ADVERTISEMENT

വില്ലേജ് ഓഫീസറായ സുരേഷ് ബാബു 2011 ലാണ് മഞ്ചേരി അമ്പലപ്പടിയിൽ നാലര സെന്റ് സ്ഥലവും വീടും വാങ്ങുന്നത്. എട്ടു വർഷങ്ങൾക്കിപ്പുറം വീട്ടുകാരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വീടിനെ മോടി  പിടിപ്പിക്കുകയായിരുന്നു. അകത്തളം അടിമുടി പുനർവിന്യസിച്ചാണ് തങ്ങളുടെ മനസ്സിലുള്ള വീട്ടകം വീട്ടുകാർ ഒരുക്കിയത്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, സ്റ്റഡി റൂം എന്നിവയാണ് 2000 ചതുരശ്രയടിയിൽ ഒരുക്കിയത്.

മാറ്റങ്ങൾ..

9-lakh-renovated-home-manjeri

പഴയ വീടിന്റെ എലിവേഷനിൽ നീളൻ ഓപ്പൺ ബാൽക്കണിയായിരുന്നു. ഇത് രണ്ടായി വിഭജിച്ചു. ഒരു ഭാഗം സെമി ക്ളോസ്ഡ് ആക്കി. ഇവിടെ ലൂവറുകളും ഷോ വാളും നൽകി. അങ്ങനെ പുറംകാഴ്ചയിലെ ശ്രദ്ധാകേന്ദ്രമായി ഇവിടം മാറി. ബാക്കി ബാൽക്കണിയിൽ ടഫൻഡ് ഗ്ലാസ് കൈവരികൾ നൽകി. താഴെയും ഇത് പോലെ വരാന്ത ചെറുതാക്കി. ഗ്രിൽ ഗെയ്റ്റ് മാറ്റി വീടിന്റെ തീമിലുള്ള ഗെയ്റ്റ് നൽകി.

9-lakh-renovated-manjeri-living

പഴയ വീടിന്റെ അകത്തളങ്ങൾ ക്ളോസ്ഡ് ശൈലിയിലായിരുന്നു. അതിനാൽ ഇടുക്കമുണ്ടായിരുന്നു. അനാവശ്യ പാർടീഷനുകൾ കളഞ്ഞു വീടിനെ ആദ്യം തുറസായ നയത്തിലേക്ക് മാറ്റിയെടുത്തു.

9-lakh-renovated-manjeri-interior

ദമ്പതികൾക്ക് രണ്ടു ഇരട്ടകുട്ടികളാണ്. പഴയ വീട്ടിലെ കിടപ്പുമുറികൾ ചെറുതായിരുന്നു. കുട്ടികൾ വളർന്നപ്പോൾ  രണ്ടു കിടപ്പുമുറികൾ സ്ഥാനം മാറ്റി വലുതാക്കി. അറ്റാച്ഡ് ബാത്റൂം നൽകി.

9-lakh-renovated-manjeri-bed

പഴയ അടുക്കളയിലും സ്ഥലപരിമിതിയുണ്ടായിരുന്നു. കിച്ചനും വർക്കേരിയയും ഇടുങ്ങിയ രണ്ടു മുറികളായിരുന്നു. പാർടീഷൻ ഇടിച്ചുകളഞ്ഞു രണ്ടും ഓപ്പൺ സ്‌പേസാക്കി മാറ്റി. മൾട്ടിവുഡ്+ പെയിന്റ് ഫിനിഷ് നൽകി കിച്ചൻ ക്യാബിനറ്റുകൾ ഒരുക്കി.

9-lakh-house-kitchen

 

മൾട്ടിപർപസ് സ്റ്റെയർ..

9-lakh-house-multi-stair

വീടിന്റെ ഏറ്റവും മുകൾനിലയിലെ ഓപ്പൺ ടെറസിലേക്ക് നേരത്തെ കയറാൻ മാർഗമില്ലായിരുന്നു. ഇതിനും ചെലവ് കുറഞ്ഞ ഒരു മാർഗം കണ്ടു. മുകൾനിലയിലെ സ്റ്റഡി ഏരിയയിൽ നിന്നും കൺസീൽഡ് ശൈലിയിൽ പടികൾ നിർമിച്ചു. ഇത് ഒരേസമയം ബുക് ഷെൽഫായും ചെയറായും പടികളായും ഉപയോഗിക്കാം. പ്ലൈവുഡ് കൊണ്ട് നിർമിച്ച ഈ മൾട്ടിപർപസ് ഗോവണിക്ക് ജിഐ കൊണ്ട് ചെയ്യുന്ന പടിയെക്കാൾ ചെലവും കുറവാണ്.

9-lakh-plan

ഫ്ളോറിങ് പഴയതുതന്നെ നിലനിർത്തി. ഗോവണിക്ക് സ്റ്റെയിൻലെസ്സ് സ്റ്റീൽ നൽകി. ഫർണിച്ചറുകൾ പുതിയവ വാങ്ങി. അങ്ങനെ 9 ലക്ഷം രൂപയ്ക്ക് പുതിയ കാലത്തിലേക്ക് വീടിന്റെ കെട്ടും മട്ടും മാറി. വീട്ടുകാരുടെ മനസ്സിനിണങ്ങിയ പുതിയകാലവുമായി യോജിക്കുന്ന വീട് സഫലമായി. 

Project facts

Location- Manjeri

Plot- 4.5 cent

Owner- Suresh Babu, Sajitha PV

Design- Rahees Puthalath

Puthalath Associates, Manjeri

Mob- 96331 15863

Completion year- 2020 Feb

Renovation Cost- 9 Lakh

ചിത്രങ്ങൾ- അജീബ് കൊമാച്ചി  

English Summary- 9 Lakh Renovated Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com