ADVERTISEMENT

വടകരയ്ക്കടുത്ത് ഇരിങ്ങന്നൂർ എന്ന സ്ഥലത്താണ് ഈ വീട് സ്ഥിതിചെയ്യുന്നത്. പ്രവാസിയായ ഗൃഹനാഥന്റെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു ഇതുപോലെ ഒരു വീട്. സൗകര്യങ്ങൾക്ക് ഒരു കുറവും വരാൻ പാടില്ല, വീടിനൊപ്പം നിൽക്കുന്ന മുറ്റവും ലാൻഡ്സ്കേപ്പും വേണം. ഇതായിരുന്നു ഗൃഹനാഥനായ മുഹമ്മദലിയുടെ ആഗ്രഹം. ഇതനുസരിച്ചാണ് വീടും ഇടങ്ങളും രൂപകൽപന ചെയ്തത്.

വീടിന്റെ മുഴുവൻ ദൃശ്യം ലഭ്യമാകുംവിധം മുറ്റം നൽകിയാണ് ഒരുക്കിയത്. മഴവെള്ളം മണ്ണിലേക്കിറങ്ങുംവിധം താന്തൂർ സ്റ്റോണാണ് മുറ്റത്തു വിരിച്ചത്. ചെടികളെക്കാൾ ചെറിയ ഫലവൃക്ഷങ്ങൾക്കും ലാൻഡ്സ്കേപ്പിൽ ഇടംനൽകി. ബെംഗളൂരുവിൽ നിന്നാണ് ഇത് കൊണ്ടുവന്നത്. സിറ്റൗട്ടിന്റെ വശത്തായി ഔട്ടർ കോർട്യാർഡ് നൽകി. പുറത്തെ ഇടങ്ങളിലെല്ലാം ഹൈലൈറ്റർ എൽഇഡി ലൈറ്റുകൾ നൽകിയിട്ടുണ്ട്.

luxury-home-vadakara-exterior

ട്രഡീഷണൽ, കന്റെംപ്രറി, കൊളോണിയൽ ശൈലികളുടെ മിശ്രണമാണ് പുറംകാഴ്ചയിൽ നൽകിയത്. മേൽക്കൂര ഫ്ലാറ്റായി വാർത്ത്  ജിഐ ട്രസ് വർക്ക് നൽകിയാണ് മേൽക്കൂര ഒരുക്കിയത്. നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങും ഇളം നിറങ്ങളും റൂഫ് ടൈലും വീടിന്റെ  പുറംകാഴ്ചയ്ക്ക് ഭംഗി പകരുന്നു. കാർ പോർച്ച് വശത്തായി നൽകി. കമാനാകൃതിയുള്ള പ്രവേശനകവാടത്തിലൂടെ നീണ്ട ഇടനാഴി കടന്നാണ് അകത്തേക്കെത്തുന്നത്.

പോർച്ച്,സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, മുകളിലും താഴെയും മൂന്ന് കിടപ്പുമുറികൾ വീതം, കിച്ചൻ, വർക്കേരിയ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 5500 ചതുരശ്രയടിയിൽ ഒരുക്കിയത്..

സെമി ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ആവശ്യത്തിന് സ്വകാര്യതയും വിശാലതയും ഇതിലൂടെ ലഭ്യമാകുന്നു. ഗസ്റ്റ് ലിവിങും ഫാമിലി ലിവിങും തമ്മിൽ സ്വകാര്യത നൽകി വേർതിരിച്ചിട്ടുണ്ട്.

luxury-home-vadakara-hall

ഫർണിഷിങ്ങിൽ നിറയുന്ന ആഡംബരമാണ് അകത്തളങ്ങളുടെ ഹൈലൈറ്റ്. ഇറ്റാലിയൻ മാർബിളാണ് കൂടുതലും  നിലത്തു വിരിച്ചത്.  വിട്രിഫൈഡ് ടൈലുകളും നൽകിയിട്ടുണ്ട്. അകത്തളത്തിൽ മുഴുവനും ജിപ്സം ഫോൾസ് സീലിങ് നൽകിയിട്ടുണ്ട്. നിലമ്പൂർ തേക്കാണ് ഫർണീച്ചറുകൾ, വുഡ് പാനലിങ് എന്നിവയിൽ ഉപയോഗിച്ചത്. സ്റ്റെയറിന്റെ ഭാഗം ഡബിൾ ഹൈറ്റിലാണ് ഒരുക്കിയത്.  തേക്കും ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഇത് മുകൾനിലയ്ക്ക് ചുറ്റും തുടരുന്നു.

luxury-home-vadakara-living

വിശാലമാണ് ആറു കിടപ്പുമുറികളും. ഫുൾ ലെങ്ത്  വാഡ്രോബ്,ഡ്രസിങ് സ്‌പേസ്,അറ്റാച്ഡ് ബാത്റൂം എന്നിവ മുറികളിൽ ഹാജർ വയ്ക്കുന്നു.

luxury-home-vadakara-bedroom

ഐലൻഡ് ശൈലിയിലുള്ള മെയിൻ കിച്ചനാണ്. ഒപ്പം വർക്കിങ് കിച്ചനുമുണ്ട്. വാഷിങ് മെഷീൻ, അവ്ൻ, ഫ്രിഡ്ജ് എന്നിവയെല്ലാം ഇൻബിൽറ്റായി നൽകി. മറൈൻ പ്ലൈവുഡ്, ലാക്കേർഡ് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്.

luxury-home-vadakara-kitchen

ചുരുക്കത്തിൽ ആഡംബരത്തിനു പുതിയ ഭാഷ്യം ചമയ്ക്കുകയാണ് വടകരയിലുള്ള ഈ സ്വപ്നഭവനം. വീട്ടിലെത്തിയവർക്കെല്ലാം പറയാൻ  പ്രശംസാവാക്കുകൾ  മാത്രം..

luxury-home-vadakara-night

 

Project facts

Location- Iringannoor, Vadakara

Area- 5500 SFT

Owner-Muhamaadali NK

Design- Subair EV

EV Associates

Mob- 99616 22775

ചിത്രങ്ങൾ- അഖിൽ കോമാച്ചി

English Summary- Luxury House Vadakara 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com