ADVERTISEMENT

കർഷകനായ പൊൻകുന്നം ചിറക്കടവ്‌ സ്വദേശി ബാബുരാജ് വീട് വയ്ക്കാനായി കണ്ടെത്തിയത് തന്റെ ഗ്രാമപ്രദേശത്തു തന്നെയുള്ള സ്ഥലമാണ്. കൃഷിഭൂമിയിലുള്ള പഴയ വീടിനു അറ്റകുറ്റപണികൾ വന്നപ്പോഴാണ് പുതിയ വീടിനെ കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. ഗൃഹാതുരത്വമുണർത്തുന്ന പഴയ വീട് നിലനിർത്തി പറമ്പിന് തൊട്ടടുത്ത് വാങ്ങിയ 33 സെന്റ് സ്ഥലത്തു പുതിയ വീട് പണിയാൻ തീരുമാനിച്ചു.

farmer-house-ponkunnam-exterior

 

farmer-house-ponkunnam-living

എൻജിനീയർ  ശ്രീകാന്ത് പങ്ങപ്പാടിനോട് പറഞ്ഞ രണ്ട് കാര്യങ്ങൾ ഇതാണ്. കൃഷിക്കാരനായ എനിക്കും കുടുംബത്തിനും ലാളിത്യമുള്ള പരമ്പരാഗത ശൈലിയിലുള്ള വീടാണ് വേണ്ടത്. നാല് കിടപ്പ് മുറികളും വേണം. ഇതെല്ലാം സാധ്യമാക്കിയാണ് ശ്രീകാന്ത് വീടൊരുക്കി നൽകിയത്.

farmer-house-ponkunnam-hall

 

farmer-house-ponkunnam-court

ഒറ്റനിലയിൽ അറ്റാച്ഡ്  ബാത്റൂമുകളുള്ള നാല് ബെഡ്‌റൂമുകളുള്ള കേരളീയ ശൈലി തുളുമ്പുന്ന വീട് 1870 sq.ft ആണ്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്ങ് , കിച്ചൻ, വർക്ക്‌ ഏരിയ, സ്റ്റോർ, സിറ്റഔട്ട് , 4 ബെഡ്‌റൂമുകളും , ടോയ്‌ലെറ്റുകളും ഈ വീടിന്റെ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.

farmer-house-ponkunnam-bed

 

farmer-house-ponkunnam-kitchen

പറമ്പിൽ നിന്നു  തിരികെ വരുമ്പോൾ കിഴക്ക് പ്രധാന വാതിലിൽ കൂടിയല്ലാതെ പിന്നിൽ കൂടി ഡൈനിങ്ങ് ഹാളിലേക്ക് പ്രവേശിക്കാവുന്ന വരാന്തയും ഈ വീടിന്റെ പ്രത്യേകതയാണ്.  പുറത്തു പോയി വരുമ്പോൾ കൈയ്യും കാലും വൃത്തിയാക്കി വീട്ടിലേക്കു കയറണമെന്ന പാഠങ്ങളും ഈ വരാന്തയിൽ  നമുക്ക് കാണാം. വൈകുന്നേരങ്ങളിൽ കുടുംബങ്ങളുടെ ഒത്തുചേരലും , സൊറ പറച്ചിലിനും വേദി ആകുന്നതും ഈ കൊച്ചു സിറ്റ്ഔട്ട് തന്നെ.

 

കാർ പോർച്ച് വീടിൽ നിന്നും അൽപം മാറി ട്രസ് റൂഫിൽ ചെലവ് കുറച്ചു നിർമിച്ചു. യാത്ര കഴിഞ്ഞു വരുമ്പോൾ വാഹനം തെല്ല് അകലെ നിർത്തി ശരീരശുദ്ധി വരുത്തി  വീടിനുള്ളിൽ നമുക്ക് പ്രവേശിക്കാമെന്ന കൊറോണ കാലത്തെ ശുദ്ധിയുടെയും വൃത്തിയുടെയും പാഠവും  ഈ വീട്ടിൽ പ്രാവർത്തികമാക്കിയിരിക്കുന്നു.

 

കൊറോണക്കാലത്തിനു ശേഷം നമ്മുടെ നാട്ടിൽ പണിയുന്ന വീടുകളിലും ഇത്തരം മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. വീട് കാണാൻ എത്തുന്നവരും സമ്മതിക്കുന്നു...ഇത് ആഡംബരങ്ങളിലാത്ത , കർഷകന്റെ നന്മ നിറഞ്ഞ വീട്..

 

 

 

Project facts

 

സ്ഥലം-ചിറക്കടവ്, പൊൻകുന്നം

 

പ്ലോട്ട്- 33 സെന്റ് 

 

ഉടമസ്ഥൻ - ബാബുരാജ് വല്ല്യേടത്ത് 

 

ഡിസൈനർ- ശ്രീകാന്ത് പങ്ങപ്പാട്ട് 

 

പി ജി ഗ്രൂപ്പ് ഡിസൈൻസ് , കാഞ്ഞിരപ്പള്ളി

 

Ph : 9447114080  

 

English Summary- Simple Farmer House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com