ADVERTISEMENT

കോഴിക്കോട് പയ്യോളി എന്ന സ്ഥലത്ത് 2400 സ്ക്വയർഫീറ്റിൽ സ്ഥിതിചെയ്യുന്ന ഈ വീടിന്റെ ബജറ്റ് 27 ലക്ഷമാണ്. എങ്ങനെയാണ് 2400 സ്ക്വയർഫീറ്റുള്ള വീട് ഈ ബജറ്റിൽ ഒതുക്കിയതെന്നു നോക്കാം. കെ. ഫൈസൽ  ആണ് വീടിന്റെ ശിൽപി. ബജറ്റ് കുറവുള്ള ഒരു വീടു വയ്ക്കാൻ തീരുമാനിച്ചപ്പോൾ ഉപയോഗിക്കേണ്ട മെറ്റീരിയലുകളെപ്പറ്റിയും രീതികളെപ്പറ്റിയുമൊക്കെ മുൻധാരണയുണ്ടായിരുന്നു എന്നു ഫൈസൽ പറയുന്നു. പരമ്പരാഗത ശൈലിയിലാണ് എലിവേഷൻ ഡിസൈൻ.

27-lakh-home-payyoli-sitout

ഇരുനില വീടാണെന്നു തോന്നുമെങ്കിലും ഒരു നിലയിലാണ് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. എലിവേഷനിൽ ഉയരക്കൂടുതൽ തോന്നുന്നതിനായി വിബോർഡാണ് ഉപയോഗിച്ചത്. ഇവിടെ സ്ക്വയർഫീറ്റിന് 1250 രൂപ വച്ച് 2400 സ്ക്വയർഫീറ്റിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. എലിവേഷനിൽ വെളിച്ചം ഉള്ളിലേക്കെത്തിക്കുന്നതിനായി പോളികാർബണേറ്റ് ഷീറ്റ് കൊടുത്തു. ബേ വിൻഡോയ്ക്കും വിബോർഡാണ് ഉപയോഗിച്ചത്.

27-lakh-home-payyoli-living-hall

ലളിതവും സുന്ദരവുമായ ഒരുക്കങ്ങളാണ് അകത്തളങ്ങളിൽ. ലിവിങ്, ഡൈനിങ്, കിച്ചൻ, അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ നാലു കിടപ്പുമുറികൾ എന്നിവയുണ്ട്.

മിതത്വം പാലിച്ചുകൊണ്ടുള്ള ഡിസൈൻ ക്രമീകരണങ്ങൾ ഉൾത്തളങ്ങളെ വിശാലവും സുന്ദരവുമാക്കുന്നു. 'L' ഷേപ്പിലാണ് ലിവിങ്ങിന്റെയും ഡൈനിങ്ങിന്റെയും ക്രമീകരണം. ഇതിനു ചുറ്റുമായിട്ടാണു ബാക്കിയുള്ള സ്പേസുകൾ. വലിയ ജനാലകൾ സമൃദ്ധമായി കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്നു.

27-lakh-home-payyoli-dine

സീലിങ്ങിൽ ഇൻസോ (inso) ബോർഡാണ്. ഓടിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ച് വെള്ളം ഇറങ്ങിയാലും സീലിങ്ങിനെ ബാധിക്കില്ല. ഇൻസോബോർഡുകൾ ചൂടിനെ പ്രതിരോധിക്കുന്നതിനാൽ, വീടിനുള്ളിൽ ചൂടു കുറവ്. ഫ്ലോറിങ്ങിന് വുഡൻ ടൈലാണ് ഉപയോഗിച്ചത്. സൈറ്റിൽ വച്ചുതന്നെ ഇന്റീരിയറിന്റെ അഴകളവുകൾക്കനുസരിച്ചുള്ള ഫർണിച്ചറുകൾ ഡിസൈൻ ചെയ്തെടുത്തു.

27-lakh-home-payyoli-bed

ലളിതമായ ഒരുക്കങ്ങളാണ് അടുക്കളയിലും പിന്തുടർന്നത്. അടുക്കളയിൽ കാബിനുകൾക്ക് WTC ബോർഡാണ്. ഇതിനൊരു പ്ലാസ്റ്റിക് കോട്ടിങ്ങുള്ളതിനാൽ ദീർഘകാലം ഈടു  നിൽക്കും. പ്രാണികൾ തുരക്കില്ല.

27-lakh-home-payyoli-kitchen

ഇങ്ങനെ വളരെ കൃത്യമായ പ്ലാനിങ്ങിലാണ് ഓരോ സ്പേസും ക്രമപ്പെടുത്തിയത്. ഈ മിതത്വവും ബജറ്റിന്റെ മഹത്ത്വവും ഈ വീടിനെ വ്യത്യസ്തമാക്കുന്നു.   

 

Project facts

സ്ഥലം-പയ്യോളി, കോഴിക്കോട്

പ്ലോട്ട്- 25 സെന്റ്

വിസ്തീർണം 2400 സ്ക്വയർഫീറ്റ്

ഉടമ-ജ്യോതിലാൽ

പണി പൂർത്തീകരിച്ച വർഷം 2019  

ചെലവ്-27 ലക്ഷം

ഡിസൈൻ കെ. ഫൈസൽ

Mob-94470 08045

English Summary- Cost Effective House Calicut Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com