ADVERTISEMENT

ചെങ്ങന്നൂരിൽ 13 സെന്റ് പ്ലോട്ടിലാണ് ഈ സുന്ദരഭവനം തലയുയർത്തി നിൽക്കുന്നത്. പ്രവാസിയായ ജോസഫ് എബ്രഹാമിനും കുടുംബത്തിനും നാലു കിടപ്പുമുറികളുള്ള ഒരു നോർമൽ വീടായിരുന്നു ആവശ്യം. അതിനോടൊപ്പം കാഴ്ചയിൽ പുതുമകളും നൽകി വ്യത്യസ്തമാക്കി ആർക്കിടെക്ട് സോനു ജോയ്.

ബോക്സ് ആകൃതിയിലുള്ള ഷോ വാളുകളാണ് വീടിന്റെ ഹൈലൈറ്റ്. മുകൾനിലയിലെ ബോക്സിൽ വൈറ്റ് പെയിന്റും താഴെ വുഡൻ ടൈലുകളും പതിച്ചിട്ടുണ്ട്. തെക്കു-പടിഞ്ഞാറു നിന്നുള്ള വെയിലിനെ ലാൻഡ്സ്കേപ്പിലെ മരങ്ങൾ തടയുന്നു. ലാൻഡ്സ്കേപ്പിൽ ഇരിപ്പിടങ്ങളും നൽകിയിട്ടുണ്ട്.

nri-chengannur-house-night

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ഓപ്പൺ ടെറസ് എന്നിവയാണ് 2950 ചതുരശ്രയടിയിൽ ഒരുക്കിയത്. ആഡംബരത്തിന്റെ അതിപ്രസരമില്ലാതെ മിനിമൽ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. വെള്ള വിട്രിഫൈഡ് ടൈലാണ് പ്രധാനമായും വിരിച്ചത്. ഇതിനൊപ്പം ഓരോ ഇടങ്ങളിലേക്കുമുള്ള ദിശാസൂചി പോലെ വുഡൻ ഫിനിഷ് ടൈലുകളും നൽകി.

nri-chengannur-house-living

വീടിന്റെ മുൻവശത്ത് നിന്നാൽ പിറകുവശത്തെ വരെ കാണാവുന്ന തരത്തിൽ ഓപ്പൺ പ്ലാനിലാണ് അകത്തളങ്ങൾ. ക്രോസ് വെന്റിലേഷൻ സുഗമമാക്കാൻ ഇരുവശങ്ങളിലും ജനാലകൾ നൽകി. സ്വീകരണമുറിയുടെ ജനാല ഇരിപ്പിട സൗകര്യമുള്ള ബേ വിൻഡോയാക്കി മാറ്റി. കോൺക്രീറ്റ് ഫ്രയിമിൽ പ്ലൈവുഡ് പാനലിങ് നൽകി ഒരുക്കിയ സെമിപാർടീഷൻ സ്വീകരണമുറിക്ക് സ്വകാര്യത നൽകുന്നു.

nri-chengannur-house-inside

സ്റ്റെയിൻലെസ്സ് സ്റ്റീലും ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ആദ്യ ലാൻഡിങ്ങിൽ പർഗോള നൽകി. ഇതുവഴി പ്രകാശം ഡൈനിങ് ഏരിയ, അപ്പർ ലിവിങ് എന്നിവിടങ്ങളിൽ നിറയുന്നു. ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ലളിതമായ ഊണുമേശ. സമീപം ക്രോക്കറി യൂണിറ്റും നൽകി.

ഇരുനിലകളിലും രണ്ടു വീതം കിടപ്പുമുറികളാണ്. ഇവ ഒരേ ഡിസൈൻ രീതി പിന്തുടരുന്നു. മറൈൻ പ്ലൈവുഡ് ലാമിനേഷനാണ് വാഡ്രോബ്, കോട്ട്, ഡ്രസിങ് ഏരിയ എന്നിവയിൽ നൽകിയത്. അറ്റാച്ഡ് ബാത്റൂമും നൽകി.

nri-chengannur-house-bed

മോഡുലാർ കിച്ചനൊപ്പം വർക്കിങ് കിച്ചനുമുണ്ട്. മറൈൻ പ്ലൈവുഡിൽ വൈറ്റ് പിയു പെയിന്റ് നൽകിയാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ റെഡ് ഗ്രാനൈറ്റ് വിരിച്ചു. ഡൈനിങ്ങിലേക്ക് തുറക്കുന്ന പാൻട്രി കൗണ്ടറും കിച്ചണിൽ നൽകി. 

nri-chengannur-house-kitchen

ചുരുക്കത്തിൽ പുറംകാഴ്ചയിൽ ഒരു ആഡംബര വീട് എന്ന് തോന്നിപ്പിക്കുകയും അകത്തളങ്ങളിൽ ലാളിത്യം കൊണ്ടുവരികയും ചെയ്തതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

nri-chengannur-house-gf

Project facts

nri-chengannur-house-ff

Location- Chengannur

Plot- 13 cent

Area-2950 SFT

Owner- Joseph Abraham

Architect, Interior- Sonu Joy, Rose Joseph

DENS  Architect, Trivandrum

Mob- 9567882249   9567384370

English Summary- Minimal NRI House Chengannur

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com