sections
MORE

പുറമെ കാണുന്നത് പോലെയല്ല ഈ പ്രവാസി വീട്; പ്ലാൻ

pravasi-house-manjeri
SHARE

മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് പ്രവാസിയായ ഹമീദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പുറംകാഴ്ചയിൽ വലിയ പ്ലോട്ടിൽ പണിത വമ്പൻ വീട് എന്നുതോന്നിക്കുമെങ്കിലും സംഗതി അങ്ങനെയല്ല. 12 സെന്റ് പ്ലോട്ടിലാണ് ഈ വീട് നിർമിച്ചത്. 

നാലു കിടപ്പുമുറികളുള്ള വീടിനു 2000 ചതുരശ്രയടിയിൽ താഴെ മാത്രം വിസ്തീർണമേയുള്ളൂ.. എലിവേഷനിൽ നൽകിയ ചെപ്പടിവിദ്യകളാണ് കാഴ്ചയിൽ കൂടുതൽ വലുപ്പം തോന്നിക്കുന്നത്. വീട്ടുകാരുടെ താൽപര്യപ്രകാരമാണ് കർവ്ഡ് റൂഫ് ഉൾപ്പെടുത്തിയത്. ഇതിനു മുകളിൽ ഷിംഗിൾസ് വിരിച്ചു. ജിഐ+ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് പോർച്ച് നിർമിച്ചത്.

നീളമുള്ള 9 സെന്റ് പ്ലോട്ടായതിനാൽ  മുന്നിൽ അത്യാവശ്യം മുറ്റം വേർതിരിച്ചിട്ടുണ്ട്. നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു മുറ്റം ഉറപ്പിച്ചു. മുന്നിൽ മരങ്ങളും ലാൻഡ്സ്കേപ്പിൽ ഹാജർ വച്ചിട്ടുണ്ട്.

pravasi-house-manjeri-landscape

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിലുള്ളത്. സ്ഥിരതാമസം ഇല്ലാത്തതിനാൽ സെമി ഓപ്പൺ പ്ലാനിൽ മിനിമൽ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ ഹാളിന്റെ ഭാഗമായി വരുന്നു. ഗോവണിയുടെ താഴെയായി ഡൈനിങ് ക്രമീകരിച്ചു സ്ഥലം ഉപയുക്തമാക്കി.

pravasi-house-manjeri-dine

ഡൈനിങ്ങിൽ ഡബിൾ ഹൈറ്റ് നൽകി മുകൾനിലയുമായി ബന്ധം നിലനിർത്തുന്നുമുണ്ട്. ഡബിൾ ഹൈറ്റ് വരുന്ന ഭാഗത്തെ സീലിങ്ങിൽ അക്രിലിക് ഷീറ്റിൽ കട്ടിങ് ഡിസൈൻ നൽകി ഫോൾസ് സീലിങ്ങും കൺസീൽഡ് ലൈറ്റുകളും നൽകി. ഒപ്പം ഹാങ്ങിങ് ലൈറ്റുകളും ഇവിടെ അകത്തളങ്ങൾക്ക് ഭംഗി പകരുന്നു.

pravasi-house-manjeri-upper

പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിഷിങ് ചെയ്തത്. ഗ്രാനൈറ്റാണ് നിലത്തു വിരിച്ചത്. ലിവിങ് റൂമിൽ വെനീർ പാനലിങ് നൽകി ടിവി യൂണിറ്റ് വേർതിരിച്ചു. 

pravasi-house-manjeri-living

നാലു കിടപ്പുമുറികളും ലളിതമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകിയിട്ടുണ്ട്.

pravasi-house-manjeri-bed

മറൈൻ പ്ലൈവുഡ്+വെനീർ ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും നൽകി.

pravasi-house-manjeri-kitchen

സോളർ പാനലുകളും ടെറസിൽ സ്ഥാപിച്ചിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ വൈദ്യുതിയുടെ നല്ലൊരു പങ്കും ഇതിലൂടെ ലഭിക്കുന്നു.

ചുരുക്കത്തിൽ പ്രവാസിയുടെ സ്വപ്നങ്ങൾക്കൊപ്പം പ്രായോഗികതയും പരിപാലനവും ഉറപ്പുവരുത്തി നിർമിച്ചതാണ് ഈ വീടിനെ സ്പെഷലാക്കുന്നത്.

Project facts

Location- Manjeri, Malappuram

Plot- 12 cent

Area- 2000 SFT

Owner- Hameed

Design- Shakeeb, Ramesh

Space Tag, Manjeri

Mob- 9562 44 11 82

English Summary- Minimal Pravasi House Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA