ADVERTISEMENT

തൃശൂരിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

കോവിഡ്  ലോക്ഡൗൺ മൂലം വീടാണ് സ്വർഗമെന്നു ലോകരെങ്ങും തിരിച്ചറിഞ്ഞ കാലമാണിത്. പുതിയ വീട്ടിലേക്ക് പ്രവേശിച്ച ശേഷമാണ് ഈ നിർബന്ധിത അവധിക്കാലം ഞങ്ങൾക്ക് ലഭിച്ചത്. പതിവ് ശൈലികളിൽ നിന്നും മാറിനിൽക്കണം എന്ന ആഗ്രഹമാണ് വീടിനു കൊളോണിയൽ തീം നൽകാൻ  കാരണം. കൊളോണിയൽ വീടുകളുടെ മുഖമുദ്രയായ  കുത്തനെയുള്ള റൂഫുകൾ, ഡോർമെർ വിൻഡോ, നാച്വറൽ സ്റ്റോൺ ക്ലാഡിങ് എന്നിവയെല്ലാം പുറംകാഴ്ചയിൽ ഹാജർ വച്ചിട്ടുണ്ട്. 20 സെന്റിൽ  പരമാവധി മുറ്റവും ലാൻഡ്സ്കേപ്പും നൽകിയാണ് വീടിനിടം കണ്ടത്. വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധം വൈറ്റ്+ഗ്രേ കളർതീമിൽ തന്നെയാണ് ചുറ്റുമതിൽ ഒരുക്കിയത്.

colonial-home-thrissur

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, ഐലൻഡ് കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് ചതുരശ്രയടിയിൽ  ഒരുക്കിയത്.

colonial-home-thrissur-living

വൈറ്റ് തീമിലാണ് വീട് മൊത്തമായി ഒരുക്കിയത്. വെള്ളനിറത്തിന്റെ ശാന്തത അനുഭവിക്കണമെങ്കിൽ വീട്ടിനകത്തേക്ക് കയറണം. ഇടങ്ങൾ കൂടുതൽ വിശാലമായി തോന്നുന്നതിനും വെള്ളനിറം സഹായകരമാകുന്നു.  വൈറ്റ്+ ക്രീം ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്.

colonial-home-thrissur-interior

പ്രധാന വാതിൽ കടന്നു പ്രവേശിക്കുന്ന സ്വീകരണമുറി ഡബിൾ ഹൈറ്റിൽ ഒരുക്കിയത് കൂടുതൽ വിശാലത തോന്നിക്കുന്നു. ഊണുമുറിയോട് ചേർന്നാണ് ഫാമിലി ലിവിങ്. ഇവിടെ ബ്ലൂ നിറമാണ് ഹൈലൈറ്റ് ചെയ്തത്. ഇവിടെ ടിവി യൂണിറ്റും നൽകി.

colonial-home-thrissur-stair

ഒരുവശം ബെഞ്ച് കൺസപ്റ്റിലുള്ള ഊണുമേശയാണ്. ജിഐ ഫ്രയിമിൽ നാനോവൈറ്റ് വിരിച്ചാണ് ഊണുമേശ നിർമിച്ചത്. വാഷ് ഏരിയയോട് ചേർന്നാണ് കോർട്യാർഡ്. ഇവിടെ സിഎൻസി  ജാളി കട്ടിങ് ഡിസൈൻ നൽകിയത് വേറിട്ട് നിൽക്കുന്നുണ്ട്. നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസ്  വിരിച്ചു. പകൽ സ്വാഭാവിക വെളിച്ചത്തെ വീടിനകത്തേക്ക് ആനയിച്ച്  തെളിച്ചമുള്ളതാക്കി നിലനിർത്തുന്നതിൽ ഈ ഇടം പ്രധാന പങ്കുവഹിക്കുന്നു. 

colonial-home-thrissur-dine

സ്റ്റെയിൻലെസ് സ്റ്റീൽ, ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെ ചെറിയൊരു ഓഫിസ് റൂം സെറ്റ് ചെയ്ത് സ്ഥലം ഉപയുക്തമാക്കി.

അഞ്ചു കിടപ്പുമുറികളും വ്യത്യസ്ത കളർ തീമിൽ ഒരുക്കി. ഹെഡ്ബോർഡിൽ നൽകിയ വോൾ സ്റ്റിക്കറുകൾ മുറികൾക്ക് ഭംഗി പകരുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയുമുണ്ട്. പ്ലൈവുഡ്, മൈക്ക ഫിനിഷിലാണ് കബോർഡുകൾ ഒരുക്കിയത്.

colonial-home-thrissur-bed

ഐലൻഡ് ശൈലിയിലാണ് കിച്ചൻ. ഇവിടെ ബ്രേക്ക്ഫാസ്റ്റ്  കൗണ്ടറായും ഉപയോഗിക്കാം. പ്ലൈവുഡ്+മൈക്ക ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയ  നൽകി.

colonial-home-thrissur-kitchen

വാസ്തുപ്രമാണങ്ങൾ അനുസരിച്ചാണ് ഇടങ്ങൾ വിന്യസിച്ചത്. അതിനാൽ മികച്ച ക്രോസ് വെന്റിലേഷനും വീടിനു ലഭിക്കുന്നു. കൊളോണിയൽ ഡിസൈൻ വേണമെന്ന് പറഞ്ഞപ്പോഴും അനാവശ്യ ആഡംബരങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു. അതിനാൽ വീട് നൽകുന്ന പോസിറ്റീവ് എനർജി നന്നായി അനുഭവിക്കാൻ കഴിയുന്നുണ്ട്. വീട്ടുകാർ പറഞ്ഞുനിർത്തുന്നു.

colonial-home-thrissur-night

 

Project facts

Location- Thrissur

Plot- 20 cent

Area- 3000 sqft

Owner – Dr. Sajeevan K M, Jeeba Sajeev

Architects – Anoop Chandran & Maneesha Anoop

Amac Architects,  Thrissur

Mob- 99950 00222

Y.C- 2018

English Summary- Colonial House at Thrissur Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com