sections
MORE

27 വയസ്സിൽ സ്വന്തം വീട് ഒരുങ്ങി! ഇത് കഷ്ടപ്പാടിന് പ്രവാസജീവിതം നൽകിയ സമ്മാനം

youth-nri-home-chingavanam
SHARE

കോട്ടയം ചിങ്ങവനം സ്വദേശിയും പ്രവാസിയുമായ സുബിന് 27 വയസ്സേയുള്ളൂ. എങ്കിലും സുബിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു വിവാഹത്തിന് മുൻപ് സ്വന്തമായി ഒരു വീട് പൂർത്തിയാക്കുക എന്നത്. ഏറെക്കാലത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ പ്രവാസജീവിതം നൽകിയ സൗഭാഗ്യത്തിന്റെ ആദ്യ ഫലങ്ങളിലൊന്നാണ് സുബിന് ഈ വീട്.

youth-nri-home-chingavanam-exterior

നാലു കിടപ്പുമുറികളുള്ള ഒരു വീട്. പരിപാലനം എളുപ്പമാകുന്ന വിധം ലളിതമാകണം അകത്തളം.. ഇതായിരുന്നു വീട്ടുകാരുടെ ഡിമാൻഡ്. കൺസെപ്റ്റ് ഡിസൈൻ സ്റ്റുഡിയോയിലെ ചീഫ് ഡിസൈനർ ഷിന്ടോ വർഗീസാണ് ഈ വീട് സുബിന് ആഗ്രഹം പോലെ  നിർമിച്ചു നൽകിയത്. 

youth-nri-home-chingavanam-patio

കന്റെംപ്രറി മിനിമലിസ്റ്റിക് ശൈലിയിലാണ് രൂപകൽപന. പത്തു സെന്റ് പ്ലോട്ടിൽ പരമാവധി കാഴ്ചയും സ്ഥല ഉപയുക്തതയും ലഭിക്കാനാണ് ബോക്സ് ആകൃതിയിൽ എലിവേഷൻ ചിട്ടപ്പെടുത്തിയത്. ഡബിൾ ഹൈറ്റ്  ഭിത്തിയിൽ ക്ലാഡിങ്ങും നൽകി. സമീപമുള്ള ഗ്രേ ഷോവാളും ശ്രദ്ധ പിടിച്ചെടുക്കാൻ സഹായിക്കുന്നു.

youth-nri-home-chingavanam-living

പോർച്ച്, സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാഷ്യോ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി  എന്നിവയാണ് 2650 ചതുരശ്രയടിയിൽ  ഒരുക്കിയത്.

youth-nri-home-chingavanam-hall

സ്വീകരണമുറിയിൽ പ്ലൈവുഡ്+ലാമിനേറ്റ് ഫിനിഷിൽ പാനലിങ് ചെയ്തത് ഭംഗി വർധിപ്പിക്കുന്നു. വൈറ്റ്, ഓഫ് വൈറ്റ് നിറങ്ങളാണ് ഉള്ളിൽ അടിച്ചത്. ചില ചുവരുകൾ മാത്രം ഹൈലൈറ്റ് ചെയ്തു. കോമൺ ഏരിയകളിലും ബെഡ്റൂമിലും ജിപ്സം ഫോൾസ് സീലിങ് നൽകിയിട്ടുണ്ട്. ഡൈനിങ്ങിലെ ഫോൾസ് സീലിങ്ങിൽ വുഡൻ ഡിസൈനും നൽകി. എൽഇഡി ലൈറ്റുകൾ അകത്തളത്തിൽ പ്രസന്നത നിറയ്ക്കുന്നു.

youth-nri-home-chingavanam-dine

വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. സിറ്റൗട്ടിലും സ്റ്റെയറിലും ഗ്രാനൈറ്റ് വിരിച്ചു.  ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തു. ജിഐ ട്യൂബിൽ പിയു പെയിന്റ് ഫിനിഷിലാണ് കൈവരികൾ.

youth-nri-home-chingavanam-upper

നാലു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകിയിട്ടുണ്ട്. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് കോട്ടും വാഡ്രോബുകളും നിർമിച്ചത്.

youth-nri-home-chingavanam-bed

മൾട്ടിവുഡ്+ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ്  വിരിച്ചു. സമീപം വർക്കേരിയയും  ക്രമീകരിച്ചു.

youth-nri-home-chingavanam-kitchen

മുറ്റത്ത് മഴവെള്ളം മണ്ണിലേക്കിറങ്ങാൻ പാകത്തിൽ പെർഫെറേറ്റഡ് കോൺക്രീറ്റ് ബ്ലോക്കുകളാണ് വിരിച്ചത്.അതിനിടയിൽ ഗ്രാസും  വിരിച്ചു ഭംഗിയാക്കി.

Project facts

Location - Chigavanam, Kottayam

Plot -10.5 Cents

Area - 2650 Sqft

Owner- Subin Varghese

Design- Shinto Varghese

Concepts Design Studio, Kadavanthra

Mob- +914844864633

Completion Year - 2020 February

English Summary- NRI Youngster House in Small Plot

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA