sections
MORE

കോവിഡ് കാലത്ത് സ്പെഷലാണ് ഈ വീട്; എത്ര കണ്ടാലും മതിവരില്ല, കാരണം...

nri-house-trivandrum
SHARE

പ്രവാസിയായ ജോസ് മത്യാസിന്റെ തിരുവനന്തപുരം വെള്ളയമ്പലത്ത് നിർമിച്ച പുതിയ വീടിനു സവിശേഷതകളേറെയാണ്. പരമ്പരാഗത ശൈലിയുടെ അംശങ്ങൾ ചോർന്നു പോകാതെ സമകാലിക ശൈലിയെ കൂട്ടുപിടിച്ചു കൊണ്ടാണ് വീട് നിർമ്മിച്ചിട്ടുള്ളത്.

nri-house-trivandrum-yard

പ്രകൃതദത്ത വെളിച്ചം, സ്ഥല സൗകര്യങ്ങൾ എന്നിവയെ പരിഗണിച്ചുകൊണ്ടുള്ള അകത്തള സജ്ജീകരണത്തിൽ തടിയുടെ പ്രഭാവമാണ് എടുത്തുപറയേണ്ടത്. നിറങ്ങളുടെ അതിപ്രസരമില്ലാത്ത അകത്തളത്തിന്റെ മാസ്മരികത വീടിന്റെ മോടി കൂട്ടുന്നു. ഒരു പ്രത്യേക ശൈലി അവകാശപ്പെടാനില്ലങ്കിലും വിവിധ ശൈലികളുടെ മിശ്രണമാണ് പ്രവാസിയായ ജോസിന്റെ വീട്. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ ഒ എസ്  ആർക്കിടെക്ട്സിലെ  ആർക്കിടെക്ട് സുബീഷ് സുരേന്ദ്രനും വിവേകും ചേർന്നാണ് ഇൗ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. 

nri-house-trivandrum-balcony

തിരക്കേറിയ നഗരവീഥിയിൽ നിന്ന് അല്പം മാറിയാണ് വീട് നിലകൊള്ളുന്നത്്. 25 സെന്റ് വിസ്തൃതിയുള്ള പ്ലോട്ടിൽ തലയെടുപ്പോടെ നിൽക്കുന്ന ഇൗ ഭവനം ഏതൊരു കാഴ്ച്ചക്കാരന്റേയും മനം കവരുന്നതാണ്. വീടിന് മുൻവശത്തെ പോർച്ചും ഗസീബുവും ലാന്റ്സ്കേപ്പും ഇതിനേറെ സഹായിക്കുന്നുണ്ട്. ലാന്റ്സ്കേപ്പിലും എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഡിസൈൻ നയത്തോട് യോജിക്കുന്ന പാറ്റേണുകൾ മാത്രമേ വരുന്നുള്ളൂ.

nri-house-trivandrum-hall

വലിയ വരാന്തയും റോയൽ ലുക്കിലൊരുക്കിയ ഇന്റീരിയറുമാണ് ഇൗ വീടിന്റെ ഹൈലൈറ്റ്. മരത്തിന്റെ പ്രൗഢിക്ക് നൽകിയ പ്രാധാന്യമാണ് എടുത്തു പറയേണ്ടത്. സമ്മിശ്ര ലൈിയിൽ ഒരുക്കിയ സ്ലോപ്പിങ്ങ് റൂഫും തടിയിൽ തീർത്ത ബാൽക്കണിയിലെ വുഡൻ ജാളികളും വീടിന്റെ ശ്രദ്ധാകേന്ദ്രം തന്നെയാണ്. നാലു കിടപ്പുമുറികളും എല്ലാവിധ സൗകര്യങ്ങളും അടങ്ങുന്നതാണ് വീടിന്റെ ഉൾവശം. മുകളിലും താഴെയുമായി നൽകിയ നീളൻ വരാന്തയും തടി പാനലിങ്ങ് ചെയ്ത ചുമരുകളും ഗോവണിയും ഗാംഭീര്യത്തിന്റെ പ്രതീകങ്ങളാണ്. 

nri-house-trivandrum-living

തടിയുടെ പ്രൗഢിയിൽ

nri-house-trivandrum-stair

ലക്ഷ്വറി ഫീൽ നൽകുന്ന ഇന്റീരിയറിൽ മുക്കും മൂലയും തടിയുടെ അകമ്പടിയോടെയാണ് ഒരുക്കിയിട്ടുള്ളത്. തേക്ക് തടി കൊണ്ടാണ് വാതിലും ജനാലകളും തുടങ്ങി സീലിങ്ങും പാനലിങ്ങും ഫ്ളോറിങ്ങും വരെ ചെയ്തിരിക്കുന്നത്.

nri-house-trivandrum-formal

സൂക്ഷ്മമായ കൊത്തുപണികൾ നിറഞ്ഞ ഗോവണി ഗാംഭീര്യം നൽകുന്നു. വ്യത്യസ്തമായ ടെക്സ്ച്ചറുകളുടേയും വാൾപേപ്പറുകളുടേയും അകമ്പടി കാഴ്ച്ചക്കാർക്ക് നവ്യാനുഭവം പ്രദാനം ചെയ്യുന്നുണ്ട്. രൂപകൽപനാ മികവുകൊണ്ടും നിറചാരുത കൊണ്ടും ശ്രദ്ധേയമായ ഇടങ്ങളാണ് ഒരുക്കിയത്. ആധുനിക സൗകര്യങ്ങളും വിശാലതയും ചേരുന്ന ഭവനത്തിന് തടിയുടെ വിവിധ പാറ്റേണുകളാണ് അടിസ്ഥാന ഡിസൈൻ. 

nri-house-trivandrum-upper

ലിവിങ്ങ്, ഡൈനിങ്ങ്, ഫാമിലി ലിവിങ്ങ്, നാല് ബെഡ്റൂമുകൾ, കിച്ചൻ, വർക്ക് ഏരിയ, ഹോം തിയ്യറ്റർ, സ്റ്റഡി ഏരിയ എന്നീ ഇടങ്ങൾ രണ്ട് നിലയിൽ വിന്യസിച്ചു കിടക്കുന്നു. പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളും കൃത്യമായി വേർതിരിച്ചിട്ടുണ്ട്.

nri-house-kitchen

പ്രവാസിയായതിനാൽ അവധിയ്ക്ക് നാട്ടിൽ വരുമ്പോൾ കുടുബാംഗങ്ങളുമായി ഒത്തുചേരുവാൻ ഇവിടെ ഇടമൊരുക്കിയിട്ടുണ്ട്. അതിഥികൾക്കായുള്ള വിശാലമായ മുറികളും ലിവിങ്ങ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. റോയൽ ഫീൽ നൽകുന്ന ഒാരോ ഇടവും വിശാലവും തെളിഞ്ഞ അന്തരീക്ഷവും ഉറപ്പാക്കുന്നു. ഇറ്റാലിയൻ മാർബിൾ, ഗ്രാനൈറ്റ്, വുഡ് എന്നിവയാണ് ഫ്ളോറിങ്ങ് മെറ്റീരിയലുകൾ.

nri-house-bed

സ്റ്റെയർകേസിന്റെ ഫസ്റ്റ് ലാൻഡിങ്ങിൽ ഒരുക്കിയ മെസനിൻ ഫ്ളോറിലാണ് സ്റ്റഡി ഏരിയ ഒരുക്കിയത്. വീട്ടിലുള്ള ക്യാമറകളും മറ്റും പ്രവർത്തിക്കുന്നത് ഇൗ റൂമിൽ നിന്നുമാണ്. മുകൾ നിലയിലെ സിറ്റിങ്ങ് ഏരിയയിൽ നിന്നുമാണ് മറ്റിടങ്ങളിലേക്ക് പ്രവേശിക്കുന്നത്. സ്വകാര്യതയ്ക്കാണ് മുകൾ നിലയിൽ മുൻതൂക്കം. അതിനാൽ ഹോം തിയ്യറ്റർ ഇവിടെയാണ് ക്രമീകരിച്ചിരിക്കുന്നത്. 

nri-house-trivandrum-theatre

നഗരത്തിന് നടുവിലാണെങ്കിലും പഴയകാല ഒാർമകളുടെ പറുദീസയാണിവിടം. സുഖകരമായ ഗൃഹാന്തരീക്ഷം പ്രദാനം ചെയ്യുന്നതോടൊപ്പം ഗ്രാമ്യമായ ചുറ്റുപാടും ജീവിതശൈലിയും പിന്തുടരുവാനും സഹായിക്കുന്നു.

nri-house-trivandrum-court

വീട്ടുകാരുടെ ആവശ്യമറിഞ്ഞ് ചിട്ടപ്പെടുത്തിയ വീട്ടിലെ ഒാരോ ഇടവും പരമാവധി സ്പേഷ്യസ് ആയിട്ടു തന്നെയാണ് ക്രമീകരിച്ചിട്ടുള്ളത്. വീട്ടുകാരുടെ പ്രധാന ആവശ്യവും അത് തന്നെയായിരുന്നെന്ന് ആർക്കിടെക്റ്റ് സുബീഷ് വ്യക്തമാക്കുന്നു. 

Project facts

Location: Vellayambalam, Trivandrum

Area: 5500 Sqt.

Plot: 25 Cent

Owner: Jose Mathias Roche

Architect: Subeesh

KOS Architects, Kollam

Mob- 9544684689

Completed in: 2020

English Summary- Luxury NRI House Trivandrum

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
FROM ONMANORAMA