ADVERTISEMENT

കാസർഗോഡ് ജില്ലയിലെ ചോയംകോട്  ഗ്രാമത്തിലാണ് ശശികുമാറിന്റെ പുതിയ വീട്.  ഗ്രാമീണഭംഗിയോട് ഇഴുകിച്ചേരുന്ന വിധം പരമ്പരാഗത തനിമയോടെയാണ് വീട് നിർമിച്ചത്. പ്രാദേശികമായി ലഭ്യമായ വെട്ടുകല്ലും തടിയും  കൊണ്ടാണ് വീട് ഒരുക്കിയെടുത്തത്.

kasargod-cool-home-yard

14.5 സെന്റിലാണ് വീട്. അകത്തേക്ക് കയറി നിൽക്കുന്ന പ്ലോട്ടായതിനാൽ പുറംകാഴ്ചയ്ക്ക് അമിതപ്രാധാന്യം നൽകിയിട്ടില്ല. മേൽക്കൂരയ്ക്കും മച്ചിനുമിടയിൽ ക്യാവിറ്റി സ്‌പേസ് വരുന്നവിധത്തിലാണ് ട്രസ് വർക്ക് ചെയ്ത്  ഓടുവിരിച്ചത്. മുൻവശത്തെ തൂണുകളിലും ഭിത്തികളിലുമെല്ലാം പരുക്കൻ വെട്ടുകല്ലിന്റെ സാന്നിധ്യം നിറയുന്നു. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധം വെട്ടുകല്ല് വിരിച്ചു. ചുറ്റുമതിലും വെട്ടുകല്ല് കൊണ്ട് നിർമിച്ചു.

kasargod-cool-home

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്ട്‍യാർഡ്, കിച്ചൻ, മൂന്നു ബെഡ്റൂമുകൾ എന്നിവയാണ് 1536 ചതുരശ്രയടിയിൽ ഒരുക്കിയത്.

അനാവശ്യ അലങ്കാരങ്ങൾ ഒന്നും കുത്തിനിറയ്ക്കാതെ പ്ലെയിൻ ഡിസൈനിലാണ് അകത്തളങ്ങൾ. വാതിൽ തുറന്നു പ്രവേശിക്കുന്നത് L ഷേപ്പിൽ ഒരുക്കിയ സ്വീകരണമുറിയിലേക്കാണ്. ഇവിടെ ടിവി യൂണിറ്റ് മാത്രം നൽകി.

kasargod-cool-home-living

കോർട്യാർഡാണ്‌ വീടിനുള്ളിലെ ശ്രദ്ധാകേന്ദ്രം. മഴയും വെയിലും അകത്തേക്ക് എത്തുംവിധം തുറന്ന മേൽക്കൂരയാണിവിടെ. ജിഐ ഗ്രില്ലുകൾ നൽകി ഇതിനു സുരക്ഷയേകി. ഇത് ആവശ്യാനുസരണം അടയ്ക്കുകയും ചെയ്യാം. നടുമുറ്റത്ത് ഒരു ബാർ കൗണ്ടറും ഒരുക്കി. നിലത്ത് നാച്ചുറൽ സ്റ്റോൺ വിരിച്ചു. വശത്തായി ഇൻബിൽറ്റ്  സീറ്റിങ്  നൽകി. സ്വീകരണമുറിയിൽ നിന്നും ഊണുമുറിയിൽ നിന്നും ഇവിടേക്ക് കാഴ്ച ലഭിക്കും. വാഷ് ഏരിയ കോർട്യാർഡിന്റെ ഒരു വശത്തെ ഭിത്തിയിൽ ഒരുക്കി.

kasargod-cool-home-court

അടുക്കളയോട് ചേർന്നാണ് ഊണുമുറി. മഹാഗണി കൊണ്ടാണ് കസേരകളും ഫ്രയിമും. ഇതിൽ ഗ്ലാസ് ടോപ് വിരിച്ചാണ് ഊണുമേശ.

kasargod-cool-home-dine

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് അടുക്കള. അണ്ടർ-ഓവർഹെഡ് ക്യാബിനറ്റുകൾ മഹാഗണി കൊണ്ടാണ്. കൗണ്ടറിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു. ബ്രേക്‌ഫാസ്റ്  കൗണ്ടറായും ഉപയോഗിക്കാവുന്ന പാൻട്രി കൗണ്ടർ ഇവിടുത്തെ സവിശേഷതയാണ്.

kasargod-cool-home-kitchen

അതീവലളിതമാണ് മൂന്ന് കിടപ്പുമുറികളും. മൂന്നിനും അറ്റാച്ഡ് ബാത്റൂം  നൽകിയിട്ടുണ്ട്.

kasargod-cool-home-bed

ഇനി ഏറ്റവും ശ്രദ്ധേയമായ കാര്യം പറയാം. കാസർഗോഡ് ജില്ലയിൽ ഇപ്പോൾ ഏകദേശം 35 ഡിഗ്രി ചൂടുണ്ട്. വേനൽ കനക്കുമ്പോൾ ഇത് 40 ഡിഗ്രി കടക്കും. പക്ഷേ  ഈ വീട്ടിൽ അതൊന്നും അനുഭവപ്പെടുന്നതേയില്ല.  വെയിലത്തുനിന്നും നിന്നും അകത്തേക്ക് കയറുമ്പോൾ തന്നെ നാച്ചുറൽ എസിയിലേക്ക് എത്തിയത് അനുഭവിച്ചറിയാകാനാകും.

kasargod-cool-home-hall

 

Model

Project facts

Location- Choyyamkode, Kasargod

Plot- 14.5 cents

Area – 1536 sqft.

Owner – Sasikumar A.T

Architect – Shyamkumar P

Forms and Spaces, Kanhangad

Mob- 98954 04502

YC- 2019

ചിത്രങ്ങൾ- പ്രഹ്‌ളാദ്‌ ഗോപകുമാർ 

English Summary- Summer Cool House Kasargod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com