sections
MORE

100 % പരിസ്ഥിതി സൗഹൃദം, കുറഞ്ഞ ചെലവ്; മലയാളികൾ കണ്ടു പഠിക്കണം ഈ വീട്; പ്ലാൻ

eco-friendly-house-trivandrum-main
SHARE

95 % നിർമാണസാമഗ്രികൾ പുനരുപയോഗിച്ച് ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദ വീട് നിർമിച്ചതിന്റെ വിശേഷങ്ങൾ ആർക്കിടെക്ട് ആശംസ് രവി പങ്കുവയ്ക്കുന്നു.

കേരളത്തിൽ ഇപ്പോൾ അണുകുടുംബങ്ങളാണല്ലോ ഭൂരിപക്ഷം. ഗൾഫിലും മറ്റും ജോലി ചെയ്യുന്ന പലരും തറവാട്ടിൽ നിന്നും ഓഹരി പറ്റി വേറെ വീട് വയ്ക്കും. എന്നിട്ട് ഭാർഗവീനിലയം പോലെ വീട് അടച്ചിടുന്നതാണല്ലോ പതിവ്. ഇതിൽ നിന്നുമാറി, കൂട്ടുകുടംബ രീതിയിൽ താമസിക്കാൻ കഴിയുന്ന വീട് മതിയെന്ന് ഞാനും അനുജനും ആദ്യമേ തീരുമാനിച്ചിരുന്നു. അത്തരത്തിലാണ് വീടിന്റെ അകത്തളങ്ങൾ രൂപകൽപന ചെയ്തത്. രണ്ടു തട്ടുകളായുള്ള ഭൂമി നിരപ്പാക്കാതെ സ്വാഭാവിക നിലനിർത്തിയാണ് വീട് പണിതത്. അതിനാൽ വീടിനുള്ളിൽ രണ്ടു തട്ടുകളുണ്ട്. പ്ലോട്ടിലുള്ള ഒരു മരം പോലും മുറിക്കാതെയാണ് വീട് ഒരുക്കിയത്. പ്ലോട്ടിന്റെ നടുവിലുള്ള മഹാഗണി മുറിക്കാതെ നടുമുറ്റത്തിന്റെ ഭാഗമാക്കി.

eco-friendly-house-trivandrum-exterior

പഴയ വീടുകൾ പൊളിച്ചിടത്തു നിന്ന് ശേഖരിച്ച കരിങ്കല്ല്, ഇഷ്ടിക, ജനൽ, വാതിൽ, മേൽക്കൂര, ഓട് എന്നിവ കൊണ്ടാണ് വീട് രൂപം കൊണ്ടത്. കമ്പിയും കോൺക്രീറ്റും ഒഴിവാക്കി. മുള നിരത്തി അതിനു മുകളിൽ പശിമയുള്ള മണ്ണ് ഒട്ടിച്ചാണ് മേൽക്കൂര വാർത്തത്. ഏകദേശം 90 വർഷത്തോളം പഴക്കമുളള മേച്ചിൽ ഓട് അതേപടി പുനരുപയോഗിച്ചു. ഇതാണ് വീടിന് പുറംകാഴ്ചയിൽ പഴമയുടെ സൗന്ദര്യം നൽകുന്നത്.

അഞ്ചു കിടപ്പുമുറികൾ, അടുക്കള, ഗോവണി, നടുമുറ്റം, ലൈബ്രറി എന്നിവയാണ് വേർതിരിച്ചു പറയാവുന്ന ഇടങ്ങൾ. ബാക്കിയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന പൊതുവിടങ്ങളാണ്. 2190 ചതുരശ്രയടിയാണ് വീടിന്റെ ആകെ വിസ്തീർണം.

eco-friendly-house-trivandrum-wall

തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അനാവശ്യ പാർടീഷനുകൾ ഒന്നുംതന്നെയില്ല. വീടിനുള്ളിൽ കെട്ടുകാഴ്ചകൾ ഒന്നുമില്ല. പ്രകൃതിയോട് സല്ലപിക്കുന്ന ഇടങ്ങളാണ് രൂപപ്പെടുത്തിയത്.

പൊതുവിടങ്ങളോട് ചേർന്നെല്ലാം കിടപ്പുമുറികൾ നൽകി. ഇതിനോട് ചേർന്നെല്ലാം പുറത്തേക്ക് തുറക്കുന്ന വാതിലുകളും നൽകി. ഒരേസമയം സ്വകാര്യതയും കൂട്ടായ്മയും ഇതിലൂടെ ലഭിക്കുന്നു.

eco-friendly-house-trivandrum-inside

നിലത്തു വിരിച്ച തറയോടും പൂശിയ റെഡ് ഓക്സൈഡും മാത്രമാണ് പുതിയതായി വാങ്ങിയത്. വെറും നാലു മാസം കൊണ്ട് വീടുപണി പൂർത്തിയായി. ഏകദേശം 24 ലക്ഷം രൂപ മാത്രമാണ് ചെലവ് വന്നത്. അതായത് ചതുരശ്രയടിക്ക് വെറും 1100 രൂപ മാത്രം! 

eco-friendly-house-trivandrum

പരിസ്ഥിതി സൗഹൃദ മാതൃകകൾ

  • മേൽക്കൂരയിൽ സോളർ പ്ലാന്റ് സ്ഥാപിച്ചു. വീട്ടിലേക്കാവശ്യമായ വൈദ്യുതിയുടെ നല്ലൊരു ഭാഗം ഇതിലൂടെ ലഭിക്കുന്നു.
  • നടുമുറ്റത്തിനു താഴെ മഴവെള്ള സംഭരണിയുടെ ടാങ്ക് നൽകി. മേൽക്കൂരയിലും നടുമുറ്റത്തും വീഴുന്ന് വെള്ളമെല്ലാം ഇവിടെ ശേഖരിക്കപ്പെടുന്നു.
  • വീട്ടിലെ മാലിന്യങ്ങൾ സംസ്കരിക്കാൻ ബയോഗ്യാസ് പ്ലാന്റും നൽകി. അതിനാൽ എൽപിജി സിലിണ്ടറിന്റ ഉപയോഗം നിയന്ത്രിക്കാൻ കഴിയുന്നു.
Model

വീടിനു ചുറ്റും നാടൻ ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിച്ചൊരു പൂന്തോട്ടമാണ് ഇനിയുള്ള ലക്ഷ്യം. 'കനാൻ' എന്നാണ് വീടിനു നൽകിയ പേര്. ബൈബിളിൽ പാലും തേനും ഒഴുകുന്ന ദേശമാണ് കനാൻ. കൂടുമ്പോൾ ഇമ്പം ചേരുന്നതാണല്ലോ കുടുംബം. വീട്ടുകാരെല്ലാം ഒത്തുചേർന്നിരുന്നു സല്ലപിക്കുമ്പോൾ ആ പേര് ഇവിടെ അന്വർഥമാകുന്നു. ഒരു ആർക്കിടെക്ട് എന്ന നിലയിൽ ഇനി സ്വന്തം വീട് ഒരു മാതൃക ആയി ഉയർത്തിക്കാട്ടാം അനന്തന് മറ്റൊരു സ്വകാര്യസന്തോഷം.

Model

Project facts

Location- Powdikonam,Trivandrum 

Area – 2190 sqft

Owner & Design- Architect Aashams Ravi

Costford Trivandrum

Mob- 97445 00414

Completion year- 2019

Budget- 24 Lakhs

English Summary- Fully Eco friendly House; Architects Own House

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA