sections
MORE

ഇത് 5.5 സെന്റിലെ നാനോഹോം; ചെറിയ സ്ഥലത്ത് മാതൃകയാക്കാം!

small-plot-house
SHARE

നഗരത്തിലെ ഇത്തിരിസ്ഥലത്ത് തങ്ങളുടെ സ്വപ്നവീട് നിർമിക്കാൻ ആഗ്രഹിക്കുന്ന ഇടത്തരക്കാർക്കും അതിനു മുകളിലുള്ളവർക്കും മാതൃകയാക്കാവുന്നതാണ് എറണാകുളം കങ്ങരപ്പടിയിലുള്ള ഈ വീട്. വെറും 5.5 സെന്റ് സ്ഥലത്താണ് കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് ഈ വീട് ഡിസൈനർ ഷിന്റോ വർഗീസ് സഫലമാക്കിയത്. കന്റെംപ്രറി മിനിമലിസ്റ്റിക് ശൈലിയാണ് തീം.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, മിനി കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, അപ്പർ ലിവിങ് കം ഓഫിസ്, ബാൽക്കണി എന്നിവയാണ് 2050 ചതുരശ്രയടിയിൽ ഒരുക്കിയത്. 

5-cent-house-kangarapadi-living

ചെറിയ പ്ലോട്ടായതിനാൽ, എലിവേഷനിൽ നിന്നും മുന്നിലേക്ക് പ്രൊജക്ട് ചെയ്തുനിൽക്കുംവിധം കാർപോർച്ച് കണക്ട് ചെയ്തു. അധികം ഡെക്കറേഷനുകൾ ഒന്നുമില്ലാതെ പ്ലെയിൻ ബോക്സ് തീമിലാണ് എലിവേഷൻ. കാറ്റിനെ സ്വാഗതം ചെയ്യാൻ ധാരാളം ജനാലകളും നൽകിയിട്ടുണ്ട്.

5-cent-house-kangarapadi-hall

ചെറിയ പ്ലോട്ടിൽ പരമാവധി ക്രോസ് വെന്റിലേഷനും വിശാലതയും ലഭിക്കുംവിധമാണ് അകത്തളങ്ങൾ. അനാവശ്യ ചുവരുകൾ ഇല്ലാതെ, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധത്തിൽ ഓപ്പൺ നയത്തിൽ ഇടങ്ങൾ ഒരുക്കി.

5-cent-house-kangarapadi-family-living

പ്രധാന വാതിൽ തുറന്നാൽ സ്വകാര്യത നൽകിയ ഫോർമൽ ലിവിങ്ങിലേക്കെത്താം. ലളിതവും സുന്ദരവുമായ ഫർണീച്ചറുകളാണ് പൊതുവിടങ്ങൾ അലങ്കരിക്കുന്നത്. ഇവിടെ നിന്നും ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കാം. ഇവിടെ ഫാമിലി ലിവിങും സജ്ജീകരിച്ചു. ഈ രണ്ടിടങ്ങളെയും വേർതിരിക്കുന്നത് ചെറിയൊരു ഔട്ഡോർ കോർട്യാർഡാണ്‌. ഇത് ഒരേസമയം പാർടീഷനായും ഗ്രീൻ സ്‌പേസ് ആയും വർത്തിക്കുന്നു. 

5-cent-house-kangarapadi-formal

ഡൈനിങ് ഹാൾ ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്. ഇത് കൂടുതൽ വിശാലമായ സ്‌പേസിലേക്ക് പ്രവേശിക്കുന്ന അനുഭവം നൽകുന്നു. ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റ് നൽകി. ഡൈനിങ്ങിനോട് ചേർന്ന് ഭിത്തി പാനലിങ് ചെയ്ത് പ്രെയർ സ്‌പേസും ഒരുക്കി.

5-cent-house-kangarapadi-prayer

തടിയുടെ ഉപയോഗം കുറച്ച് ജിഐ ഗ്രില്ലും ഗ്ലാസുമാണ് ജനാല അഴികൾക്ക് നൽകിയത്. ഇളം നിറങ്ങളാണ് പൊതുവിടത്തിൽ നൽകിയത്. എന്നാൽ ഡൈനിങ്ങിലും കിടപ്പുമുറിയിലും ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

5-cent-house-kangarapadi-bed

താഴെ രണ്ടു മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. അപ്പർ ലിവിങ് ഓഫിസ് സ്‌പേസാക്കി മാറ്റി. ചെറിയൊരു ബാൽക്കണിയും ഓപ്പൺ ടെറസും ഇവിടെയുണ്ട്.

ലളിതവും  ഉപയുക്തവുമായ മോഡുലാർ കിച്ചൻ ഒരുക്കി. മറൈൻ പ്ലൈവുഡിൽ ക്യാബിനറ്റുകൾ നൽകി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും സ്റ്റോർ റൂമും നൽകി.

5-cent-house-kangarapadi-kitchen

അകത്തേക്ക് കയറിയാൽ ലേശം പോലും ഞെരുക്കം അനുഭവപ്പെടില്ല എന്നതാണ് ഡിസൈനിങ്ങിലെ സവിശേഷത. അതിനാൽ അകത്തേക്ക് കയറിയാൽ ഇത് 5.5 സെന്റിലെ വീടാണെന്ന കാര്യമേ ആരും മറന്നുപോകും..ചെറിയ പ്ലോട്ടിൽ, വിശേഷിച്ച് നഗരങ്ങളിൽ ഒരു മീഡിയം ബജറ്റിൽ വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക്  മികച്ചൊരു മാതൃകയാണ് ഈ വീട്.

Project facts

Location - Kangarappadi, Ernakulam

Area - 2050 Sqft 

Plot - 5.5 Cents

Designer- Shinto Varghese

Concepts Design Studio, Kadavanthra, Kochi,

Mob- 0484-4864633

Completion Year - 2020 February

English Summary- Small Plot House Kochi Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA