sections
MORE

ഈ ബജറ്റിൽ ഇങ്ങനെയൊരു വീടോ? വിശ്വസിക്കാൻ പാടുപെടും! പ്ലാൻ

29-lakh-neryamangalam
SHARE

എറണാകുളം നേര്യമംഗലത്താണ് അനിൽകുമാറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. തന്റെ പോക്കറ്റിൽ ഒതുങ്ങുന്ന ബജറ്റിൽ പരമാവധി സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ആവശ്യം.

വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിൽ പരമാവധി സ്ഥലഉപയുക്തത ലഭിക്കാനാണ് ബോക്സ് ആകൃതിയിൽ വീട് രൂപകൽപന ചെയ്തത്. ചെറിയ സ്‌റ്റോൺ ക്ലാഡിങ്ങും ഗ്രൂവ് പെയിന്റും നൽകിയതൊഴിച്ചാൽ അതീവലളിതമാണ് പുറംകാഴ്ച. മുറ്റം ടൈൽ വിരിക്കുന്ന പതിവ് മലയാളി രീതികളുടെ പിന്നാലെ പോയിട്ടില്ല. വെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധം ബേബിമെറ്റലാണ് വിരിച്ചത്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, ബാൽക്കണി,ഓപ്പൺ ടെറസ് എന്നിവയാണ് 1740 ചതുരശ്രയടിയിൽ ഒരുക്കിയത്. ഫർണിഷിങ് സാമഗ്രികളിൽ വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല. ജനൽ, വാതിൽ, കബോർഡ്, വാഡ്രോബ് എന്നിവയ്‌ക്കെല്ലാം തേക്കും ആഞ്ഞിലിയുമാണ് ഉപയോഗിച്ചത്. പറമ്പിൽ തന്നെയുള്ള മരങ്ങൾ ഉപയോഗിച്ചതാണ് ഇവിടെ ചെലവ് ചുരുക്കുന്നതിൽ നിർണായകമായത്.

29-lakh-neryamangalam-living

ചെറിയ സിറ്റൗട്ടിലൂടെ പ്രധാനവാതിൽ കടന്നെത്തുന്നത് ലളിതസുന്ദരമായ സ്വീകരണമുറിയിലേക്കാണ്. മറ്റിടങ്ങളിലേക്ക് നോട്ടമെത്താതെ സ്വകാര്യത നൽകിയാണ് ഇവിടമൊരുക്കിയത്. ഇവിടെ നിന്നും ഓപ്പൺ ഹാൾ ആയി ഒരുക്കിയ ഡൈനിങ്ങിലേക്ക് പ്രവേശിക്കാം.

29-lakh-neryamangalam--dine

ഡൈനിങ്ങിൽ നിന്നും സ്ലൈഡിങ് ഗ്ലാസ് വാതിൽ വഴി കോർട്യാർഡിലേക്കിറങ്ങാം. ജിഐ വർക്കും മുകളിൽ ടഫൻഡ് ഗ്ലാസുമിട്ടാണ് ഇവിടം സുരക്ഷിതമാക്കിയത്. നിലത്ത് പെബിൾസ് വിരിച്ചു ഭംഗിയാക്കി.

29-lakh-neryamangalam-court

ജിഐ+ തേക്ക് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ഗോവണി കയറിയെത്തുന്നത് ചെറിയ ഹാളിലേക്കാണ്. ഇവിടെ സ്റ്റഡി ഏരിയ ക്രമീകരിച്ചു. വിട്രിഫൈഡ് ടൈലാണ് വീടിനുള്ളിൽ പൊതുവായി  നിലത്തുവിരിച്ചത്.

29-lakh-neryamangalam-upper

താഴെ രണ്ടും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. മുറികളും ലളിതമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യമൊരുക്കി.

29-lakh-neryamangalam-bed

വളരെ ലളിതമായാണ് അടുക്കള ഒരുക്കിയത്. കൗണ്ടറിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയും നൽകി.

29-lakh-neryamangalam-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം വെറും 29 ലക്ഷം രൂപയ്ക്ക് പണി പൂർത്തീകരിച്ചു. നിലവിലെ നിരക്ക് വച്ച് നോക്കിയാൽ ചുരുങ്ങിയത് 35 ലക്ഷമെങ്കിലും ആകുന്നിടത്താണ് ഇത് എന്ന് കൂടി ഓർക്കണം.

ചെലവ് കുറച്ച ഘടകങ്ങൾ

അടിത്തറ ഫിൽ ചെയ്യാൻ പ്ലോട്ടിലുള്ള മണ്ണ് തന്നെ ഉപയോഗിച്ചു.

തടിപ്പണിക്കുള്ള മരം പറമ്പിൽ നിന്നുതന്നെ ലഭിച്ചു.

അകത്തളങ്ങൾ ലളിതമായി ഒരുക്കി. ഫോൾസ് സീലിങ് ഒഴിവാക്കി. 

ടൈൽ, പെയിന്റ്, ഇലക്ട്രിക്കൽ, പ്ലമിങ് സാമഗ്രികൾ മൊത്തവിതരണക്കാരിൽ നിന്നും വിലകുറച്ചു വാങ്ങി.

29-lakh-neryamangalam-plan

Project facts

Location- Neryamangalam, Ernakulam

Plot- 15 cent

Area- 1740 SFT

Owner- Anilkumar

Design- Saneesh TS

San Builders, Vennala, Ernakulam

Mob-9061297111

Completion year- 2019

English Summary- 29 Lakh House Neryamangalam Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA