3 സെന്റിൽ ഒരു അദ്ഭുതവീട്! ചെലവും ബജറ്റിലൊതുക്കി ; പ്ലാൻ

3-cent-budget-home-kochi
SHARE

സൗകര്യങ്ങളുള്ള ഒരു വീട് പണിയാൻ എത്ര സെന്റ് സ്ഥലം വേണം? പലരും കുറഞ്ഞത് 5 സെന്റിന് മുകളിലോട്ടാകും ചിന്തിക്കുക. എന്നാൽ കടവന്ത്രയിലുള്ള ശിവകുമാറിന്റെ വീട് വെറും 3 സെന്റിലാണ് തലയുയർത്തി നിൽക്കുന്നത്. കയ്യിൽ കരുതിയ പണത്തിൽ വീടുപണി തീർക്കണം,  തുറന്നതും വിശാലവുമായ ക്രമീകരണങ്ങൾക്കൊപ്പം കാറ്റും വെട്ടവും വേണം. ഇതായിരുന്നു വീട്ടുടമ ആർക്കിടെക്ടിനോട് ആവശ്യപ്പെട്ടത്. 

3-cent-budget-home-exterior

ആർക്കിടെക്ട് സുരാഗ് ചെയ്ത മറ്റൊരു ബജറ്റ് ഹോം കണ്ടിഷ്ടപ്പെട്ടാണ് ഈ പ്രൊജക്റ്റ് ഏൽപിച്ചത് . ഈ ഏരിയയിലെ മൂന്നാമത്തെ ബജറ്റ് ഹോമാണ് ഇത്. ആവശ്യങ്ങളെ മാത്രം ഉൾക്കൊണ്ടുകൊണ്ടാണ് എലിവേഷനും ഇന്റീരിയറും ഡിസൈൻ ചെയ്‌തിരിക്കുന്നത്‌ . വാസ്തുവിലൂന്നിയാണ് എല്ലാ നയങ്ങളും. 

3-cent-budget-home-living

എലിവേഷൻ കന്റെംപ്രറി ശൈലിയിലും ഇന്റീരിയർ ട്രഡീഷണൽ ശൈലിയിലും ഒരുക്കി. വെളിച്ചം ക്രമീകരിക്കുന്നതിനായി നൽകിയ മെഷും  ബോക്സും കടമ നിർവഹിക്കുന്നതിനൊപ്പം ഡിസൈൻ എലമെന്റായും വർത്തിക്കുന്നു. ബെയ്ജ് , വൈറ്റ്, ബ്രൗൺ കളർ തീം ആണ് ഇന്റീരിയറിനെ മനോഹരമാക്കുന്നത് .  

3-cent-budget-home-kochi-hall

ലിവിങ്, ഡൈനിങ്ങ്, കിച്ചൻ, ഒരു ബെഡ്‌റൂം, വാഷ് കൗണ്ടർ, സ്റ്റെയർ ഏരിയ ഇത്രയും താഴെയും 2 ബെഡ്‌റൂം ,ലിവിങ് , ബാൽക്കണി ഇത്രയും മുകൾനിലയിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. ചെറിയ സ്പേസ് ആണെങ്കിലും കാറ്റിന്റെയും വെളിച്ചത്തിന്റെയും ലഭ്യതയും ഡിസൈൻ ക്രമീകരണങ്ങളും ഓരോ സ്പേസിനെയും വിശാലമാക്കുന്നു. 

3-cent-budget-home-kochi-dine

ലിവിങ് ഏരിയയിൽ നൽകിയിട്ടുള്ള ടി വി യൂണിറ്റിന് മറു വശം ഡൈനിങ്ങ് സ്പേസിലെ ക്രോക്കറി ഷെൽഫാണ്. ലാമിനേറ്റിന്റെ  ചന്തമാണ്‌ അടുക്കളയ്ക്ക്. ബ്ലാക്ക് ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്പിന്. 

3-cent-budget-home-kitchen

ബെഡ്റൂമുകൾ എല്ലാം തന്നെ ലളിതമായ ഡിസൈൻ രീതികളാണ് അവലംബിച്ചിട്ടുള്ളത്. ഒരു ബെഡ്‌റൂം മാത്രമാണ് താഴത്തെ നിലയിൽ നൽകിയിട്ടുള്ളത്. സ്റ്റെയറിനോട് ചേർന്നുതന്നെ വാഷ് കൗണ്ടറും ഒരുക്കി.  

3-cent-budget-home-bed

മുകൾനിലയിൽ ചെല്ലുന്നത് ലിവിങ് സ്പേസിലേക്കാണ് . ലിവിങ്ങിനോട് ചേർന്നുതന്നെ ഓപ്പൺ ബാൽക്കണിയും ഉണ്ട്. ബെഡ്‌റൂമിൽ നിന്നും ഈ ബാൽക്കണിയിലേക്ക് ഇറങ്ങാൻ സാധ്യമാണ്. ഇങ്ങനെ വീട്ടുകാരുടെ ആവശ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട്  അവരുടെ ബജറ്റിനുള്ളിൽ  നിന്നു എല്ലാ പണികളും പൂർത്തിയാകാനായി. സ്ട്രക്ചറും ഫർണിഷിങ്ങും ഉൾപ്പെടെ  വീടിന്റെ ആകെ ചെലവ് 35 ലക്ഷമാണ് .

3-cent-budget-home-kochi-gf

Project facts

3-cent-budget-home-kochi-ff

Location- Kadavanthara, Kochi

Plot- 3 cent

Area- 1513 SFT

Owner- Sivakumar

Architect-Surag Viswanathan Iyer

Eminence Architects, Kochi

Ph: 9895347562

Y.C- 2019

Cost- 35 lakhs

English Summary- 3 cent house Kadavanthra Kochi

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA