sections
MORE

ആധുനികശൈലിയിൽ മലയാളി വീട്

kattakada-modern-home
SHARE

കാട്ടാക്കടയ്ക്കടുത്ത് കണ്ടല സർവീസ് ബാങ്കിനു മുൻവശത്തായി നിലവിലുണ്ടായിരുന്ന പഴയ ഒരുനില വീടു പൊളിച്ച് പുതിയ വീടു പണിതിരിക്കുകയാണ് ആർക്കിടെക്ട് ബി. അർജുനൻ. ആധുനികരീതിയിൽ പാശ്ചാത്യശൈലിയിലാണ് വീടിന്റെ അകവശവും പുറവും. രണ്ടു നിലകളിലായി മൊത്തം 2944 സ്ക്വയർഫീറ്റുള്ള വീടും കാർപോർച്ചും അതിനു മുകളിൽ വിശാലമായ ഒരു ഓഫിസ്റൂമും. 1600 സ്ക്വയർഫീറ്റ് വിസ്തീർണം ഇതിനുണ്ട്. വരാന്ത, സ്വീകരണമുറി, ഡൈനിങ്റൂം, അടുക്കള, കിടപ്പുമുറി ഇവയാണ് താഴത്തെ നിലയിൽ. രണ്ടാമത്തെ നിലയിൽ മൂന്നു കിടപ്പുമുറികൾ, ഹോം തിയറ്റർ മുതലായവ.

kattakada-modern-home-living

വിശാലമായ സ്വീകരണമുറി, വീടിന്റെ ഉൾവശം മനോഹരമാക്കുന്ന തരത്തിലുള്ള ഇന്റീരിയർ അറേൻഞ്ച്മെന്റ്സ്. സീലിങ് ചെയ്തു ലെഡ് സ്ട്രിപ് ലൈറ്റ് കൊടുത്തു ചെയ്തിരിക്കുന്നു. രണ്ടു സെറ്റ് സോഫ, കറുപ്പും ഐവറി നിറത്തിലും ഉള്ളത്. അതിനനുയോജ്യമായ രണ്ടു സെറ്റ് ടീപോയും ഉണ്ട്. തറയ്ക്കു തൂവെള്ളനിറം (നാനോവൈറ്റ്). ഹാളിന്റെ വടക്കു കിഴക്ക് ഈട്ടിത്തടിയിൽ കൊത്തുപണി നടത്തിയ പൂജാമുറി. ഹാളും ഡൈനിങ് റൂമും തമ്മിൽ ഫോൾഡിങ് ഡോർ കൊണ്ടു വേർതിരിച്ചിട്ടുണ്ട്.

kattakada-modern-home-interior

ഡൈനിങ് റൂം, സ്റ്റെയർകേസ് ഇവ ഒരുമിച്ചാണ്. ഇതിന്റെ ഒരറ്റത്തു കുറച്ചു സ്ഥലം ഭംഗിയായി കാബിനറ്റ് പണിത് തുണികൾ തേക്കാനും സ്റ്റോറേജിനുമായി ഒരുക്കിയിട്ടുണ്ട്. ഡ്രോയിങ് ഹാളിൽനിന്നു നേരെ പ്രവേശിക്കുന്നത് ഡൈനിങ്ഹാളിലേക്ക്. ഇവിടെയും ഒരു ഫാമിലി ലിവിങ് സ്പേസുണ്ട്.

kattakada-modern-home-dine

സ്റ്റെയറിന്റെ അടിഭാഗത്താണ് ടിവി.  സ്റ്റെയർ നിലമ്പൂർ തേക്കിൽ. അതിൽ 12 എംഎം ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. ഇതിനോടു ചേർന്നാണ് ഡൈനിങ് ടേബിൾ. ആറുപേർക്കിരിക്കാവുന്ന തരത്തിലാണു ഡൈനിങ് ടേബിൾ. ഇതിനടുത്തായി ക്രോക്കറി ഷെൽഫ് ഉണ്ട്. എല്ലാ ഭാഗത്തുമുള്ള ലെഡ് ലൈറ്റിങ് വീടിന്റെ പ്രൗഢി കൂട്ടുന്നു. 

kattakada-modern-home-hall

ഈ വീടിന്റെ ഏറ്റവും ഭംഗിയും വൃത്തിയുമുള്ള ഭാഗമാണ് അടുക്കള. ഏറ്റവും ചെലവേറിയതും ഉപയോഗപ്രദവുമാണ് ഈ അടുക്കള. കാബിനറ്റുകൾ സീസാൻഡ് മഹാഗണിയിൽ കൂടിയതരം (ഡ്യൂകോ) പെയിന്റ് ചെയ്തിട്ടുള്ളതാണ്. ഫോട്ടോയിൽ കാണുന്നതുപോലെ 'യു' ഷെയ്പിലാണു കിച്ചൻ ഡിസൈൻ. ഒരു ബ്രേക്ക്ഫാസ്റ്റ് ടേബിളും ഉൾപ്പെടുത്തിയിരിക്കുന്നു.

kattakada-modern-home-kitchen

ഫസ്റ്റ് ബെഡ് റൂം – വിശാലമായ കട്ടിൽ. അതിനു സമീപത്തായി സ്ലൈഡിങ് രീതിയിൽ മഹാഗണിയിൽ പെയിന്റ് ചെയ്ത വെള്ള ഫിനിഷിങ് അലമാര.  ഇതു തീർത്തും നവീനരീതിയിൽ ഓരോരുത്തരുടെ ആവശ്യമനുസരിച്ച് അറേഞ്ച് ചെയ്തിരിക്കുന്നു. ബാത്റൂം – വിശാലമായ ബാത്റൂം രണ്ടായി തിരിച്ച് വെറ്റ് ആൻഡ് ഡ്രൈ ആയി സജ്ജീകരിച്ചിരിക്കുന്നു. ആദ്യത്തെ ബെഡ്റൂമിന്റെ  പകുതി എസിയും പകുതി നോൺ എസിയുമായി തിരിച്ചിരിക്കുന്നു. എഴുതാനും വായിക്കാനുമുള്ള ഇടമുണ്ട്.

kattakada-modern-home-bed

സെക്കൻഡ് ബെഡ് റൂം – ഇതും രണ്ടു ഭാഗമായി വേർതിരിച്ചിരിക്കുന്നു. ഒന്ന് പൂർണമായി ബെഡ്റൂം ആയും അറ്റാച്ച്ഡ് വിത്ത് ഡ്രസ് ഏരിയ ആയും തിരിച്ചിട്ടുണ്ട്. അടുത്ത ഭാഗം ഹോം തിയറ്ററിനും മറ്റാവശ്യങ്ങൾക്കുമായി ക്രമീകരിച്ചിരിക്കുന്നു. വീടിന്റെ ഇന്റീരിയർ ആൻഡ് എക്സ്റ്റീരിയർ പൂർണമായും പാശ്ചാത്യ രീതിയിൽ.  ഫ്ലോറിങ് ആൻഡ് പെയിന്റിങ്, ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലാണ്.   

English Summary- Modern House Renovated Structure Trivandrum

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA