sections
MORE

എസിയും ലൈറ്റും വേണ്ട! കറണ്ട് ബില്ലിനെ പേടിക്കേണ്ട; അദ്ഭുതപ്പെടുത്തും ഈ 'മൺ'വീട്

mud-house-trivandrum
SHARE

മുൻപെങ്ങുമില്ലാത്ത വിധം കാലാവസ്ഥാവ്യതിയാനം കേരളത്തെ ബാധിച്ച വർഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. നമ്മുടെ നാടിന് ചേരാതെ നിർമാണരീതികൾക്കും ഇതിലൊരു പങ്കുണ്ട്. പാറപൊട്ടിച്ചും മണൽ വാരിയും നാം കെട്ടിപ്പൊക്കിയ കോൺക്രീറ്റ് കൊട്ടാരങ്ങൾ പ്രകൃതിയോട് ചെയ്യുന്ന തെറ്റുകൾ നാം പലപ്പോഴും കണ്ടില്ലെന്നു നടിക്കും. ഒരു വീട് എങ്ങനെയാകണം എന്നുപറഞ്ഞുതരുന്ന വീടിന്റെ വിശേഷങ്ങൾ വായിക്കാം.

തിരുവനന്തപുരം ജില്ലയിലെ കരകുളത്താണ് പ്രകൃതിചികിത്സകനായ ഡോ. നിസാമുദീന്റെ വീട്. ഭൂമിക്ക് ഭാരമാകാതെ പണിത വീടാണിത്. അതായത് കോൺക്രീറ്റും  തടിയുമെല്ലാം ഏറ്റവും കുറച്ചുപയോഗിക്കുന്ന വീട്. മണ്ണും കല്ലും ഇഷ്ടികയും ഉപയോഗിച്ചാണ് ഈ വീടിന്റെ മിക്ക ഭാഗങ്ങളും നിർമിച്ചത്. കോൺക്രീറ്റ് കുറച്ചുമാത്രം. എന്നാൽ പുറമെ നിന്നും നോക്കിയാൽ ഒരു സാധാരണ വീടുപോലെ തോന്നുകയും ചെയ്യും. ഈ കാലത്തും മൺവീടോ എന്ന് വായിച്ച് നെറ്റിചുളിക്കാൻ വരട്ടെ. ഏതൊരു ഇടത്തരം ആഡംബര വീടിനോടും കിടപിടിക്കുന്ന സൗകര്യങ്ങൾ ഈ മൺവീട്ടിലും ഒരുക്കിയിട്ടുണ്ട്.

ചരിഞ്ഞ പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് ഇടങ്ങൾ പണിതത്. പശിമയുള്ള മണ്ണ് ചവിട്ടി നിറയ്ക്കുന്ന റാംഡ് എർത്ത് ശൈലിയിലാണ് അടിത്തറയും ചുവരുകളും നിർമിച്ചത്. ഇത് വൈദഗ്ധ്യമുള്ള പണിക്കാരെ കൊണ്ടാണ് ചെയ്യിക്കുന്നത്. എക്സ്പോസ്ഡ് ബ്രിക്ക് ഭിത്തിയാണ് വീടിനു പുറംകാഴ്ചയിൽ ആകർഷണീയത നൽകുന്നത്. പല തട്ടുകളായി വിന്യസിച്ചിരിക്കുന്നതിനാൽ മൂന്നുനില വീടിന്റെ സൗകര്യങ്ങൾ ഉള്ളിലുണ്ട്.

mud-house-trivandrum-side

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, ഓപ്പൺ ബാൽക്കണി എന്നിവയാണ് 2200 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്.

