sections
MORE

ഇവിടെ വീട് ശരിയാകില്ല എന്ന് പലരും വിധിയെഴുതി; ഇന്നവർ ഇതുകണ്ട് കയ്യടിക്കുന്നു! പ്ലാൻ

riverside-home-calicut
SHARE

കോഴിക്കോട് മുക്കത്ത് പുഴയുടെ സമീപത്തു സ്ഥിതി ചെയ്യുന്ന വെല്ലുവിളികൾ ഏറെയുള്ള 24 സെന്റ് പ്ലോട്ടാണ് പ്രവാസിയായ അസ്‌ലത്തിനു ഉണ്ടായിരുന്നത്. സമീപ പ്ലോട്ടുകൾ ഉയരത്തിലായതിനാൽ ഒരു കുഴിയിൽ അകപ്പെട്ട പ്ലോട്ട്. മാത്രമല്ല, എല്ലാ മഴക്കാലത്തും പുഴ കരകവിഞ്ഞു പ്ലോട്ടിൽ വെള്ളം  കയറുകയും ചെയ്യും. ഇവിടെ വീട് പണിയാൻ ആലോചിച്ചപ്പോൾ തന്നെ വീടിനു ഗുണകരമല്ലാത്ത പ്ലോട്ട് എന്ന് പറഞ്ഞു പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അസ്‌ലം പിന്മാറിയില്ല. അതിന്റെ ഫലമാണ് നെഞ്ചു വിരിച്ചു നിൽക്കുന്ന ഈ വീട്.

riverside-home-calicut-exteriors

വീടിനു അടിത്തറ ഒരുക്കുന്നതായിരുന്നു ഏറ്റവും വലിയ പ്രയത്നം. വെള്ളം പ്ലോട്ടിൽ കയറിയാലും വീട്ടിൽ കയറാൻ പാടില്ല എന്നത് മുൻകൂട്ടിക്കണ്ട്, പില്ലർ ഫൂട്ടിങ് നൽകി ഉയർത്തിയാണ് വീടുപണി ആരംഭിച്ചത്. ഇത് തുടക്കത്തിൽ പലരും വിമർശിക്കുകയുണ്ടായി.

മിക്സഡ് കന്റെംപ്രറി ശൈലിയിലാണ് വീടിന്റെ പുറംകാഴ്ച. ഫ്ലാറ്റ്, സ്ലോപ്, കർവ്ഡ് റൂഫുകൾ ഇവിടെ ഹാജർ വച്ചിട്ടുണ്ട്. മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിന് സ്ഥാനം കണ്ടത്. വെള്ളം ഭൂമിയിലേക്കിറങ്ങുംവിധം നാച്ചുറൽ സ്റ്റോണും താന്തൂർ സ്റ്റോണും വിരിച്ച് മുറ്റം ഭംഗിയാക്കി. സ്ട്രക്ചറിൽ നിന്നും മാറ്റിയാണ് കാർ പോർച്ച് ഒരുക്കിയത്. ഇതിന്റെ പിന്നിലായാണ് കിണർ. ഇതിനെ മറച്ചുകൊണ്ട് പ്ലാന്റർ ബോക്സുകൾ നൽകിയിട്ടുണ്ട്. 

3000 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവ താഴത്തെ നിലയിലും അപ്പർ ലിവിങ്, രണ്ടുകിടപ്പുമുറി, ബാൽക്കണി എന്നിവ മുകൾനിലയിലും ഒരുക്കി.

riverside-home-calicut-living

ഓപ്പൺ പ്ലാനിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് കൂടുതൽ സ്ഥലലഭ്യത നൽകുന്നു. കുഴിയിലുള്ള പ്ലോട്ടായതിനാൽ കാറ്റും വെളിച്ചവും തടസമില്ലാതെ ലഭിക്കാൻ ധാരാളം ജനാലകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിഷിങ്. ഫർണിച്ചറുകൾ മിക്കതും ഇന്റീരിയർ തീം അനുസരിച്ച് കസ്റ്റമൈസ് ചെയ്തു. ഇറ്റാലിയൻ മാർബിൾ, വിട്രിഫൈഡ് ടൈൽ, വുഡൻ ഫിനിഷ്ഡ് ടൈൽ എന്നിവയാണ് നിലത്തു വിരിച്ചത്.

riverside-home-calicut-dine

ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. വുഡ്+ ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ഇവിടം ഡബിൾ ഹൈറ്റിൽ ഒരുക്കി മുകൾനിലയിൽ നിന്നും പ്രകാശത്തെ ആനയിക്കാനായി കോർട്യാർഡും സമീപത്ത് നൽകിയിട്ടുണ്ട്. ഗോവണിയുടെ സമീപം ഒരു സ്റ്റഡി ഏരിയയും നൽകി സ്ഥലം ഉപയുക്തമാക്കിയിട്ടുണ്ട്.

riverside-home-calicut-stair

സ്വീകരണമുറി വുഡൻ തീമിലാണ്. ഇവിടെ മേൽക്കൂരയുടെ ചരിവ് നിലനിർത്തി വുഡൻ സീലിങ് നൽകി. ബാക്കിയിടങ്ങളിൽ ജിപ്സം ഫോൾസ് സീലിങ്ങും ലൈറ്റുകളും നൽകി ആകർഷകമാക്കി. അകത്തളത്തിൽ ഇടങ്ങളിലെ ഒരു ഭിത്തിയിൽ ഹൈലൈറ്റർ നിറം നൽകിയത് ശ്രദ്ധേയമാണ്.

മറൈൻ പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സമീപം വർക്കേരിയ നൽകി.

riverside-home-calicut-kitchen

കിടപ്പുമുറികളിൽ വുഡൻ ഫിനിഷ് ടൈലുകൾ നൽകി ഹൈലൈറ്റ് ചെയ്തു. നാലിടത്തും അറ്റാച്ഡ് ബാത്റൂം നൽകി. ഫുൾ ലെങ്ത് വാഡ്രോബുകളും നൽകി.

riverside-home-calicut-bed

ജിഐ, ഗ്ലാസ് ഫിനിഷിൽ ബാൽക്കണി നൽകി. ഇവിടെ പ്ലാന്റർ ബോക്സുകൾ നൽകി ഹരിതാഭമാക്കി. 

riverside-home-calicut-gate

അങ്ങനെ വീടിന് യോജ്യമല്ല എന്ന് പറഞ്ഞുതള്ളിയ പ്ലോട്ടിൽ ആകർഷകമായ വീട് ഉയർന്നു പൊങ്ങി. അടുത്തിടെയുണ്ടായ മഴയിൽ പ്ലോട്ടിൽ വെള്ളം കയറിയെങ്കിലും വീട്ടിലേക്ക് എത്തിയില്ല എന്നത് മികച്ച ആസൂത്രണത്തിന്റെ വിജയമാണ്.

Moli mukkam interior-3_recover Model (1)

Project Facts

Moli mukkam interior-3_recover Model (1)

Location- Mukkom, Calicut

Plot- 24 cents

Area- 3000 SFT

Owner- Aslam

Designer- Muhammed Bary

Dcode Architecture, Calicut

Mob- 9048490746

Completion year- 2019 Dec

ചിത്രങ്ങൾ- അജീബ് കോമാച്ചി  

English Summary- Mixed Contemporary House

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA