനും അനുസരിച്ച് പണി തീർത്തെടുക്കുമ്പോഴാണ്. അതുകൊണ്ടാണ് സ്വന്തം വീട് അൽപം വ്യത്യസ്തമാവണം എന്ന് ആർക്കിടെക്ട് അവിനാഷ് ആഗ്രഹിച്ചതും.

വില്ല കോളനിയിലുള്ള വീടായതിനാൽ എലിവേഷന് അത്ര പ്രാധാന്യം ഇവിടെ നല്‍കിയിട്ടില്ല. കാലിക ശൈലിയും ട്രോപ്പിക്കൽ ആർക്കിടെക്ചറിന്റെ തത്ത്വങ്ങളും അടിസ്ഥാനമാക്കിയുള്ള ഡിസൈൻ രീതികൾക്കാണ് ഇവിടെ മുൻഗണന നൽകിയത്. പ്രകൃതിയുടെ സ്രോതസ്സുകളെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താൻ ഉതകുംവിധമുള്ള ക്രമീകരണങ്ങളാണ് അകത്തും പുറത്തും നടപ്പാക്കിയിട്ടുള്ളത്.

architect-house-kakkanad-hall

തുറന്നതും വിശാലവുമായ അകത്തളങ്ങളെ ട്രോപ്പിക്കൽ ആർക്കിടെക്ചറിനോട് നീതി പുലർത്തുവിധം ഒരുക്കാനായി എന്നതാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്.നാച്വറൽ നിറങ്ങളും ടെക്സ്ചറുകളും എല്ലാം അകത്തളങ്ങളെ കൂടുതൽ വിശാലവും സുന്ദരവുമാക്കുന്നുണ്ട്. 

architect-house-ventilation

പെയിന്റും പോളിഷ്ഡ് ബ്രിക്കുകളും സിമന്റുമാണ് ഇന്റീരിയറിൽ ഭിത്തിക്ക് നൽകിയിട്ടുള്ളത്. ഫ്ലോറിങ്ങിനെ മനോഹരമാക്കുന്നത് പരമ്പരാഗതരീതിയിലുള്ള ഓക്സൈഡ് ഫ്ലോറിങ്ങാണ്. ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളുടെ കോമ്പിനേഷനൊപ്പം ബ്രൗൺ ബോർഡർ ഫ്ലോറിങ്ങിന്റെ ചാരുത ഇരട്ടിപ്പിക്കുന്നു. 

architect-house-kakkanad-living

പുറത്തെ കോർട്ട്‍യാർഡിലേക്ക് മിഴി തുറക്കുന്ന ഓപ്പണിങ്ങുകളും ചൂടിനെ തടയിടുന്ന പാഷിയോയും എല്ലാം ഇന്റീരിയറിന്റെ മാസ്മരികതയാണ്. കാറ്റിനെയും വെട്ടത്തിനെയും സ്വാഗതമരുളിക്കൊണ്ട് കൊടുത്തിരിക്കുന്ന ഓപ്പണിങ്ങുകളാണ് പകലും രാത്രിയിലും ആംപിയൻസ് നിലനിർത്തുന്നത്. 

ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഫാമിലി മെമ്പേഴ്സിന് പരസ്പരം കാണുന്നതിനും സംസാരിക്കുന്നതിനുമായി മറയില്ലാതെയൊരുക്കി. ലിവിങ്ങും, ഓപ്പൺ ഡൈനിങ്ങും ഡബിൾ ഹൈറ്റ് സ്പേസിലാണ്. 

architect-house-kakkanad-dine

അലങ്കാരങ്ങൾക്ക് വേണ്ടിയുള്ള കൂട്ടിയിണക്കലുകൾക്കൊണ്ടും യാതൊരു പ്രാധാന്യവും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. വീട്ടിൽ താമസിക്കുന്നവരുടെ മനോഭാവവും ആശയവിനിമയം സാധ്യമാവുന്ന രീതിയിലുള്ള ഡിസൈൻ ക്രമീകരണങ്ങൾക്കാണ് ഇവിടെ മുൻതൂക്കം. 

മുകളിലും താഴെയുമായി  4 കിടപ്പുമുറികളാണ് ഇവിടെ ഉള്ളത്. മിനിമലിസം എന്ന ആശയമാണ് 4 മുറികളിലും പിന്തുടർന്നിട്ടുള്ളത്. മുകൾനിലയിലെ കിഴക്കു വശത്തെ ബെഡ്റൂമിൽ വുഡൻ ഫ്രെയിമിൽ ഒരുക്കിയിട്ടുള്ള ബേ വിൻഡോയും ബെഡിന് മുകളിലെ വിൻഡോയും സൂര്യപ്രകാശത്തെ യഥേഷ്ടം ഉള്ളിലേക്കെത്തിക്കുന്നു. ബെഡ്റൂമിന്റെ ഭാഗമായി തന്നെ ബാത്റൂമും നൽകി.

architect-house-kakkanad-bed

സ്വകാര്യത നൽകേണ്ടിടത്ത് അത് ഉറപ്പാക്കുന്ന ഡിസൈൻ ക്രമീകരണങ്ങളോടെ ആണ് എല്ലാം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ലളിതമായ ഡിസൈൻ നയമാണ് സ്റ്റെയറിന്. സ്റ്റെയറിന് അടിയിലായി വാഷ് കൗണ്ടറും കോമൺ ടോയ്‍ലറ്റും കൊടുത്തു. 

ലിവിങ് ഏരിയയിൽ നിന്നു തന്നെ കാഴ്ച സാധ്യമാകുന്ന മോഡുലാർ കിച്ചനാണ് മറ്റൊരു പ്രത്യേകത. ക്ലിയർ വാർണിഷ്ഡ് റബ്ബർവുഡ് ഷട്ടറുകളും ഗ്രീൻ‌ സ്റ്റെയിൻ ക്യാബിനറ്റുകളും, നാച്വറൽ സ്റ്റോൺ കൗണ്ടർ ടോപ്പുകളുമാണ് അടുക്കളയെ ആഡംബരപൂർണമാക്കുന്നത്. 

architect-house-kakkanad-kitchen

പുറത്തെ ലാൻഡ്സ്കേപ്പിലേക്ക് മിഴിതുറക്കുന്നതിനായി നൽകിയ ഓപ്പണിങ്ങും, സിമന്റ് പോളിഷ്ഡ് വെർട്ടിക്കൽ ഗ്രൂവും എല്ലാം അടുക്കളയുടെ ആംപിയൻസ് കൂട്ടുന്ന ഘടകങ്ങളാണ്. 

architect-house-kakkanad-kit

ഇന്റീരിയറിന്റെ അഴകളവുകൾക്കൊത്ത് പണിത ഫർണിച്ചറുകളും, പുനരുപയോഗിച്ച ഫർണിച്ചറും അകത്തളങ്ങളുടെ ഭംഗിയോട് ചേർന്നു പോകുംവിധം കൊടുത്തിരിക്കുന്നതു കാണാം. പരസ്പരം കാണാനും സംസാരിക്കാനും സാധ്യമാവണം എന്ന വീട്ടുകാരുടെ വിശാലമായ മനസ്സ് പോലെ തന്നെയാണ് വീടിന്റെ ഡിസൈൻ നയങ്ങളും. 

Project facts

Location- Kakkanad, Ernakulam

Plot- 8 cent

Area- 2800 SFT

Owner & Design- Ar. Avinash 

Nirvana Studios

Mob- 9620246603

English Summary- Architect Own House Kakkanad Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com