സിറ്റൗട്ടിലൂടെ പ്രധാനവാതിൽ കടന്നു സ്വീകരണമുറിയിലെത്താം. ലളിതവും ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്നതുമായ ഫർണിച്ചറാണ് ഇവിടെ നൽകിയിരിക്കുന്നത്. ലിവിങിനെയും ഡൈനിങ്ങിനെയും സെമി പാർടീഷൻ കൊണ്ട് വേർതിരിച്ചിരിക്കുന്നു. മണ്ണിന്റെ ടെക്സ്ചർ  ഫിനിഷുള്ള ഭിത്തികൾ പലയിടത്തായി കാണാം.

mud-house-trivandrum-living

ഡൈനിങ്ങിനോട് ചേർന്ന് ഒരു മിനി കോർട്യാർഡും നൽകി. ഇവിടെ മഴയും വെയിലുമെല്ലാം അകത്തെത്തുന്ന തുറന്ന മേൽക്കൂരയാണുള്ളത്. വാതിലിനും ജനലിനുമെല്ലാം സ്റ്റീലാണ് ഉപയോഗിച്ചത്. സ്‌പേസ് വളരെ കുറച്ചുപയോഗിക്കുന്ന സസ്‌പെൻഷൻ ശൈലിയിലുള്ള സ്റ്റെയർകേസാണ് ഒരുക്കിയത്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് കൈവരികൾ

mud-house-trivandrum-dine

ഡൈനിങ്ങിൽ നിന്നും താഴേക്കിറങ്ങിയാൽ രണ്ടു കിടപ്പുമുറികളുണ്ട്. അതുപോലെ സ്‌റ്റെയർകേസ് കയറി മുകളിലെത്തിയാൽ രണ്ടു കിടപ്പുമുറികളും നൽകി. ഗോവണി കയറിയെത്തുന്നത് വിശാലമായ ഹാളിലേക്കാണ്. ഇവിടെ ഓഫിസ് റൂം ഒരുക്കി.

mud-house-trivandrum-office

രണ്ടു അടുക്കളകൾ നൽകി. മോഡുലാർ സൗകര്യങ്ങളുള്ള മോഡേൺ കിച്ചന് അനുബന്ധമായി പഴയ വിറകടുപ്പുള്ള വർക്കേരിയയും നൽകി.

എല്ലാ മുറികളും ലളിതമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി. ക്രോസ് വെന്റിലേഷൻ ലഭിക്കുംവിധം വലിയ ജനാലകൾ മുറികളിൽ നൽകി.

mud-house-trivandrum-bed

പ്രകൃതിയെ ദ്രോഹിക്കാതെ ഒരു മൺവീട് വയ്ക്കാനാണ് പദ്ധതി എന്നുപറഞ്ഞപ്പോൾ പലരും എതിർത്തു. ബലമുണ്ടാകില്ല, ഈടു നിൽക്കില്ല തുടങ്ങി പല വാദങ്ങൾ നിരത്തി. പക്ഷേ പ്രകൃതിസൗഹൃദ വീടുകൾ നിർമിക്കുന്ന ഉർവി എന്ന സ്ഥാപനം രംഗത്ത് വന്നതോടെ എനിക്ക് ആത്മവിശ്വാസമായി.

mud-house-trivandrum-court

നട്ടുച്ചയ്ക്ക് പോലും വീട്ടിനുള്ളിൽ ചൂട് വളരെ കുറവാണ്. എസി ഉപയോഗിക്കേണ്ട ആവശ്യമേയില്ല. ഫാൻ പോലും കുറച്ചുപയോഗിച്ചാൽ മതി. നല്ല പ്രകാശം നിറയുന്നതിനാൽ പകൽ ലൈറ്റുകളും വേണമെന്നില്ല. അതിനാൽ വൈദ്യുതി ബില്ലും താരതമ്യേന കുറവാണ്. ഗൃഹനാഥൻ പറയുന്നു. ഡ്യൂ ഡെയ്ൽ അഥവാ മഞ്ഞിൻതാഴ്‌വര എന്നാണ് ഈ വീടിന്റെ പേര്. അതിനെ അന്വർഥമാക്കുംവിധം ഏത് ചൂടുകാലത്തും വെട്ടിവിയർക്കാത്ത കുളിരുള്ള അന്തരീക്ഷം വീടിനുള്ളിൽ നിറയുന്നു.

Project facts

Location- Karakulam, Trivandrum

Owner- Dr. Nisamudeen

Architect- Hasan Naseef

URVI Sustainable Spaces

Mob- 97466 38023

English Summary- Mud House with Coll Interiors Trivandrum Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA