sections
MORE

കൊറോണക്കാലത്ത് നോക്കിവച്ചോ ഈ വീട്; ഭാവിയിൽ നിങ്ങൾക്കും പണിയാം; പ്ലാൻ

single-storeyed-pala
SHARE

പാലാ പൂവരണിയിലാണ് വി.ടി തോമസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്.  പരമ്പരാഗത ശൈലിയിലുള്ള ഒരു എലിവേഷൻ എന്തായാലും വേണ്ട എന്നും എല്ലാ സൗകര്യങ്ങളും താഴെ തന്നെ ഒരുക്കിയാൽ മതിയെന്നുമാണ് വീട്ടുടമ പറഞ്ഞത്. അതുകൊണ്ടുതന്നെ എലിവേഷൻ സമകാലീന ശൈലിയിൽ ഡിസൈൻ ചെയ്തു. ചുറ്റും നിറയുന്ന പച്ചപ്പും ചതുരാകൃതിയുടെ ചാരുതയിൽ തീർത്ത എലിവേഷനും കോംപൗണ്ട് വാളും ടെറാകോട്ട ടൈൽ ക്ലാഡിങ്ങുമെല്ലാം എസ്റ്റീരിയറിനെ സുന്ദരമാക്കുന്നു. 

single-storeyed-pala-front

കാന്റിലിവർ കാർ പോർച്ചാണ് മറ്റൊരു ആകർഷണം. ഉപയുക്തമായ ഡിസൈനാണ് കാർ പോർച്ചിനു നൽകിയത് . കാറ്റിന്റെ ഗതിയും വെളിച്ചത്തിന്റെ സാധ്യതയും കണക്കിലെടുത്താണ് ഉൾത്തടങ്ങളുടെ ക്രമീകരണം.

single-storeyed-pala-exterior

പടിഞ്ഞാറോട്ടാണ് വീടിന്റെ ദർശനം. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്ങ്,കിച്ചൻ, 4 കിടപ്പുമുറികൾ, പ്രയർ യൂണിറ്റ് എന്നിങ്ങനെയാണ് സൗകര്യങ്ങൾ. 

single-storeyed-pala-living

കോമൺ ഏരിയകളെ തമ്മിൽ വേർതിരിക്കുന്നതിനു പാനലിങ് വർക്കുകളും മറൈൻ പ്ലൈ ലാമിനേറ്റസും എം ഡി എഫും ഉപയോഗിച്ചു. ഫോർമൽ ലിവിങ്ങിൽ നിന്നും പുറത്തേക്കു ഒരു പാഷിയോ നൽകിയിട്ടുണ്ട്. ലിവിങ്ങിൽ നിന്നും ഈ പാഷിയോയിലേക്കു ഇറങ്ങാൻ സാധ്യമാണ്. 

single-storeyed-pala-hall

പ്രയർ ഏരിയയാണ് ഇന്റീരിയറിലെ മറ്റൊരു ആകർഷണം. ഇവിടെ ഭിത്തിയിൽ നൽകിയിരിക്കുന്ന സിമന്റ് ടെക്സ്ചർ ഹൈലൈറ്റാണ്. പോളി കാർബണേറ്റ് ഷീറ്റ് നൽകിയ പർഗോളയും സ്കൈലൈറ്റും പെബിൾ കോർട്ടും എല്ലാം ഇവിടം മനോഹരമാക്കുന്നുണ്ട്.

single-storeyed-pala-prayer

4 കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. എല്ലാ മുറികളും ബാത്ത് അറ്റാച്ഡ് ആണ്. വാക്ക് ഇൻ വാർഡ്രോബുകളും ഡ്രസ്സിങ് യൂണിറ്റുമെല്ലാം എല്ലാ മുറികളിലും കൊടുത്തിട്ടുണ്ട്. മറൈൻ പ്ലൈ ലാമിനേറ്റസാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. 

single-storeyed-pala-bed

അടുക്കളയിലും മറൈൻ പ്ലൈ ലാമിനേറ്റിലാണ് ഫർണിഷിങ്. ഗ്ലാസും ഉപയോഗിച്ചിട്ടുണ്ട്. കൗണ്ടർടോപ്പിന് ഗ്രാനൈറ്റാണ്. ഷോ കിച്ചൻ കൂടാതെ വർക്കിങ് കിച്ചൻ കൂടെ കൊടുത്തിട്ടുണ്ട്. 

single-storeyed-pala-kitchen

വർക് ഏരിയയുടെ ഭാഗത്തു നിന്നും വീടിന്റെ ടെറസിലേക്ക് കയറാൻ സ്റ്റെയർകേസും കൊടുത്തു. വീട്ടുകാരുടെ താല്പര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഓരോ സ്പേസും ഇവിടെ ചിട്ടപ്പെടുത്തിയത്. 

single-storeyed-pala-dine

Project facts

single-storeyed-pala-plan

Location- Poovarany, Pala

Plot- 14 cent

Area- 2550 SFT

Owner- V T Thomas, Lissamma George

Design- Shinto Thomas, 

Progressive Constructions, Pala

Ph: 04822296666, 9995936725

Y.C- 2020

English Summary- Single Storeyed House Pala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA