sections
MORE

വെറും 7 സെന്റിൽ ഇങ്ങനെയും വീട് പണിയാമെന്നോ! അകത്തേക്ക് കയറിക്കോളൂ..; പ്ലാൻ

7-cent-thrissur-home
SHARE

തൃശൂർ ജില്ലയിലെ കോലഴിയിൽ സ്ഥിതി ചെയ്യുന്ന സന്ദീപ് ബാബുവിന്റെ വീടിന് പ്രത്യേകതകൾ ഏറെയുണ്ട്. ചെറിയ പ്ലോട്ടിൽ ഒരുക്കിയ വീട് എന്നതാണ് ഒരു സവിശേഷത. എന്നാൽ അകത്തേക്ക് കയറിയാൽ വിശാലമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്. വെറും 7 സെന്റിലാണ് വീടിരിക്കുന്നത്.

ടെറാക്കോട്ട ഹോളോബ്രിക്കിന്റെ സാന്നിധ്യമാണ് പുറംകാഴ്ചയെ വ്യത്യസ്തമാക്കുന്നത്. വീടിന്റെ തുടർച്ച പോലെയൊരുക്കിയ ചുറ്റുമതിലിലും ഹോളോബ്രിക് തന്നെ. ഇതിൽ അധികമായി മെഷ് വർക്ക് ചെയ്തിട്ടുണ്ട്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2650 ചതുരശ്രയടിയിൽ ഒരുക്കിയത്.

7-cent-thrissur-home-night

ക്രോസ് വെന്റിലേഷൻ, സ്വാഭാവിക പ്രകാശം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് രൂപകൽപന. അതിനായി ബ്രീത്തിങ് വോളുകളും പർഗോള സ്‌കൈലൈറ്റും നൽകി. റസ്റ്റിക് ഫിനിഷിന്റെ മിനിമൽ  സൗന്ദര്യമാണ് അകത്തളങ്ങളിൽ നിറയുന്നത്. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ് എന്നിവിടങ്ങളിൽ മേൽക്കൂര പെയിന്റടിക്കാതെ എക്സ്പോസ്ഡ് കോൺക്രീറ്റ് ഫിനിഷിൽ നൽകിയത് വേറിട്ടുനിൽക്കുന്നു.

7-cent-thrissur-home-living

നീല ഫാബ്രിക് ഫിനിഷുള്ള കസ്റ്റമൈസ്ഡ് ഫർണിച്ചർ സ്വീകരണമുറിക്ക് അഴക് പകരുന്നു. ഫോക്കൽ പോയിന്റിൽ നൽകിയ ബുദ്ധന്റെ പെയിന്റിങ് മുറിയിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു. സ്വീകരണമുറിയെയും ഊണിടത്തെയും ക്യൂരിയോ ഷെൽഫ് കൊണ്ട് വേർതിരിച്ചിരിക്കുന്നു. 

7-cent-thrissur-home-formal

ഡബിൾ ഹൈറ്റിലാണ് ഡൈനിങ് ഏരിയ. ഒരുവശം ബെഞ്ച് കൺസെപ്റ്റിലാണ് ഊണുമേശ. മൈൽഡ് സ്റ്റീലിൽ സോളിഡ് വുഡ് നൽകിയാണ് ഗോവണി ഒരുക്കിയത്.

7-cent-thrissur-home-dine

വാക പോലെയുള്ള ചെലവ് കുറഞ്ഞ തടികൾ കൊണ്ടാണ് ജനലും അപ്രധാന വാതിലുകളും ഒരുക്കിയത്. ലെതർ ഫിനിഷ്ഡ് ഗ്രാനൈറ്റ്, വുഡൻ ഫിനിഷ്ഡ് വിട്രിഫൈഡ് ടൈൽ എന്നിവയാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്.

ലളിതമാണ് നാലു കിടപ്പുമുറികളും. വുഡൻ ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് ഇവിടെ വിരിച്ചത്. ഒരു  ബാത്‌റൂമിൽ കോർട്യാർഡും ഇൻഡോർ പ്ലാന്റും പർഗോള സ്‌കൈലൈറ്റും നൽകിയിട്ടുണ്ട്.

7-cent-thrissur-home-bed

ഓപ്പൺ ശൈലിയിലുള്ള ഐലൻഡ് കിച്ചനാണ്. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. നടുക്കുള്ള കൗണ്ടർ ബ്രേക്ക്ഫാസ്റ്റ് ടേബിളായും ഉപയോഗിക്കാം.

7-cent-thrissur-home-kitchen

ചുരുക്കത്തിൽ ഫലപ്രദമായി രൂപകൽപന ചെയ്താൽ 7 സെന്റിലും വിശാലമായ വീട് സാധ്യമാണ് എന്ന് തെളിയിക്കുകയാണ് ഈ മനോഹരഗൃഹം. രാത്രിയിൽ വിളക്കുകൾ കൺതുറക്കുമ്പോൾ മായികമായ ഒരന്തരീക്ഷം ഇവിടെ നിറയുന്നു.

Model

Project facts

Model

Location- Kolazhy, Thrissur

Plot- 7 cent

Area- 2650 SFT

Owner- Sandeep Babu

Architect- Anoop K. Nair

Art on Architecture, Palakkad

Mob- 9946447676

Completion year- 2019

ചിത്രങ്ങൾ- ആർക്കിടെക്ട് ദിവ്യ രാജേഷ് 

English Summary- Cool House in 7 cent Thrissur Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA