ADVERTISEMENT

കുട്ടനാട്ടിലെ പുതുക്കരിയിലാണ് ജിൽ തന്റെ പുതിയ വീട് പണിതത്. ഒരു ചെറിയ കുടുംബത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉള്ള ചെലവ് കുറഞ്ഞ വീട് എന്നതായിരുന്നു ഇവരുടെ അടിസ്ഥാന ആവശ്യം. എടുത്തു പറഞ്ഞത് ഒരു വരാന്ത മാത്രമാണ്. കാരണം പ്ലോട്ടിന് സമീപത്തു കൂടി ഒരു പുഴയുടെ കൈവഴി ഒഴുകുന്നുണ്ട്. ഇതിന്റെ കാഴ്ചകൾ കണ്ടിരിക്കാനാണ് വരാന്ത ആവശ്യപ്പെട്ടത്.

24-lakh-home-kuttanad-JPG

ധാരാളം മരങ്ങളുള്ള പ്ലോട്ടായിരുന്നു. പരമാവധി മരങ്ങൾ നിലനിർത്തിയാണ് വീട് പണിതത്. അതിനാൽ പുറംകാഴ്ചയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടില്ല. മരങ്ങളുടെ നിഴൽതണുപ്പേറ്റ് വീട് സ്ഥിതി ചെയ്യുന്നു. വീടിന്റെ മുൻഭാഗവും സൺഷെയ്ഡും ചരിച്ചു വാർത്തു ഓടുവിരിച്ചു. ബാക്കി ഭാഗങ്ങൾ ഭാവിയിൽ മുകളിലേക്ക് പണിയാൻ പ്രൊവിഷൻ നൽകി ഫ്ലാറ്റായി നിർമിച്ചു.

24-lakh-home-kuttanad-living-JPG

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് 1070 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. തുറസായ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയത് പരമാവധി വിശാലത നൽകുന്നു. ലിവിങ്, ഡൈനിങ് എല്ലാം ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു.

24-lakh-home-kuttanad-dine-JPG

ലിവിങ് റൂമിന്റെ ഭിത്തിയിൽ ടിവി യൂണിറ്റ് നൽകി. ലളിതമായ ഡൈനിങ് ടേബിൾ. സമീപം വാഷ് ഏരിയ ക്രമീകരിച്ചു.

24-lakh-home-kuttanad-tv-JPG

മൂന്നു കിടപ്പുമുറികളുടെയും ഒരു ഭിത്തി ഹൈലൈറ്റർ നിറങ്ങൾ നൽകി വേർതിരിച്ചിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂമിന് മാത്രമാണ് അറ്റാച്ഡ് ബാത്റൂം നൽകിയത്. ഒരു കോമൺ ബാത്റൂമും നൽകി. 

24-lakh-home-kuttanad-bed-JPG

ലളിതമായ അടുക്കള. അലുമിനിയം ഫാബ്രിക്കേറ്റ് ചെയ്താണ് കബോർഡുകൾ നിർമിച്ചത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം ചെറിയ വർക്കേരിയയും നൽകി.

24-lakh-home-kuttanad-kitchen-JPG

സ്ട്രക്ചറും ഫർണിഷിങ്ങും ഉൾപ്പെടെ 24 ലക്ഷത്തിനു വീട് പൂർത്തിയാക്കാനായി.

24-lakh-kuttanad-ful-view

 

24-lakh-home-kuttanad-landscape-JPG

ചെലവ് കുറച്ച ഘടകങ്ങൾ

  • AAC ബ്ലോക്കുകൾ ഉപയോഗിച്ചാണ് ചുവർ കെട്ടിയത്. ഇത് കൂടുതൽ ദൃഢത നൽകുന്നതിനൊപ്പം പ്ലാസ്റ്ററിങ്ങിന്റെ ആവശ്യകത ഒഴിവാക്കുകയും ചെയ്തു.
  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. അപ്രധാന വാതിലുകൾക്ക് ഫൈബർ ഡോറുകൾ നൽകി.
  • പെയിന്റിങ്ങിനു ഇളം നിറങ്ങൾ നൽകി.
  • ഫോൾസ് സീലിങ് ഒഴിവാക്കി ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.
  • ബാത്റൂമുകളുടെ എണ്ണം കുറച്ചു. 
24-lakh-home-kuttanad-plan

 

Project facts

Location- Kuttanad, Alappuzha

Area- 1070 SFT

Owner- Jill

Desig- Renjith Raveendran

THOUGHTline architecture. interior,  Changanachery

Mob-94963 27132

Budget- 24 Lakhs

English Summary - 24 Lakh House Kuttanad Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com