ADVERTISEMENT

കോവിഡനന്തര കാലവും  ആഗോളസാമ്പത്തികമാന്ദ്യവും കേരളത്തിലെ നിർമാണമേഖലയിലും പല മാറ്റങ്ങൾ കൊണ്ടുവരാൻ പോവുകയാണ്. വീടിനായി ഒരുപാട് പണം മുടക്കുന്ന രീതിക്ക് മാറ്റംവരാൻ സാധ്യതയുണ്ട്. ചെറിയ പ്ലോട്ടിൽ ചെറിയ സൗകര്യങ്ങളുള്ള വീടുകൾക്ക് ഇനി പ്രചാരം കൂടും. അത്തരത്തിൽ നിർമിച്ച വീടിന്റെ വിശേഷങ്ങൾ ഹാരിസ് പങ്കുവയ്ക്കുന്നു..

മലപ്പുറം ടൗണിൽ 6 സെന്റിലാണ് പുതിയ വീട്. തൊട്ടടുത്തുള്ള തറവാട്ടിൽ നിന്നും മാറി പുതിയ വീട് വയ്ക്കാൻ പദ്ധതിയിടുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങളാണ് തീരുമാനിച്ചത്. രണ്ടു കിടപ്പുമുറികളുള്ള ചെറിയ വീട് മതി. എന്നാൽ ഫർണിഷിങ്ങിൽ ഗുണനിലാരം നിലനിർത്തുകയും വേണം. മഷൂബ് എന്ന വ്യക്തിയാണ് സ്ട്രക്ചർ നിർമിച്ചത്. അതിനുശേഷമാണ് ഡിസൈനർ ജുമാനെ വീടൊരുക്കാൻ ഏൽപിക്കുന്നത്. മനോരമ ഓൺലൈനിൽ ജുമാൻ ചെയ്ത വീടുകൾ കണ്ടിഷ്ടമായാണ് സമീപിച്ചത്.

small-house-malappuram-view

ഭാവിയിൽ മുകളിലേക്ക് പണിയാൻ പാകത്തിൽ ഫ്ലാറ്റ് റൂഫായാണ് സ്ട്രക്ചർ ഒരുക്കിയത്. വീടിന്റെ മധ്യത്തിലുള്ള ലാറ്ററൈറ്റ് ക്ലാഡിങ് പതിപ്പിച്ച ഷോവാളാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. മുകളിൽ സ്റ്റെപ് ഇറങ്ങുന്ന ഭാഗം ട്രസ് വർക് ചെയ്തു റൂഫ് ടൈൽ വിരിച്ചു.

small-house-malappuram-living

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1000 ചതുരശ്രയടിയിൽ ഒരുക്കിയത്. ഫർണിഷിങ്ങിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഗുണനിലവാരമുള്ള സാമഗ്രികളാണ് ഉപയോഗിച്ചത്. ഫർണിച്ചറുകൾ കൂടുതലും ഇന്റീരിയറിനോട് ഇണങ്ങുംവിധം കസ്റ്റമൈസ് ചെയ്തു. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും നൽകി.

small-house-malappuram-living

പ്ലൈവുഡ്, മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.

small-house-malappuram-kitchen

രണ്ടു കിടപ്പുമുറികളും മിനിമൽ ശൈലിയിലാണ് ഒരുക്കിയത്. ഒരു അറ്റാച്ഡ് ബാത്റൂമും ഒരു കോമൺ ബാത്റൂമും നൽകി.

small-house-malappuram-bed

പച്ചപ്പിനോട് ഇഷ്ടമായതുകൊണ്ട് പരമാവധി ഇൻഡോർ പ്ലാന്റസും നൽകിയിട്ടുണ്ട്. ഫർണിഷിങ്ങും ചുറ്റുമതിലും ലാൻഡ്സ്കേപ്പും സഹിതം 22 ലക്ഷം രൂപയാണ് ചെലവായത്. എനിക്ക് അത്രയും ബജറ്റ് സമ്മതമായിരുന്നത് കൊണ്ടാണ് അത്രയും ചെലവായത്. ഫർണിഷിങ് ലളിതമാക്കിയാൽ ഇത്തരമൊരു വീട് ഏകദേശം 18 ലക്ഷത്തിന് പൂർത്തിയാക്കാനാകും.

small-house-malappuram-dine

ചെലവ് കുറയ്ക്കാൻ ചില കാര്യങ്ങളും ചെയ്തിട്ടുണ്ട്.

  • തടിയുടെ ഉപയോഗം നിയന്ത്രിച്ചു. യുപിവിസി ജനലും വാതിലും ഉപയോഗിച്ചു.
  • മെറ്റൽ ഫ്രയിമിൽ നാനോവൈറ്റ് കൗണ്ടർ നൽകിയാണ് ഊണുമേശ ഒരുക്കിയത്.
  • ഗോവണിയുടെ കൈവരികൾക്ക് ജിഐ ഉപയോഗിച്ചു.

 

small-house-malappuram-plan

Project facts

Location- Malappuram Town

Plot- 6 cent

Area- 1000 SFT

Owner- Harris

Structure- Mashoob

Designer- Asar Juman

AJ Designs

Mob-  96339 45975

Budget- 22 Lakhs

English Summary- Simplel Small Plot House Malappuram Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com