'ഇത് ഞങ്ങളുടെ സ്വപ്നങ്ങൾക്കപ്പുറത്തെ വീട്, കാരണമുണ്ട്'; പ്ലാൻ

fusion-house-chengannur-elevation
SHARE

പരമ്പരാഗത- മോഡേൺ ഘടകങ്ങൾ സമന്വയിപ്പിച്ച്  ഒരു വീട് വേണം. ഒപ്പം വാസ്തു പ്രമാണങ്ങളും പാലിക്കണം. ഇതായിരുന്നു ചെങ്ങന്നൂർ സ്വദേശി ഹരികൃഷ്ണന്റെ ആഗ്രഹം. ഇതെല്ലാം പ്രവർത്തികമാക്കിയാണ് സ്വപ്നവീട് നിർമിച്ചത്. 

മേൽക്കൂരയിൽ ഒരുഭാഗം ചരിച്ചു വാർത്തു ഓടുവിരിച്ചു. കുറച്ചിട നിരപ്പായി വാർത്തു നിലനിർത്തി. നാച്വറൽ സ്റ്റോൺ ക്ലാഡിങ്, ടെക്സ്ചർ എന്നിവയാണ് പുറംകാഴ്ചയിൽ വീടിനെ ആകർഷകമാക്കുന്നത്. വീടിന്റെ ഡിസൈൻ തുടർച്ച അനുസ്മരിപ്പിക്കുംവിധമാണ് ചുറ്റുമതിലും ഒരുക്കിയത്.

fusion-house-chengannur-side-view

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, പൂജാ മുറി, നാലു കിടപ്പുമുറികൾ എന്നിവയാണ് 2818 ചതുരശ്രയടിയിൽ ഒരുക്കിയത്. വാസ്തു  പ്രമാണങ്ങൾ അനുസരിച്ചാണ് മുറികളുടെ വിന്യാസം. ക്രോസ് വെന്റിലേഷൻ നന്നായി ലഭിക്കുംവിധമാണ് ജനാലകളുടെ സ്ഥാനം നിർണയിച്ചത്. അതിനാൽ വീടിനുള്ളിൽ ചൂട് താരതമ്യേന കുറവാണ്.

fusion-house-chengannur-stair

ലിവിങ്- ഡൈനിങ് ഓപ്പൺ നയത്തിലാണ്. ക്യൂരിയോ ഷെൽഫ് ഇതിനിടയിൽ സെമി പാർടീഷൻ ആയി വർത്തിക്കുന്നു . വൈറ്റ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഇതും അകത്തളങ്ങൾ കൂടുതൽ വിശാലവും തെളിമയുള്ളതുമായി നിലനിർത്തുന്നു. 

കർവ്ഡ് ഷേപ്പിലുള്ള സോഫയാണ് സ്വീകരണമുറി അലങ്കരിക്കുന്നത്. ഇവിടെ ഭിത്തിയിൽ വോൾപേപ്പറും നൽകി ഹൈലൈറ്റ് ചെയ്തു.

fusion-house-chengannur-living

ഗോവണിയുടെ മുകളിലെ ഡബിൾ ഹൈറ്റ്  റൂഫിൽ പർഗോള  സ്‌കൈലൈറ്റ് നൽകി. ഇതുവഴി പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. സ്റ്റീലും ഗ്ലാസുമാണ് ഗോവണിയുടെ കൈവരികളിൽ നൽകിയത്. പടികളിൽ ടൈൽ വിരിച്ചു.

fusion-house-chengannur-upper

വൈറ്റ് – വുഡൻ തീമിലാണ് കിച്ചന്‍. മറൈൻപ്ലൈവുഡ്+മൈക്ക കോമ്പിനേഷനിലാണ് കാബിനറ്റുകൾ. കൗണ്ടറിൽ ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചു.  ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്.

fusion-house-chengannur-kitchen

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകിയിട്ടുണ്ട്. വെനീർ  ഫിനിഷിൽ ഫോൾസ് സീലിങ്, പ്ലൈവുഡ് പാനലിങ്, വോൾ പേപ്പർ എന്നിവയെല്ലാം മുറികളുടെ ഭംഗി വർധിപ്പിക്കുന്നു.

fusion-house-chengannur-bed

മേൽക്കൂരയിൽ സോളർ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. വീട്ടിലേക്കാവശ്യമുള്ള ഊർജം മുഴുവനും ഇവിടെനിന്നു ലഭിക്കും. ചുരുക്കത്തിൽ വീട്ടുകാരുടെ ഭവന സങ്കൽപങ്ങളെല്ലാം  ഇവിടെ പൂർണതയിലെത്തുന്നു.

Model

Project facts

Model

Location- Chengannur

Plot- 25 cent

Area- 2818 sqft.

Owner- Jayakrishnan

Designer- Benu Varghese

Aescon Builders & Architects, Chengannur

Mob- 9895806380

Completion year- 2019

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA