sections
MORE

അവിശ്വസനീയം! 12 വർഷം പഴക്കമുള്ള വീട് മാറിയത് കണ്ടോ? അതും ബജറ്റിനുള്ളിൽ

renovated-home-muvattupuzha-then-now
SHARE

12 വർഷം പഴക്കമുള്ള ഒരുനില വീട്. ജീവിത ശൈലിയിലും, സാഹചര്യങ്ങളിലും വന്ന മാറ്റം വീടിനും വേണം. പൊളിച്ച് മറ്റൊന്ന് പണിയാൻ ഇഷ്ടമില്ല. ഒരു നില വീടാണെങ്കിലും അത്യാവശ്യം സൗകര്യങ്ങൾ എല്ലാം ഉണ്ട്. അതുകൊണ്ടു തന്നെ സൗകര്യങ്ങൾ മുകളിലേക്ക് കൂട്ടിയെടുക്കാൻ തീരുമാനിച്ചു. 

old-house-muvattupuzha

പുതുക്കി പണിത വീടാണെന്നു തോന്നാത്ത വിധമാവണം ഒരുക്കങ്ങൾ എന്നൊരു ആവശ്യം മാത്രമേ ഉടമയ്ക്ക് ഉണ്ടായിരുന്നുള്ളൂ. അധികം പൊളിച്ചു പണിയലോ കൂട്ടിച്ചേർക്കലുകളോ ഇല്ലാതെ കാലിക ശൈലിയുടെ ചേരുവകൾ കോർത്തിണക്കി വീട് ഒരുക്കിയത് ഡിലാർക്ക് ആർക്കിടെക്റ്റ്സ് ആൻഡ് ഇന്റീരിയേഴ്സാണ്. 

renovated-home-muvattupuzha-process

1398 സ്ക്വയർഫീറ്റാണ് പഴയവീട് ഉണ്ടായിരുന്നത്. പുതുക്കിയപ്പോൾ 2312 സ്ക്വയർഫീറ്റായി മാറി. ഇവിടെ പഴയ വീട്ടിൽ ഉണ്ടായിരുന്നത് ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ 3 മുറി ഈ സ്പേസ് അതേപടി നിലനിർത്തിക്കൊണ്ട് മുകളിലേക്ക് പണിതു സൗകര്യങ്ങൾ കൂട്ടുകയാണ് ഡിസൈനർ ചെയ്തത്. മുകളിൽ ഒരു സ്റ്റെയർ റൂം മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പൊളിച്ചു നീക്കി. അപ്പർ ലിവിങ്, അറ്റാച്ച്ഡ് ബാത്റൂമോടുകൂടിയ 2 കിടപ്പുമുറികൾ, ബാൽക്കണി എന്നിങ്ങനെ കൂട്ടിയെടുത്തു. 

renovated-home-muvattupuzha

ചുരുങ്ങിയ ബജറ്റിൽ എല്ലാം നിൽക്കണം എന്നതുകൊണ്ട് വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് സ്പേസുകൾ കൂട്ടിയെടുത്തത്. അപ്പർ ലിവിങ്ങിൽ കസ്റ്റമൈസ്ഡ് സോഫയും, ടിവി യൂണിറ്റും നിഷുകളും കൊടുത്തു ഭംഗിയാക്കി. ഇവിടെ ഭിത്തിയുടെ ഒരു ഭാഗം വാൾ പേപ്പർ നൽകി ഹൈലൈറ്റ് ചെയ്തു. വെളിച്ചത്തിന് പ്രാധാന്യം നൽകിയാണ് ബെഡ്റൂമുകൾ ക്രമീകരിച്ചത്. ഇവിടെയും വാൾപേപ്പർ നൽകി ഭംഗിയാക്കി. വാഡ്രോബ് യൂണിറ്റുകളും, ഡ്രസിങ് സ്പേസും എല്ലാം മുറികളെ ഉപയുക്തമാക്കുന്നു. 

renovated-home-muvattupuzha-upper

സീലിങ്ങിനൊന്നും പ്രാധാന്യം നൽകാതെ ലളിതവും സുന്ദരവുമായ നയങ്ങളാണ് ആകെ പ്രാവർത്തികമാക്കിയിട്ടുള്ളത്. പ്ലൈവുഡും വെനീറുമാണ് വുഡിന്റെ എലമെന്റുകളെ ഭംഗിയാക്കുന്നത്. ഇപ്പോൾ മുകളിലും താഴെയുമായി 5 കിടപ്പുമുറികളാണ് ഉള്ളത്.

renovated-home-muvattupuzha-bed

ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും, ന്യൂട്രൽ നിറങ്ങളുമാണ് അകത്തളങ്ങൾക്ക് മോടി കൂട്ടുന്നത് പഴയ ഓട് മാറി റൂഫിങ് ടൈൽ പതിച്ചു. എലിവേഷൻ സുന്ദരമാക്കി. ഇങ്ങനെ 2008 ൽ പണിത വീടിനെ ഇന്നത്തെ കാലിക ശൈലിയിലേക്ക് പരിവർത്തിപ്പിച്ചു. എല്ലാ പരിവർത്തനങ്ങളും 25 ലക്ഷത്തിൽ താഴെ നിന്നു ഇങ്ങനെ ആവശ്യമുള്ള സ്പേസുകൾ മാത്രം നൽകി വീടിനെ പുതുക്കിയെടുത്തു. 

renovated-home-muvattupuzha-night

Project facts

സ്ഥലം– മൂവാറ്റുപുഴ

വിസ്തീർണം–

പഴയത് – 1398 SFT

പുതിയത് – 2312 SFT

ഉടമ – ഷാനവാസ്

ഡിസൈൻ– ഡിലാർക്ക് ആർക്കിടെക്ട് & ഇന്റീരിയേഴ്സ്,ആലുവ

Mob-  9072848244                 

പണി പൂർത്തിയായ വർഷം – 2019

English Summary- Renovated Home Muvattupuzha

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA