ADVERTISEMENT

ഒരു നിലയിൽ പച്ചപ്പും സൗകര്യങ്ങളുമുള്ള ഒരു വീട് എന്നതായിരുന്നു ജോബി ജോസഫിന്റെ സ്വപ്നം. അതിന്റെ പൂർത്തീകരണമാണ് കണ്ണൂർ ജില്ലയിലെ ചെറുപുഴയിലുള്ള ഈ  പുതിയ വീട്. റോഡ് നിരപ്പിൽ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന 28 സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സ്ലോപ് റൂഫ് ഡിസൈനാണ് വീടിനു നൽകിയത്. പല തട്ടുകളായി ജിഐ ട്രസ് വർക്ക് ചെയ്തശേഷം ഓട് വിരിക്കുകയായിരുന്നു. പ്രധാന സ്ട്രക്ചർ ഡബിൾ ഹൈറ്റിൽ നൽകി. അതിനാൽ പുറംകാഴ്ചയിൽ രണ്ടുനില വീടിന്റെ ഗരിമ തോന്നിക്കും.

tropical-house-kannur-exterior

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, നാലു കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് 2600 ചതുരശ്രയടിയിൽ ഒരുക്കിയത്. തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇടങ്ങളെ പരസ്പരം ബന്ധപ്പെടുത്തി ഇടനാഴികളും നൽകി. ഇളം നിറങ്ങളാണ് ചുവരുകൾക്ക് നൽകിയത്. 

tropical-house-kannur-living

ചെടികളോടും പച്ചപ്പിനോടും വീട്ടുകാർക്ക് വലിയ ഇഷ്ടമാണ്. അതിനാൽ വീടിനകം ഒരു പച്ചത്തുരുത്തായി മാറ്റിയെടുത്തു. കോർട്യാർഡാണ്‌ വീടിന്റെ ശ്രദ്ധാകേന്ദ്രം. ഇവിടെ വാട്ടർബോഡിയും ഇൻഡോർ പ്ലാന്റുകളും നൽകി. ഇതിന്റെ വലതുവശത്തായി പബ്ലിക് സ്‌പേസുകൾ വിന്യസിച്ചു. ലിവിങ്, ഡൈനിങ് തുടങ്ങിയവ ഇവിടെയാണ്. കോർട്യാർഡിന്റെ ഇടതുവശായി പ്രൈവറ്റ് സ്‌പേസുകൾ വിന്യസിച്ചു. കിച്ചൻ, ബെഡ്‌റൂം എന്നിവ ഈ ഭാഗത്തായി വരുന്നു. വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. 

tropical-house-kannur-dine

വീടിന്റെ മറ്റൊരാകർഷണം രണ്ടു സ്ലാന്റിങ് ജനലുകളാണ്. ചൂടിനെ പുറംതള്ളി പ്രകാശത്തെ മാത്രം അകത്തേക്ക് കടത്തിവിടുന്ന പെർഫൊറേറ്റഡ് ഷീറ്റും ഗ്ലാസുമാണ് ജനാലയിൽ നൽകിയിരിക്കുന്നത്.

tropical-house-kannur-courtyard

ഫ്ലോർ ലെവലിൽ നിന്നും ഒന്നരയടി ഉയരത്തിലാണ് ടിവി ഏരിയ. ഇതിനു എതിർവശത്തെ ഭിത്തി പ്രെയർ സ്‌പേസ് ആക്കിമാറ്റി.

tropical-house-kannur-interior

മിനിമൽ ശൈലിയിലാണ് ഊണുമുറി. ചെറിയൊരു മേശയും കസേരകളുമാണ് ഇവിടെയുള്ളത്. വേണമെങ്കിൽ സമീപമുള്ള സ്ലാന്റിങ് ജനാലയ്ക്ക് സമീപം നൽകിയ ഇൻബിൽറ്റ് സിറ്റിങ്ങിൽ  ഇരുന്നു ഭക്ഷണം കഴിക്കാം.

നാലു കിടപ്പുമുറികളും ലളിതമായി ഒരുക്കി. രണ്ടു മുറികൾക്ക് അറ്റാച്ഡ് ബാത്റൂം നൽകിയിട്ടുണ്ട്. ഒരു കോമൺ ബാത്റൂമും ഒരുക്കി.  

tropical-house-kannur-bed

മറൈൻ പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

tropical-house-kannur-kitchen

ലാൻഡ്സ്കേപ്പിൽ ചെടികളും മരങ്ങളും പുൽത്തകിടിയും ഹരിതാഭ പകരുന്നു. സിറ്റൗട്ടിനു വശത്തായി ക്രീപ്പറുകൾ പടർന്നു കയറാനായി മെഷ് നൽകിയിട്ടുണ്ട്.

Model

 

Project facts

Location-Cherupuzha, Kannur

Area-2600 sqft

Plot-28 cent

Owner- Joby Joseph

Architect-Joseph Chalissery 

Mob- 9496863713

Completion year- 2019 Oct

English Summary- Tropical Green Kerala House Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com