ADVERTISEMENT

വെറും 5 സെന്റിൽ കോസ്റ്റ് എഫക്ടീവ് ആയി വീട് നിർമിച്ചതിന്റെ  വിശേഷങ്ങൾ ജസ്റ്റിൻ പങ്കുവയ്ക്കുന്നു.

അങ്കമാലിക്കടുത്ത് കിടങ്ങൂർ എന്ന സ്ഥലത്താണ് എന്റെ പുതിയ വീട്. 30 ലക്ഷം രൂപയ്ക്കുള്ളിൽ ഒതുങ്ങുന്ന സൗകര്യങ്ങൾ ഉള്ള വീട്. എന്നാൽ നിർമ്മാണ സാമഗ്രികളുടെ നിലവാരത്തിൽ വിട്ടുവീഴ്ച  ചെയ്യാൻ പാടില്ല. ഒപ്പം ഭാവിയിൽ വിപുലീകരിക്കാനുള്ള പ്രൊവിഷനും വേണം. ഇതായിരുന്നു ഞങ്ങളുടെ ഡിമാൻഡ്.

29-lakh-house-angamaly-sitout

എന്നാൽ തുടക്കത്തിൽ തന്നെ ഞങ്ങളുടെ പദ്ധതിക്ക് അൽപം തടസം നേരിട്ടു. പാടത്തിനടുത്തുള്ള ഉറപ്പ് കുറഞ്ഞ നിലമായതിനാൽ കോൺക്രീറ്റ് ബെൽറ്റ് വാർത്തതിനു ശേഷമാണ് കരിങ്കല്ലു കൊണ്ട് അടിത്തറ കെട്ടിയത്. അങ്ങനെ വിചാരിക്കാതെ ചെലവ് അൽപം  വർധിച്ചു. ഇഷ്ടിക ഒഴിവാക്കി കോൺക്രീറ്റ് കട്ടകൾ കൊണ്ടാണ് ചുവരുകൾ കെട്ടിയത്.  ഭാവിയിൽ മുകളിലേക്ക് പണിയാനുള്ള സൗകര്യത്തിനായി മേൽക്കൂര നിരപ്പായി വാർത്തു. നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് നൽകി പുറംകാഴ്ച അലങ്കരിച്ചിട്ടുമുണ്ട്. മുകളിൽ പർഗോളയും നൽകിയിട്ടുണ്ട്,

29-lakh-house-angamaly-view

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, സ്റ്റോർ റൂം, രണ്ടു കിടപ്പുമുറികൾ  എന്നിവയാണ് 1250 ചതുരശ്രയടിയിൽ ഒരുക്കിയത്. ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകാനാണ് ശ്രമിച്ചത്.  ഓപ്പൺ പ്ലാനിൽ അകത്തളങ്ങൾ ഒരുക്കിയത് കൂടുതൽ വിശാലത തോന്നിപ്പിക്കുന്നതിനൊപ്പം സ്ഥലഉപയുക്തതയും നൽകുന്നു. അടുത്ത പാടമുള്ളത് കൊണ്ട് നല്ല കാറ്റ് പ്ലോട്ടിലേക്ക് എത്താറുണ്ട്. ഇതിനെ വീടിനുള്ളിലൂടെ കയറ്റി ഇറക്കാൻ പാകത്തിലാണ് ജനാലകളും ഓപണിംഗും നൽകിയത്.

29-lakh-house-angamaly-living

തടിയുടെ ഉപയോഗം കുറച്ചതാണ് ചെലവ് വരുതിയിൽ നിർത്തിയത്. എന്നാൽ അകത്തളങ്ങൾ അത്യാവശ്യം ഫർണിഷ് ചെയ്തു ഭംഗിയാക്കിയിട്ടുമുണ്ട്. ഫർണിച്ചറുകൾ റെഡിമെയ്ഡ് ആയി വാങ്ങി. ഒരേ ഡിസൈനിലുള്ള ഡിജിറ്റൽ ടൈലാണ് പൊതുവിടങ്ങളിലെല്ലാം വിരിച്ചത്. അടുക്കളയിൽ വുഡൻ ഫിനിഷ് ടൈലും വിരിച്ചു.

29-lakh-angamaly-stair

സ്വകാര്യത നൽകി ഫോർമൽ ലിവിങ് വേർതിരിച്ചു. ഫാമിലി ലിവിങ്, ഡൈനിങ്, സ്റ്റെയർ എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഹാളിലെ ഒരു ഭിത്തി ടെക്സ്ചർ പെയിന്റ് ഫിനിഷ് നൽകി വേർതിരിച്ചാണ് ടിവി യൂണിറ്റ് നൽകിയത്.

29-lakh-house-angamaly-tv

ഗോവണിയുടെ മേൽക്കൂര ഇരട്ടി ഉയരത്തിൽ നൽകി. ഇവിടെയുള്ള സ്‌കൈലൈറ്റിലൂടെ പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെ വാഷ് ഏരിയ ഒതുക്കി.

29-lakh-house-angamaly-dine

രണ്ടു കിടപ്പുമുറികളിലും അത്യാവശ്യ സൗകര്യങ്ങൾ മാത്രമാണ് നൽകിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ സജ്ജീകരിച്ചു.

29-lakh-house-angamaly-bed

പ്ലൈവുഡ്- ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

29-lakh-house-angamaly-kitchen

പ്ലോട്ടിൽ ഉണ്ടായിരുന്ന ചുറ്റുമതിൽ ജിഐ ഉപയോഗിച്ചു പുതുക്കിയെടുത്തു. മുറ്റം ഇന്റർലോക്ക് ചെയ്യാതെ ബേബി മെറ്റൽ വിരിച്ചു.

സ്ട്രക്ചറും ഫർണിഷിങ്ങും ലാൻഡ്സ്കേപ്പിങ്ങും സഹിതം 29 ലക്ഷം രൂപയ്ക്ക് പണി പൂർത്തീകരിക്കാൻ കഴിഞ്ഞു. അടിത്തറയ്ക്കുണ്ടായ അധികച്ചെലവ് ഇല്ലായിരുന്നെങ്കിൽ ഒരു 27 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കാമായിരുന്നു. എന്തായാലും ആഗ്രഹിച്ച പോലെ വീടൊരുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഹാപ്പിയാണ്. എടുത്തു പറയേണ്ട ഒരു കാര്യം, വീട്ടിൽ എപ്പോഴും അതിഥിയായി എത്തുന്ന കാറ്റാണ്. അതിനാൽ ഫാൻ അധികം ഇടേണ്ടി വരാറില്ല! 

29-lakh-angamaly-exterior

 

ചെലവ് കുറച്ച ഘടകങ്ങൾ

സ്ട്രക്ചർ കെട്ടാൻ സിമന്റ് കട്ടകൾ ഉപയോഗിച്ചു.

ചതുരശ്രയടി കുറച്ചു. 8 മാസം കൊണ്ട് നിർമാണം പൂർത്തീകരിച്ചു.

ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി.

തടി നേരത്തെ തന്നെ ഒരുമിച്ചു വാങ്ങിവച്ചു. ഫർണിഷിങ്ങിന് പ്ലൈവുഡ് ഉപയോഗിച്ചു.

Model

മുറ്റം ഇന്റർലോക്ക് ചെയ്യാതെ ബേബി മെറ്റൽ വിരിച്ചു.

Model

 

Project facts

Location – Kidangoor, Angamaly

Plot- 5 cents

Area – 1250 sqft

Owner – Justin

Designer- Jinto Paul

Opzet Designers

Mob- 9447761377   9539850636  

Year of Completion – 2019

English Summary- Cost Effective Kerala Home Angamaly Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com