sections
MORE

കണ്ടാൽ പറയുമോ ഈ വീട് 5 സെന്റിലാണെന്ന്; പ്ലാൻ

5-cent-house-nettor
SHARE

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന രൂപകൽപനയാണ് എറണാകുളം നെട്ടൂരിലുള്ള അൻസാറിന്റെ  വീടിന്റെ ഹൈലൈറ്റ്. അഞ്ചു സെന്റ് സ്ഥലത്ത് വിശാലത തോന്നിക്കുന്ന രീതിയിൽ ഒട്ടും ഇടുക്കമില്ലാതെയാണ് വീടിന്റെ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളിച്ചത്.

രണ്ടു കാർ പാർക്ക് ചെയ്യാൻ പാകത്തിൽ പോർച്ച്, ലിവിങ്, ഡൈനിങ്, 4 ബാത് അറ്റാച്‍ഡ് ബെഡ്റൂം, കിച്ചൻ, വർക്കിങ് ഏരിയ, പ്രാർഥനാ ഹാൾ, സ്റ്റഡി ഏരിയ, ഓഫീസ് സ്പേസ്, പാർട്ടി സ്പേസ് എന്നിവയാണ് 2500 ചതുരശ്രയടിയിൽ  ഒരുക്കിയത്.

5-cent-house-nettor-living

2 നില വീടാണെങ്കിലും പുറമെ നിന്നു നോക്കുമ്പോൾ 3 നില എന്നു തോന്നിക്കുന്ന രീതിയിലാണു എക്സ്റ്റീരിയര്‍ ഡിസൈൻ. ടെറസിൽ കൊടുത്തിരിക്കുന്ന ട്രസ് ഏരിയ ആണ് ഇതിനു കാരണം. എന്നാൽ അതു ട്രസ്ഡ് ഏരിയ ആണെന്ന് മനസ്സിലാകാത്തവിധം താഴെ നിന്ന് തുടങ്ങുന്ന എച്ച്പിഎൽ പാനലിങ് തുടരുന്ന രീതിയിലാണു ഡിസൈൻ. 

5-cent-house-nettor-hall

കാർപോർച്ച് എൻട്രി കൂടാതെ പ്രധാന വാതിലിനു നേരെ ഒരു വാക് ഇൻ എൻട്രി കൂടി നൽകിയിട്ടുണ്ട്. പ്രധാന വാതിൽ തുറന്ന് അകത്തു കടക്കുമ്പോൾ വിശാലമായ ഡബിൾ ഹൈറ്റില്‍ ഉള്ള ഒരു ലിവിങ് ഏരിയ ആണ് കാണുവാൻ സാധിക്കുന്നത്. പ്രധാന വാതിലിന് നേരെ കാണുന്നത് പച്ചപ്പ് നിറയുന്ന കോർട്ട്‍യാർഡ് വീടിനുള്ളിലേക്ക് വെളിച്ചവുമെത്തിക്കുന്നു. പർഗോളയും, ലിവിങ് ഏരിയയിലേക്ക് എത്തിനോക്കുന്ന കുഞ്ഞു ബാൽക്കണിയും ലിവിങ് ഏരിയയെ കൂടുതല്‍ മനോഹരമാക്കുന്നു. 

5-cent-house-nettor-court

ലിവിങ്ങിൽ നിന്ന് പ്രവേശിക്കുന്നത് വിശാലമായൊരു ഹാളിലേക്കാണ്. അവിടെ ഡൈനിങ്ങും, ഓപ്പൺ കിച്ചൻ പാൻട്രിയും കോർട്ട്‍യാർഡും നൽകിയിരിക്കുന്നു. മറ്റൊരു വർക്കിങ് ഏരിയ കിച്ചൻ കൂടി ഡൈനിങ്ങിൽ നിന്നും കാണാത്ത വിധം നൽകിയിരിക്കുന്നു. കോർട്ട് യാർഡിൽ മനോഹരമായി ലാൻഡ്സ്കേപ്പും ഹാർഡ്സ്കേപും ചെയ്തു ഒരു വാഷ് കൗണ്ടർ നൽകിയിട്ടുണ്ട്. 

5-cent-house-nettor-dine

ഡൈനിങ്ങ് ഏരിയയിൽ നിന്ന് ഒരു ഗസ്റ്റ് ബെഡ്റൂമും അവിടെ നിന്ന് 4 സ്റ്റെപ് മുകളിലായി മാസ്റ്റർ ബെഡ്റൂമും നൽകിയിരിക്കുന്നു. 

സ്റ്റെയർ ഏരിയയുടെയും കോർട്ട് യാർഡിന്റെയും ഇടയിലുള്ള സ്ഥലം നിസ്ക്കാരമുറിയായി നൽകി. അവിടെ ഇരുന്ന് നിസ്കരിക്കുവാനുള്ള സൗകര്യവും ഒുക്കി. ചെടികൾ അറേഞ്ച് ചെയ്ത് മനോഹരമായ ഒരു പാർട്ടീഷനാണ് പ്രെയർ ഏരിയയുടെ പ്രൈവസിക്കുവേണ്ടി  നൽകിയത്.

5-cent-house-nettor-upper

മറ്റൊരു പ്രത്യേകത ഡൈനിങ് കോർട്ട്‍യാർഡ് ഡബിൾ ഹൈറ്റിൽ കൊടുത്തിരിക്കുന്ന സിഎൻസി ഷീറ്റ് ആണ്. അതിനു പിറകിലായി ഗ്രില്ലും മൊസ്കിറ്റോ നെറ്റും സേഫ്റ്റിക്കു വേണ്ടി കൊടുത്തു. ഇത് വീടിന്റെ ചൂട് മൊത്തത്തിൽ കുറയ്ക്കുവാൻ സഹായിച്ചു. ഇതിലൂടെയുള്ള വായു സഞ്ചാരം വീടിന് എപ്പോഴും ഒരു കൂൾ ഇഫക്റ്റ് നൽകും.

5-cent-house-nettor-kitchen

4 ബെഡ്റൂമുകളും അതിൽ എല്ലാത്തിനും അറ്റാച്ച്ഡ് ഡ്രസ്സിങ് ഏരിയയും, ടോയ്‍ലറ്റും നൽകി. ഡ്രസ്സിങ് റൂം എല്ലാം സ്ലൈഡിങ് ഡോർ വച്ച് വേർതിരിച്ചിരിക്കുന്നു. 

5-cent-house-nettor-bed

മുകളിലെ നിലയിലെ ഫാമിലി സ്പേസിൽ ടി വി യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു. ടിവി ഏരിയയിൽ നിന്ന് പുറത്തെ ബാൽക്കണിയിലോട്ട് പ്രവേശിക്കാം. ടെറസിൽ കയറുമ്പോൾ പാർട്ടി ഏരിയയും അവിടെ നിന്ന് പുറത്തേക്ക് പച്ചക്കറിത്തോട്ടത്തിനുള്ള സ്ഥലവും ഒഴിച്ചിട്ടിരിക്കുന്നു. 

Model

Project facts

Model

Location- Nettoor, Ernakulam

Plot – 5 cents

Area- 2500 sqft

Owner- Ansar KM

Architect- Rejna Shahul Hameed

Acube Architects Builders

Ph- 9072013632

Y.C – 2019

English Summary- Spacious House in 5 cent Plot

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA