ADVERTISEMENT

ദുബായിൽ പ്രവാസജീവിതം തുടങ്ങിയിട്ട് പതിനഞ്ചു വർഷത്തോളമായെങ്കിലും നാട്ടിൽ സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹം തുടങ്ങുന്നത് മൂന്നു വർഷം മുൻപാണ്. ദുബായിൽ ഒരു എൻജിനീയറിങ് കൺസൽട്ടൻസിയിൽ ജോലി ചെയ്യുന്ന ഞാൻ ഇന്റർനെറ്റിൽ നിന്നും ലഭിച്ച ഒരു എലിവേഷൻ കണ്ടിഷ്ടപ്പെട്ട ശേഷം സ്വയമായി പ്ലാൻ വരയ്ക്കുകയായിരുന്നു.

meadow-nri-home-kannur-side

ഫൗണ്ടേഷൻ വർക് മാത്രം ഒരു എൻജിനീയറെ വച്ചു  ചെയ്തശേഷം സ്‌ട്രക്‌ചറും , ഇന്റീരിയറും അടക്കം ബാക്കിയുള്ള ഓരോ വർക്കും വേറെവേറെ കോൺട്രാക്ട് കൊടുക്കുകയായിരുന്നു. രണ്ടരവർഷക്കാലം  ദുബായിലിരുന്നു ഫോണിലൂടെയും വാട്സാപ്പിലൂടേയും സൂപ്പർവൈസ് ചെയ്തും വേണ്ട നിർദേശങ്ങൾ നൽകിയുമാണ് വീടിന്റെ പണി പൂർത്തിയാക്കിയത്.

meadow-nri-home-kannur-living

പാർടീഷൻ, ഫോൾസ് സീലിങ്, കിച്ചൻ ഫർണിഷിങ് എന്നിവയെല്ലാം നാട്ടിലെ ഒരു ആശാരിയെക്കൊണ്ട് ചെയ്യിച്ചതാണ്. വൈറ്റ് മാർബിളാണ് കോമൺ ഏരിയകളിൽ വിരിച്ചത്. മുകൾനിലയിലെ കിടപ്പുമുറികളിൽ മാർബോനൈറ്റ് വിരിച്ചു.

meadow-nri-home-kannur-dine

വീട് നിൽക്കുന്നത് വയലിന്റെ സമീപത്താണ്. ചുറ്റുപാടും ധാരാളം മരങ്ങളുമുണ്ട്. അതിനാൽ വീടിനുള്ളിൽ എപ്പോഴും കാറ്റ് അലയടിച്ചെത്തും.

meadow-nri-home-kannur-upper-JPG

ഗുണനിലവാരമുള്ള നിർമാണസാമഗ്രികൾ തന്നെ നോക്കിവാങ്ങി. എന്റെ അഭാവത്തിൽ വീടുപണിയുടെ മേൽനോട്ടം വഹിച്ചത് ഭാര്യയും അച്ഛനുമായിരുന്നു. അതിനാൽ കൃത്യസമയത്ത് വിചാരിച്ച ബജറ്റിനുള്ളിൽ വീടുപണി പൂർത്തിയാക്കാൻ കഴിഞ്ഞു.

meadow-nri-home-kannur-kitchen-JPG

ഓരോ സ്റ്റേജിലും  ഫോട്ടോസ് എനിക്ക് അയച്ചു തന്നിരുന്നു. അതിനാൽ നാട്ടിൽ ഇല്ല എന്ന തോന്നൽ എനിക്കും ഉണ്ടായിട്ടില്ല.

meadow-nri-home-kannur-sitout-JPG

Project facts

Location- Uliyil, Kannur

Area- 2850 SFT

Owner- Saleer MP

Mob- 9656766299

Completion- Feb 2020

English Summary- Pravasi House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com