sections
MORE

വീട്, ഓഫിസ്, കട; ഇവിടെ എല്ലാം ഒരുമിച്ച്! ഒപ്പം വരുമാനവും നേടാം; വിഡിയോ

home-rent-office-manjeri-view
SHARE

കൊറോണക്കാലവും സാമ്പത്തിക പ്രതിസന്ധിയും മൂലം തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസിമലയാളികൾ നിരവധിയാണ്. നാട്ടിൽ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരും നിരവധി. പക്ഷേ കെട്ടിടത്തിന്റെ വാടക അടക്കമുള്ള പ്രതിബന്ധങ്ങൾ പിന്നെയുമുണ്ട്. ഈ സാഹചര്യത്തിൽ മലയാളികൾക്ക് മാതൃകയാക്കാൻ ഒരു പുതിയ ഐഡിയയാണ് ഈ 3 ഇൻ 1 വീട് അവതരിപ്പിക്കുന്നത്. 

home-rent-office-manjeri-night

മഞ്ചേരി VM ഡിസൈൻസിലെ ഡിസൈനറായ ഷഫീഖിന്റെ വീടും ഓഫിസുമാണിത്. വെറും 6 സെന്റിലാണ് ഈ മൂന്നുനില വീട് നിർമിച്ചത്. താഴത്തെ  നില വാടകയ്ക്ക് കൊടുക്കാനാണ്. ഒന്നാം നിലയിൽ ഓഫിസ്. രണ്ടാം നിലയിൽ വീട്. ഒപ്പം മൂന്നാം നിലയിൽ അതിഥികളെ താമസിപ്പിക്കാൻ പാകത്തിൽ ചെറിയ സൗകര്യവുമുണ്ട്. ഓരോ നിലകളും രണ്ടായിരം ചതുരശ്രയടി വീതം. എല്ലാ നിലകൾക്കും റോഡിനെ അഭിമുഖീകരിക്കുന്ന വിധത്തിൽ ബാൽക്കണിയും നൽകിയിട്ടുണ്ട്.

office-manjeri
ഓഫിസ്

ഈ കെട്ടിടത്തിന്റെ മറുവശത്താണ് എന്റെ തറവാട്. നേരത്തെ ഈ സ്ഥലം വാങ്ങിയിട്ടിരുന്നു. ഈ കെട്ടിടം പൂർത്തിയായതോടെ രണ്ടാം നിലയിലേക്ക്  താമസം മാറി.  ഇതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചിരുന്ന ഓഫിസ് ഒന്നാം നിലയിലേക്ക് മാറ്റി. അതോടെ വാടക ലാഭം. മഞ്ചേരി പ്രധാന റോഡിൽ കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാൽ താഴത്തെ നില ഷോറൂം ആയി വാടകയ്ക്ക് ലഭിക്കാൻ ഇതിനോടകം പലരും സമീപിച്ചിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന വാടകയും വീട്ടുകാരനു സ്വന്തം.

home-rent-office-manjeri-stair

വീടിനും ഓഫീസിനും വാണിജ്യസ്ഥാപനത്തിനും വെവ്വേറെ നിബന്ധനകൾ ഉണ്ട്. പാർക്കിങ് സ്‌പേസ്, മാലിന്യസംസ്കരണം തുടങ്ങിയവ. ഇതെല്ലാം പ്ലാനിൽ ഉൾപ്പെടുത്തി പ്രവർത്തികമാക്കിയാണ് ഈ കെട്ടിടം നിർമിച്ചത്. 

home-rent-office-manjeri-hall

9 മീറ്റർ മാത്രം വീതിയുള്ള പ്ലോട്ടിൽ ബോക്സ് ആകൃതിയിലാണ് കെട്ടിടം നിർമിച്ചത്. വെള്ള നിറമാണ് അകത്തും പുറത്തും നൽകിയത്. ഏറ്റവും മുകൾനിലയിൽ സ്‌റ്റെയിൻലെസ്സ് ഷീറ്റ് കൊണ്ട് ഒരു കവറിങ് നൽകിയിട്ടുണ്ട്. ചൂട് കുറയ്ക്കാൻ ഇൻസുലേഷൻ നൽകിയാണ് ഇതൊരുക്കിയത്.

home-rent-office-manjeri-wash

മുകൾനിലയിലേക്ക് കയറാൻ ലിഫ്റ്റിനുള്ള പ്രൊവിഷൻ നൽകിയിട്ടുണ്ട്. മാലിന്യസംസ്കരണത്തിന് ഇൻസിനറേറ്റർ മുകൾനിലയിലുണ്ട്‌. മഴവെള്ള സംഭരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

home-rent-office-manjeri-living

ഇനി  വീടിന്റെ വിശേഷങ്ങളിലേക്ക് പോകാം.. ഭാര്യയും മകനുമാണ് എനിക്കൊപ്പം വീട്ടിലുള്ളത്. വാതിൽ തുറന്നു കയറുന്നത് വലിയ ഹാളിലേക്കാണ്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്,  മൂന്നു കിടപ്പുമുറികൾ, അടുക്കള, ലൈബ്രറി എന്നിവയാണ് വീട്ടിൽ ഒരുക്കിയിട്ടുള്ളത്.

home-rent-office-manjeri-bed

രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം നൽകിയിട്ടുണ്ട്. ഒരു കോമൺ ബാത്‌റൂമുമുണ്ട്. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് ഫർണിഷിങ്. മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. 

shafeeq-famiily
ഷഫീക്കും കുടുംബവും

ഇപ്പോൾ നിരവധി പേർ 3 ഇൻ 1 വീട് കാണാൻ എത്താറുണ്ട്. സ്വന്തം വീട് തന്നെ മാതൃകയായി കാട്ടാനും കഴിയുന്നു. മലപ്പുറം, തിരൂരങ്ങാടി, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ ഇതേ ശൈലിയിൽ മൂന്നു വീടുകളുടെ നിർമാണത്തിനും കരാർ ലഭിച്ചിട്ടുണ്ട്. എന്റെ ഓഫിസ് ഇവിടേക്ക് മാറ്റിയതോടെ 20000 രൂപയോളം വാടക ലാഭമായി. ഷോറൂം വാടകയ്ക്ക് നൽകുന്നതോടെ അതുവഴിയുള്ള വരുമാനവും ലഭിക്കും. നഗരപ്രദേശങ്ങളിലും സ്ഥലം കുറവുള്ള ഇടങ്ങളിലും കെട്ടിടം പണിയുമ്പോൾ ഈ മാതൃക പിന്തുടരാൻ കഴിയുന്നതാണ്.

Project facts

Location- Pattarkulam, Manjeri

Plot- 6 cent

Area-6000 SFT

Owner& Designer- Shafeeq VM

VM Designs, Manjeri

Mob- 8590644406

Completion year- 2020 Feb

ചിത്രങ്ങൾ- അജീബ് കോമാച്ചി

English Summary- Multipurpose House Building Manjeri

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA