ADVERTISEMENT

തൃശൂർ പാവറട്ടിയിലുള്ള 30 സെന്റിലാണ് ഷിയാസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ബണ്ടിന് അടുത്തായിട്ടാണ് വീട് ഇരിക്കുന്ന പ്ലോട്ട്. ദർശനം പടിഞ്ഞാറോട്ടും. പടിഞ്ഞാറൻ  കാറ്റിനേയും വെളിച്ചത്തെയും സ്വാഗതം അരുളും വിധമാണ് എലിവേഷൻ ഡിസൈൻ. വീട് പണി തുടങ്ങുന്നതിനു മുൻപ് തന്നെ ലാൻഡ്സ്‌കേപ്പിങ് ചെയ്തു. വീട് പണി പൂർത്തിയായപ്പോൾ പുല്ലും ചെടികളും വളർന്നു മനോഹരമായിരുന്നു. 

luxury-home-pavaratty-exterior

പല ലെവലുകളായി നൽകിയിട്ടുള്ള റൂഫിങ് രീതി ആകർഷണീയമാണ്. കനോപ്പി വർക്കിനു മൈൽഡ് സ്റ്റീലിൽ പൗഡർ കോട്ടിങ്  ചെയ്തു ഭംഗിയാക്കി. സ്റ്റോൺ ക്ലാഡിങ്ങും ടൈലും ഗ്ലാസ് വർക്കും വീടിനെ ആഡംബരപൂർണമാക്കുന്നു. സിറ്റൗട്ടിനു  ഇരുവശത്തും  ജനൽ വരുന്ന ഭാഗത്തുമെല്ലാം പാഷിയോ നൽകി പച്ചപ്പിന്റെ സാന്നിധ്യം ഉറപ്പാക്കി . 

luxury-home-pavaratty-living

പ്രധാന വാതിൽ തുറന്നു നേരെ കേറുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെ നിന്നും നേരെ കാഴ്ച ചെന്നെത്തുന്നത് ഓപ്പൺ സ്റ്റെയറിലേക്കാണ് . എം.എസും വുഡും നൽകിയാണ് സ്റ്റെയർ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. സ്റ്റെയർ ഏരിയയോട് ചേർന്നാണ് പേരന്റ്സ് ബെഡ്‌റൂം . 

luxury-home-pavaratty-thrissur-dine

കോമൺ ഏരിയകളെ തമ്മിൽ സെമിപാർട്ടീഷൻ നൽകിയാണ് സ്വകാര്യത ഉറപ്പാക്കിയിട്ടുള്ളത്. ഡൈനിങ്ങ്, ഫാമിലി ലിവിങ്, വാഷ് ഏരിയ എന്നിവയെല്ലാം ഒറ്റ മൊഡ്യൂളിൽ ചെയ്തു. ഇവിടെ നൽകിയിട്ടുള്ള കോർട്യാർഡിൽ സീറ്റിങ് സൗകര്യവും കൊടുത്തു. വൃത്താകൃതിയിലുള്ള കണ്ണാടിയും ഭിത്തിയിലെ ടെക്സ്ച്ചറും കൊറിയൻ ടോപ്പും വാഷ് ഏരിയയെ ആഡംബരപൂർണമാക്കുന്നു. വാഷ് ഏരിയയോട് ചേർന്നു തന്നെ കോമൺ ടോയ്‌ലറ്റും കൊടുത്തു. മാസ്റ്റർ ബെഡ്‌റൂമും താഴെ തന്നെ ഒരുക്കി . 

luxury-home-pavaratty-court

വൈറ്റ് കൊറിയൻ ടോപ്പും ഗ്ലാസ് ഷട്ടറുകളും അടുക്കളയെ കൂടുതൽ വിശാലമാക്കുന്നു. ഷോ കിച്ചനെ കൂടാതെ വർക്കിങ് ഏരിയയും യൂട്ടിലിറ്റി ഏരിയയും ഉണ്ട്. 

luxury-home-pavaratty-pantry

മുകൾനിലയിൽ പാസ്സേജ് ക്രിയേറ്റ് ചെയ്തു. 2 ബെഡ്റൂമുകൾ മുകളിൽ നൽകി. കിടപ്പുമുറികൾ എല്ലാം തന്നെ സ്പേഷ്യസ് ആണ്. വലിയ ജനാലകൾ സമൃദ്ധമായി കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്നു. അതുകൊണ്ടുതന്നെ പോസിറ്റിവിറ്റി എല്ലാ മുറികളിലും നിറയുന്നു. 

luxury-home-pavaratty-wash

ഹെഡ്‌ബോർഡും സീലിങ് പാറ്റേണും ആണ് ഓരോ മുറികളെയും വേറിട്ട് നിർത്തുന്നത്. തുറന്നതും വിശാലവുമായ ഡിസൈൻ നയങ്ങളെ കൂട്ടുപിടിച്ചു ലാളിത്യത്തിലൂന്നി ഓരോ സ്പേസും ഉപയുക്തതയ്ക്കു അടിസ്ഥാനമാക്കി ഒരുക്കി എടുത്തു ഇവിടെ. പ്രദേശത്തെ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി തെല്ല് അഹങ്കാരത്തോടെയാണ് ഈ വീട് തല ഉയർത്തി നിൽക്കുന്നത്.

luxury-home-pavaratty-bed

Project facts

Location- Pavaratty, Thrissur

Plot- 30 cent

Area- 2900 sq.ft

Owner-  Shiyas Aboobacker

Design- Woodnest Interiors, Chalakudy, 

Mob-7025936666

Y.C- 2019

English Summary- Luxury Elegant Design House Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com