ADVERTISEMENT

തലശ്ശേരിക്കടുത്ത് പാനൂരിലാണ് ബിസിനസുകാരനായ റാസിഖിന്റെയും കുടുംബത്തിന്റെയും വീട്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. ഇതനുസരിച്ചാണ്  രൂപകൽപന. മേൽക്കൂര ചരിച്ചു വാർത്ത ശേഷം ഓട് വിരിച്ചതോടെ ഒരു ട്രഡീഷണൽ വീടിന്റെ ഛായയും  വീടിനു ലഭിക്കുന്നു. വീടിന്റെ രണ്ടു വശത്തു കൂടിയും റോഡ് കടന്നു പോകുന്നുണ്ട്. അതിനാൽ രണ്ടു വശത്തു നിന്നും വ്യത്യസ്തമായ കാഴ്ച ലഭിക്കുന്നുണ്ട്.

traditional-home-kannur-elevation

വീടിന്റെ പൂമുഖത്തു നിന്ന് കാഴ്ചകൾ ആരംഭിക്കുന്നു. സ്കൈലിറ്റ്, പച്ചപ്പാർന്ന സൈഡ് കോർട്ട് എന്നിവ  വരാന്തയെ ലാൻഡ്സ്കേപ്പുമായി ബന്ധിപ്പിക്കുന്നു. ഇടങ്ങളെ പബ്ലിക്, പ്രൈവറ്റ്, സെമി പ്രൈവറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഈ ഏരിയകളെയെല്ലാം നടുവിലെ പാസേജ് കൂട്ടിയിണക്കുന്നു.

traditional-home-kannur-verandah

പൊതുവിടങ്ങൾ ഓപ്പൺ പ്ലാനിലാണ് ഒരുക്കിയത്. ഫോർമൽ ലിവിങ്- ഫാമിലി ലിവിങ്- ഡൈനിങ് എന്നിവ പാർടീഷനുകൾ  ഇല്ലാതെ വിന്യസിച്ചു. അതിനാൽ അകത്തേക്ക് കയറുമ്പോൾത്തന്നെ വിശാലമായ ഒരു സ്‌പേസിലേക്ക് കയറുന്ന പ്രതീതി ലഭിക്കും. കൂടാതെ കോമൺ ഹാളിന്റെ സീലിങ് ഡബിൾ ഹൈറ്റിലാണ്. അതിനാൽ ചൂടുവായുവിനെ പുറന്തള്ളുക വഴി അകത്തളങ്ങൾ കുളിർമയോടെ  നിലനിർത്തുന്നു.

traditional-home-kannur-living

ഡൈനിങ് ഏരിയയിൽ ഒരു ഗ്ലാസ് ഡോർ തുറന്നാൽ പാഷ്യോയിലേക്കും ലാൻഡ്സ്കേപ്പിലേക്കും  ഇറങ്ങാം. ഇത് തുറന്നിട്ടാൽ  കാറ്റും വെളിച്ചവും സമൃദ്ധമായി വീട്ടിലേക്ക് എത്തുകയും ചെയ്യും. 

traditional-home-kannur-dine

കോർട്യാർഡാണ്‌ വീട്ടിലെ മറ്റൊരു ക്യൂട് സ്‌പേസ്. മഴയും വെയിലും അകത്തെത്തുന്ന ഓപ്പൺ കോർട്യാർഡാണ്‌ ഒരുക്കിയത്. ഇവിടെ ഭിത്തി ഹൈലൈറ്റ് ചെയ്തു. ഇതിനു സമീപം സിറ്റിങ് സ്‌പേസും ഒരുക്കി. 

traditional-home-kannur-courtyard

ഡബിൾ ഹൈറ്റിൽ ഒരുക്കിയ സ്റ്റെയർ ഏരിയയിൽ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ അകത്തേക്കാനയിക്കുന്നു. ഫ്ളോട്ടിങ് ശൈലിൽ ഒരുക്കിയ ഗോവണി  കയറി ചെല്ലുമ്പോൾ സ്റ്റഡി ഏരിയ  കാണാം. താഴെ നിന്നും കുട്ടികളുടെ പഠനം ശ്രദ്ധിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.

traditional-home-kannur-stair

മറൈൻ പ്ലൈവുഡ്+ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്.

traditional-home-kitchen-kannur

വാസ്തു പ്രമാണങ്ങൾ അനുസരിച്ചാണ് ഇടങ്ങൾ വിന്യസിച്ചത്. കിടപ്പുമുറികൾ തെക്കു ഭാഗത്താക്കിയത് ഉദാഹരണം. അതിനാൽ ഉച്ച വെയിലിന്റെ കാഠിന്യം മുറികളിൽ ഏശില്ല. രാത്രിയിൽ ചൂട് കുറയുകയും ചെയ്യും. അറ്റാച്ഡ് ബാത്റൂം , വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ നൽകിയിട്ടുണ്ട്.

traditional-home-kannur-bed

മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ചു ഭംഗിയാക്കി. ചെടികളും മരങ്ങളും ലാൻഡ്സ്കേപ് അലങ്കരിക്കുന്നു. ചുരുക്കത്തിൽ പുറംകാഴ്ചയിൽ പരമ്പരാഗത ഭംഗിയും അകത്തേക്ക് കയറിയാൽ മോഡേൺ സൗകര്യങ്ങളും ചിട്ടപ്പെടുത്താനായതാണ് ഈ വീടിന്റെ വിജയം.

traditional-home-kannur-gf

Project facts

traditional-home-kannur-ff

Location- Panoor, Kannur

Plot- 20 cent

Area- 2900 sqft

Owner- Razik Ellath

Architects- Ashiq Krishnan, Febin Mohammed, Rahul BP

Yugen Architecture Thalassery

Ph- 7012907417   9947544405             

Completion year- 2019

English Summary- Traditional Modern Utility Home Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com