sections
MORE

ആരുമൊന്നു നോക്കിപ്പോകും; വ്യത്യസ്തമാണ് ഈ വീട്!

fusion-home-mavoor
SHARE

കോഴിക്കോട് മാവൂരിനടുത്ത് ചെറുവാടി എന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. എലിവേഷൻ കണ്ടാൽ ആരും ഒന്നു നോക്കി പോകും. സ്ലോപ്പ് റൂഫും, ബോക്സ് ടൈപ്പ് ഡിസൈനും എല്ലാം എലിവേഷനെ പ്രൗഢഗംഭീരമാക്കുന്നു. സ്ലോപ്പ് റൂഫിൽ വെളിച്ചം ക്രമീകരിക്കുന്നതിനായി നൽകിയ ടഫൻറ് ഗ്ലാസ് ഡിസൈൻ എലമെന്റായും വർത്തിക്കുന്നു. റൂഫിങ്ങിന് ഷിംഗിൾസും ഉപയോഗിച്ചിട്ടുണ്ട്. 

fusion-home-mavoor-exterior

കാർ പോർച്ചിന് സ്റ്റോൺ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തു. ലാൻഡ് സ്‌കേപ്പും കോമ്പൗണ്ട് വാളും എലിവേഷന് എലിവേഷന്റെ തുടർച്ച പോലെ ഒരുക്കി. കാർ പോർച്ച് മാറ്റിനൽകി. സിറ്റൗട്ടിൽ നിന്നും നേരെ കയറുന്നതു ഫോയറിലേക്കാണ്. ഫോയറിന് ഇടത് വശത്തായിട്ടാണ് ലിവിങ് ഏരിയ . ഫോയറിൽ നിന്നും നേരെ എത്തുന്നത്  ഡൈനിങ്ങിലേക്കും. ഡൈനിങ്ങിന് ചേർന്നുതന്നെയാണ് മുകളിലേക്കുള്ള  സ്റ്റെയറിനു സ്ഥാനം നൽകിയിരിക്കുന്നത്. 

fusion-home-mavoor-upper

മുകളിലും താഴെയുമായി 4 കിടപ്പു മുറികളാണ് ഇവിടെ ഉള്ളത്. മാസ്റ്റർ ബെഡ്‌റൂമും പാരന്റ്സ് റൂമും താഴെയാണ്. താഴത്തെ നിലയിൽ ഫ്ലോറിങ്ങിനു ഇറ്റാലിയൻ മാർബിളാണ് ഉപയോഗിച്ചിരിക്കുന്നത്. വെനീറും ടീക് വുഡും, സീലിങ് പാറ്റേണുമെല്ലാം  ഇന്റീരിയറിന്റെ മാസ്മരികത കൂട്ടുന്നു. ഇൻഡസ്ട്രിയൽ വർക്കും സ്‌ക്വയർ പൈപ്പും  ടീക് വുഡും, ഗ്ലാസ്സ് ഫിറ്റിങ്ങും ആണ് സ്റ്റെയർകേസിന്റെ മെറ്റീരിയലുകൾ. സ്റ്റെയർ കയറി മുകൾ നിലയിൽ ചെന്നാൽ സിറ്റിങ് സ്പേസ്, ലൈബ്രറി, ബാൽക്കണി, 2 ബെഡ്റൂമുകൾ എന്നിങ്ങനെയാണ്. 

fusion-home-mavoor-hall

ബെഡ്‌റൂമുകൾക്കെല്ലാം അക്രലിക് ഫിനിഷാണ്. വെനീറിന്റെയും, ടീക് വുഡിന്റെയും കോമ്പിനേഷനാണ് മുറികളുടെ ആകെ ഭംഗി നിർണയിക്കുന്നത്. .

fusion-home-mavoor-bed

സ്റ്റെയറിന് അടിയിലായിട്ടാണ് ഡൈനിങ്ങിന്റെ ക്രമീകരണം. വൈറ്റ് തീം ആയതിനാൽ സദാ പ്രസന്നമായി തന്നെ നിലനിൽക്കുന്നു. വൈറ്റ് തീമിലാണ് ഓപ്പൺ കിച്ചൻ. ഹാങ്ങിങ്  പാൻട്രി ടേബിളാണ് കിച്ചണിലെ ഹൈലൈറ്റ് . നാനോ വൈറ്റ് , വെനീർ എന്നിവയാണ് അടുക്കളയെ ആഡംബരപൂർണമാക്കുന്നത് . 

fusion-home-mavoor-kitchen

പരമാവധി സ്പേസിനെ പ്രയോജനപ്പെടുത്തിയുള്ള ഡിസൈൻ നയങ്ങളാണ് അകത്തളങ്ങളെ വ്യത്യസ്തമാക്കുന്നത്. വീട്ടുകാരുടെ ആവശ്യങ്ങൾ സഫലമാക്കി നിർമിച്ചതാണ് വീടിനെ വ്യത്യസ്തമായ കാഴ്ചാനുഭവമാക്കുന്നത്.

fusion-home-mavoor-night

Project facts

Location- Cheruvadi, Calicut

Plot- 9 cent

Area- 2172 sq.ft

Owner- Imbich Bawa

Y.C- 2020

Design- Shanavas Kuruppath

Shanavas & associates, Calicut

Ph: 9048492757

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA