6 സെന്റ്, 40 ലക്ഷം; പ്രവാസികൾക്ക് മാതൃകയാക്കാം ഈ വീട്; പ്ലാൻ

pravasi-house-thrisur-exterior
SHARE

കുവൈറ്റിലാണ് സുനിലും കുടുംബവും. 40 ലക്ഷത്തിന് പണിയും തീർത്ത് തരണം എന്ന ഒരൊറ്റ ആവശ്യമേ സുനിൽ പറഞ്ഞുള്ളൂ. വീട് പണി ഏൽപിച്ചിട്ട് അവർ കുവൈറ്റിലേക്ക് മടങ്ങുകയും ചെയ്തു.കേറിത്താമസത്തിന് 2 ആഴ്ച മുൻപ് മാത്രമാണ് പിന്നീടവർ നാട്ടിലേക്ക് വന്നത്. വീട് വന്നു കണ്ട ഉടനെ അത്യധികം സന്തോഷവും സംതൃപ്തിയുമായി എന്ന് പറയുകയും ചെയ്തു.

pravasi-house-thrisur-side-view

എൻ. എച്ച് . 47ൽ നിന്നും 2 കി.മീ മാത്രം മാറിയുള്ള സ്ഥലമാണെങ്കിലും വീടിരിക്കുന്ന പ്രദേശം തികച്ചും ഗ്രാമാന്തരീക്ഷമാണ്. മാത്രമല്ല ഉടമസ്ഥന്റെ തറവാടുവീടിനോട് ചേർന്നുതന്നെയാണ് പുതിയ വീട്. 6 സെന്റ് സ്ഥലം വേർതിരിച്ചാണ് വീടുപണി തുടങ്ങിയത്. ചെറിയ പ്ലോട്ടിൽ ഞെരുക്കം വരാത്ത വിധം ഇടങ്ങൾ ഒരുക്കുക എന്നതായിരുന്നു വെല്ലുവിളി.

pravasi-house-thrisur-living

കന്റംപ്രറി കൊളോണിയൽ ശൈലിയാണ് എലിവേഷന് സ്വീകരിച്ചത്. പർഗോളയും ഗ്ലാസ്സും റൂഫിങ് രീതിയുമെല്ലാം പരസ്പരം ചേർന്നു പോകുംവിധം ഒരുക്കി. സിംപിൾ ആൻഡ് ഹംപിൾ ഫോർമാറ്റാണ് അകത്തളങ്ങൾക്ക് സ്വീകരിച്ചിട്ടുള്ളത്. വാൾപേപ്പറുകളും, നിറങ്ങൾ നൽകി ഹൈലൈറ്റ് ചെയ്ത ഭിത്തികളും സീലിങ് പാറ്റേണുമെല്ലാം ലാളിത്യത്തിലൂന്നി ക്രമപ്പെടുത്തിയിരിക്കുന്നു. 

pravasi-house-thrisur-wash

മുകളിലും താഴെയുമായി 3 കിടപ്പുമുറികളാണ് ഉള്ളത്. ലിവിങ്, ഡൈനിങ്, കിച്ചൻ എല്ലാം വിശാലവും സുന്ദരവുമാക്കി ഒരുക്കിയിരിക്കുന്നത് കാണാം.

pravasi-house-thrisur-bed

ഡൈനിങ്ങും ക്രോക്കറി ഷെൽഫും കഴിഞ്ഞാൽ ഒരു കോറിഡോർ വഴിയാണ് കിച്ചനിലേക്ക് പ്രവേശനം. വെനീറിന്റെയും വുഡിന്റെയും ചന്തമാണ് അടുക്കളയ്ക്ക് നൽകിയിട്ടുള്ളത്. 

pravasi-house-thrisur-dine

എല്ലാ സ്പേസിലും വായുവും വെളിച്ചവും എത്തും വിധമുള്ള വെന്റിലേഷനുകൾ നൽകിയിട്ടുമുണ്ട്. ഡൈനിങ്ങിൽ നിന്നുമാണ് മുകളിലേക്കുള്ള സ്റ്റെയറിന് സ്ഥാനം നൽകിയിട്ടുള്ളത്. മുകളിലും അപ്പർലിവിങ്, 2 കിടപ്പു മുറി ഇത്രയുമാണ് ഉള്ളത്. 

pravasi-house-thrisur-upper

ആവശ്യപ്പെട്ടത് പോലെ 40 ലക്ഷത്തിന് ഇന്റീരിയറിലെ ഫർണിഷിങ്ങുകൾ ഉൾപ്പെടെ എല്ലാം പൂർത്തിയാക്കി കൊടുത്തു.  വീട്ടുകാരുടെ ആവശ്യങ്ങൾ മാത്രമാണ് ഇവിടെ അലങ്കാരങ്ങളായി പരിവർത്തിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പറഞ്ഞ ബജറ്റിൽ വീട് പൂർത്തിയാക്കാനായത്.

Model

Project facts

Model

സ്ഥലം– തൃശ്ശൂർ

പ്ലോട്ട് – 6 സെന്റ്

വിസ്തീർണം – 1934 സ്ക്വയർഫീറ്റ്

ഉടമസ്ഥൻ– സുനിൽ തോമസ്

ഡിസൈൻ – അനൂപ് െക.ജി

കാ‍ഡ് ആർക്കിടെക്ട്സ്  

Ph- 0484 – 2456360   9037979660              

പണി പൂർത്തിയായ വര്‍ഷം – 2018    

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA