വെറും 10 ലക്ഷം രൂപയ്ക്ക് സൂപ്പർവീട്! എസിയും ഫാനും വേണ്ട

10-lakh-home-thrissur
SHARE

വീട് ചാനലിലേക്ക് ഏറ്റവുമധികം അന്വേഷണം വരുന്നത് 15 ലക്ഷത്തിൽ താഴെയുള്ള വീടുകളെ പരിചയപ്പെടുത്താമോ എന്ന് ചോദിച്ചാണ്. എന്നാൽ പണപ്പെരുപ്പവും നിർമാണസാമഗ്രികളുടെ വിലക്കയറ്റവും മൂലം അത്തരം വീടുകൾ അപൂർവതയായി കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാർഥ്യം. എന്നിട്ടും 30 ലക്ഷത്തിൽ താഴെയുള്ള വീടുകൾ  പോലും ബജറ്റ് വീടായി ഉൾക്കൊള്ളാൻ പലരും ഇപ്പോഴും തയാറായിട്ടില്ല. മുടക്കുന്ന പണത്തിന് മൂല്യം നൽകുന്ന 'കോസ്റ്റ് എഫക്ടീവ്' വീടുകൾക്കാണ് ഇനി പ്രാധാന്യം.  പുനരുപയോഗത്തിലൂടെ  ചെലവ് 10 ലക്ഷത്തിൽ ഒതുക്കിയ ഒരു മനോഹരഭവനത്തിന്റെ വിശേഷങ്ങൾ വായിക്കാം..

പൊങ്ങച്ചക്കൂടാരമല്ലാത്ത, അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള, സന്തോഷം നിറയുന്ന ഒരു വീട്.. ഇതായിരുന്നു തൃശൂർ സ്വദേശി ബോണി ആഗ്രഹിച്ചത്. ചെലവ് 12 ലക്ഷത്തിൽ താഴെ ഒതുക്കുകയും വേണം. പ്രകൃതി സൗഹൃദ- ബജറ്റ് വീടുകളുടെ പ്രചാരകരായ കോസ്റ്റ്‌ഫോർഡിലെ ഡിസൈനർ ശാന്തിലാലാണ് ഈ ആ ദൗത്യം ഏറ്റെടുത്തത്.

10-lakh-home-thrissur-side

10 സെന്റ് പ്ലോട്ടിലുണ്ടായിരുന്ന പഴയൊരു കെട്ടിടം പൊളിച്ചപ്പോൾ കിട്ടിയ ചെങ്കല്ലാണ് വീടിന്റെ നിർമാണത്തിന് ഭൂരിഭാഗവും ഉപയോഗിച്ചത്. മുൻഭിത്തികൾ കെട്ടാൻമാത്രം പുതിയ ചെങ്കല്ല് വാങ്ങി. സിമന്റിനു പകരം പശിമയുള്ള മണ്ണും കുമ്മായവും ചേർത്ത കൂട്ടുകൊണ്ടാണ് വെട്ടുകല്ലുകൾ പോയിന്റ് ചെയ്തത്. പുറംഭിത്തികൾ പ്ലാസ്റ്റർചെയ്യാതെ എക്സ്പോസ്ഡ് ശൈലിയിൽ നിലനിർത്തി.

10-lakh-home-thrissur-view

ട്രസ് വർക്ക് ചെയ്ത ചരിഞ്ഞ മേൽക്കൂരയാണ് വീടിനു ഭംഗി പകരുന്നത്. പഴയ  കെട്ടിടത്തിലെ കളിമൺ ഓടുകൾ തന്നെ മേൽക്കൂരയിൽ പുനരുപയോഗിച്ചു.  ഇതിനു താഴെ പൂവോട് വിരിച്ചു സീലിംഗ് നൽകി. 

ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, കോമൺ ബാത്റൂം എന്നിവയാണ് 970 ചതുരശ്രയടിയിൽ ഒരുക്കിയത്. ലിവിങ്, ഡൈനിങ്, ഒരു കിടപ്പുമുറി എന്നിവമാത്രം വാർത്തു. ഇവിടെ ചൂട് കുറയ്ക്കാൻ ഫില്ലർ സ്ളാബ് രീതിയിൽ കീഴ്മേൽക്കൂര നൽകി.

അകത്തെ ഭൂരിഭാഗം ചുവരുകളും മഡ് പ്ലാസ്റ്ററിങ് നൽകി. ബാക്കി മഡ്+ സിമന്റ് ഫിനിഷിൽ പ്ലാസ്റ്റർ ചെയ്തു. ഇരൂൾ, വാക പോലെയുള്ള രണ്ടാം തരം മരങ്ങളുടെ തടി കൊണ്ടാണ് ഫർണിച്ചറുകളും വാതിൽ, ജനൽ തുടങ്ങിയവയും പണിതത്.

10-lakh-home-thrissur-living

അകത്തെ കളർ തീമുമായി ഇഴുകിച്ചേരുന്ന കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് സ്വീകരണമുറിയിൽ നൽകിയത്.  വലിയൊരു മൺകൂജ ഷോപീസായി ഇവിടെ നൽകിയിട്ടുണ്ട്. ലിവിങ്ങിൽത്തന്നെ ഭിത്തി വുഡൻ പാനലിങ് ചെയ്ത് പ്രെയർ സ്‌പേസ് ഒരുക്കി. ഇലക്ട്രീഷ്യൻ കൂടിയായ വീട്ടുകാരൻ തന്നെ ലൈറ്റിങ് ഒരുക്കി. ആ വിധത്തിലും ചെലവ് ലാഭിച്ചു.

10-lakh-home-thrissur-hall

ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊണുമേശയാണ് ഒരുക്കിയത്. അടുക്കളയിൽ നിന്ന് തന്നെ ഊണുമുറിയിലേക്ക് വിനിമയം സാധ്യമാകുന്ന ഓപ്പൺ കിച്ചനാണ് ഒരുക്കിയത്. പ്ലൈവുഡിനൊപ്പം പഴയ മരങ്ങളും ചേർത്താണ് കിച്ചൻ ക്യാബിനറ്റുകൾ നിർമിച്ചത്.    

10-lakh-home-thrissur-dine

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 10 ലക്ഷം രൂപയിൽ വീട് പൂർത്തിയാക്കാനായി. മുറ്റം ബേബിമെറ്റൽ വിരിച്ചു. ചുറ്റുമുള്ള പ്രകൃതിയുമായി ഇഴുകിച്ചേർന്നാണ്  വീട് നിലകൊള്ളുന്നത്. ഇനിയുള്ള കാലത്ത് കേരളം ആവശ്യപ്പെടുന്നതും ഇതുപോലെയുള്ള ചെലവ് കുറഞ്ഞ പരിസ്ഥിതിസൗഹൃദ വീടുകളാണ്..

10-lakh-home-thrissur-bed

ചെലവ് കുറച്ച ഘടകങ്ങൾ

ചതുരശ്രയടി കുറച്ചു പരമാവധി  സ്ഥലഉപയുക്തത നൽകി.

വെട്ടുകല്ല്, ഓട്, തടി തുടങ്ങി ഭൂരിഭാഗം സാധനങ്ങളും പുനരുപയോഗിച്ചു.

മഡ് പ്ലാസ്റ്ററിങ് ചെയ്തു കോൺക്രീറ്റിങ്, പെയിന്റിങ് ചെലവുകൾ ലാഭിച്ചു.

Model

Project facts

Location- Muthrathikara, Thrissur

Plot- 13 cent

Area- 970 SFT

Owner- Bonny MD

Designer- Santilal

Costford, Thrissur

Mob- 9747538500

English Summary- 10 Lakh Eco Friendly House Thrissur Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA