ADVERTISEMENT

കോഴിക്കോട് നാദാപുരത്താണ് പ്രവാസിയായ നിസാറിന്റെ പുതിയ വീട്. 5 വർഷങ്ങൾക്കു മുൻപ് തന്റെ സഹോദരന്റെ വീട് പണിതുനൽകിയ ഡിസൈനറെ തന്നെയാണ് നിസാർ തന്റെ വീടുപണിയും ഏൽപിച്ചത്. കാലപ്പഴക്കത്തിൽ ബലക്ഷയം വന്ന, സൗകര്യങ്ങൾ കുറഞ്ഞ തറവാട് പൊളിച്ചാണ് പുതിയ വീടുപണിതത്. ധാരാളം അംഗങ്ങളുള്ള കുടുംബത്തിന് തറവാട്ടിൽ ഒത്തുചേരാൻ പാകത്തിൽ വിശാലമായാണ് ഇടങ്ങൾ ഒരുക്കിയത്. 50 സെന്റ് പ്ലോട്ടിന്റെ ആനുകൂല്യം മുതലാക്കി പിന്നിലേക്കിറക്കിയാണ് വീടുപണിതത്. ഡ്രൈവ് വേ ഇന്റർലോക്ക് ചെയ്തു. വശത്തായി ലാൻഡ്സ്കേപ്പും നൽകി.

nri-house-nadapuram-lawn

സമകാലിക ശൈലിയിൽ ബോക്സ് ആകൃതിയിലാണ് പുറംകാഴ്ച. വെള്ള നിറമാണ് പുറംഭിത്തികളിൽ കൂടുതലും. ഹൈലൈറ്റ് ചെയ്യാൻ ഗ്രേ ക്ലാഡിങ്ങും നൽകിയിട്ടുണ്ട്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ആറു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 5000 ചതുരശ്രയടിയിൽ ഒരുക്കിയത്. 

nri-house-nadapuram-formal

സെമി ഓപ്പൺ പ്ലാനിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഡബിൾ ഹൈറ്റിലാണ് ലിവിങ്-ഡൈനിങ് ഹാൾ. അതിനാൽ വീടിനകത്തേക്ക് എത്തുമ്പോൾ തന്നെ വിശാലമായ ഒരിടത്തെത്തിയ പ്രതീതി ലഭിക്കും. കൂടാതെ ഇരുനിലകളും തമ്മിൽ ആശയവിനിമയവും സാധ്യമാകുന്നു. സ്വകാര്യത നൽകി ഫോർമൽ ലിവിങ് വേർതിരിച്ചു. ഇവിടെ വുഡൻ ഫ്ളോറിങ് നൽകി. ഇവിടേക്ക് പ്രവേശിക്കാൻ സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ നൽകി.

nri-house-nadapuram-living

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് പൊതുവിടങ്ങളിൽ നിറയുന്നത്. ചിലയിടങ്ങൾ ഹൈലൈറ്റ് ചെയ്യാൻ വുഡൻ ഫ്ളോറിങ്ങും നൽകി. പ്ലൈവുഡ്+ വെനീർ+ ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ്ങും, പാനലിങ്ങും ചെയ്തത്. ഫർണിച്ചറുകൾ 90 % ഇന്റീരിയർ തീം അനുസരിച്ച് പ്രത്യേകം നിർമിച്ചെടുത്തു. നിസാറിനു ഗൾഫിൽ ബിൽഡിങ് മെറ്റീരിയൽസിന്റെ ഹോൾസെയിൽ ബിസിനസാണ്. എന്നിട്ടും തന്റെ വീടിനായി സാമഗ്രികൾ ഒന്നും ഗൾഫിൽ നിന്നും കെട്ടിയിറക്കിയില്ല. ചെലവ് കുറഞ്ഞ, ഗുണനിലവാരമുള്ള തദ്ദേശീയമായ സാമഗ്രികൾ മാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. 

nri-house-nadapuram-hall

കലാപരമായി ചില ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ഊണുമേശ. ടിഎംടി കമ്പികൾ കൊണ്ടാണ് ഇതിന്റെ സ്റ്റാൻഡ്. ഇതിനു മുകളിൽ ഗ്ലാസ് വിരിച്ചാണ് ഇത് നിർമിച്ചത്. വുഡ്, ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണി. കൈവരികൾ മുകൾനില മുഴുവൻ തുടരുന്നുണ്ട്. ഇതിനു താഴെയായി ഫാമിലി ലിവിങും ടിവി യൂണിറ്റും നൽകി.

nri-house-nadapuram-dine

ഡൈനിങ്ങിനോട് ചേർന്നുതന്നെ സെമി ഓപ്പൺ കിച്ചനാണ്  ഒരുക്കിയത്. ഇതിനെ വേർതിരിക്കാൻ ബ്രേക്ഫാസ്റ്റ് കൗണ്ടറും നൽകി. മറൈൻ പ്ലൈവുഡ്+ ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ നൽകി. സമീപം വർക്കേരിയയുമുണ്ട്.

nri-house-nadapuram-kitchen

വിശാലമാണ് ആറു കിടപ്പുമുറികളും. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകിയിട്ടുണ്ട്. ഹെഡ്ബോർഡിൽ വെനീർ പാനലിങ് നൽകി ഓരോ മുറിയും വ്യത്യസ്‌തമാക്കി. ജിപ്സം ഫോൾസ് സീലിങ്ങും ലൈറ്റുകളും മുറികൾ ആകർഷകമാക്കുന്നു.

nri-house-nadapuram-bed

കുട്ടികളുടെ മുറി കലാപരമായി ഒരുക്കി. ഇവിടുത്തെ പ്രധാന ആകർഷണം ബങ്ക് ബെഡാണ്. ഒപ്പം ഭിത്തിയിൽ നിറയെ വോൾപേപ്പറുകൾ ഒട്ടിച്ചു. ഫുൾ ലെങ്ത് വാഡ്രോബുകളും സ്റ്റഡി ടേബിളും നൽകി.

nri-house-nadapuram-kid-bed

നല്ല കാറ്റും വെളിച്ചവും നിറഞ്ഞുനിൽക്കുന്നതിനാൽ വീടിനുള്ളിൽ എപ്പോഴും പോസിറ്റീവ് എനർജി അനുഭവിക്കാനാകും എന്ന് വീട്ടുകാർ പറയുന്നു. രാത്രിയിൽ വിളക്കുകൾ തെളിയുമ്പോൾ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project facts

Location- Nadapuram, Calicut

Area- 5000 SFT

Plot- 50 cent

Owner- Nizar

Design- Muhammed Anees

Iama Designs

94463 12919

Completion year- 2019

English Summary- Spacious NRI House Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com