sections
MORE

'പച്ചപ്പും ഈ വീടും പിന്നെ സന്തോഷവും; ഇത് ഞങ്ങൾ സ്വപ്നം കണ്ട ജീവിതം'

thrissur-fusion-home
SHARE

തൃശൂർ ചേർപ്പിലുള്ള വീടിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ രഞ്ജിത്ത് പങ്കുവയ്ക്കുന്നു.

തട്ടുതട്ടായി സ്ഥിതി ചെയ്യുന്ന, ധാരാളം പച്ചപ്പുള്ള ഒരേക്കർ പ്ലോട്ടിലാണ് വീട് പണിതത്. വീടിനായി മണ്ണിടിച്ചു നിരത്താൻ പാടില്ല, ഭൂമിയുടെ സ്വാഭാവികത നിലനിർത്തിയാകണം രൂപകൽപന എന്ന് ഡിസൈനറോട് പ്രത്യേകം പറഞ്ഞിരുന്നു. അതിനാൽ പല തട്ടുകളായാണ് വീടിന്റെ അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്.

thrissur-fusion-home-exterior

ട്രഡീഷണൽ+ മോഡേൺ ശൈലികൾ സമന്വയിപ്പിച്ചാണ് വീടൊരുക്കിയത്. പല തട്ടുകളായുള്ള വാർത്ത സ്ലോപ് റൂഫിൽ റൂഫ് ടൈലുകൾ വിരിച്ചു ഭംഗിയാക്കി. വീട്ടിലേക്ക് പ്രധാന ഗെയ്റ്റിന് പുറമെ വിക്കറ്റ് ഗെയ്റ്റുമുണ്ട്. തറവാടുകളെ അനുസ്മരിപ്പിക്കുംവിധമാണ് പൂമുഖം ഒരുക്കിയത്. തടിയുടെ ഫിനിഷുള്ള തൂണുകളും ചാരുപാടികളും ഇവിടെയൊരുക്കി. ഇവിടെ നിന്നും ഫോയർ വഴിയാണ് അകത്തേക്ക് പ്രവേശിക്കുന്നത്.

thrissur-fusion-home-veranda

പോർച്ച്, സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 6500 ചതുരശ്രയടിയിൽ ഒരുക്കിയത്. വീടിന്റെ പുറംകാഴ്ചയെ ബാധിക്കാതെ കാർ പോർച്ച് മാറ്റിനൽകി. മൊത്തം ചതുരശ്രയടിയുടെ നല്ലൊരു ഭാഗവും തുറസായ ബ്രീത്തിങ് സ്‌പേസായി നൽകിയതാണ് വീടിന്റെ ഹൈലൈറ്റ്.

thrissur-fusion-home-living

തുറസായ നയത്തിലാണ് അകത്തളങ്ങൾ. അതായത് പ്രധാനവാതിൽ കടന്നു അകത്തേക്ക് കയറിയാൽ വീടിന്റെ അങ്ങേയറ്റം വരെ തടസമില്ലാതെ കാഴ്ച ലഭിക്കും. പച്ചപ്പ് നിറഞ്ഞ നടുമുറ്റമാണ് വീടിന്റെ കേന്ദ്രബിന്ദു. ഇവിടേക്ക് ദർശനം ലഭിക്കുംവിധമാണ് ചുറ്റിലും ഇടങ്ങൾ വിന്യസിച്ചത്. ഫോയറിൽ നിന്നുപോലും നടുമുറ്റത്തിന്റെ പച്ചപ്പ് ദൃശ്യമാകും. നടുമുറ്റത്തെ സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു. ഇൻഡോർ പ്ലാന്റുകളും പെബിൾസും നൽകി. ലിവിങ്, ഡൈനിങ് ഏരിയകളിൽ കോർട്യാർഡിലേക്ക് കാഴ്ച ലഭിക്കുംവിധം വലിയ ഗ്ലാസ് ഓപ്പണിങ്ങുകൾ നൽകിയിട്ടുണ്ട്.

thrissur-fusion-home-courtyard

വിട്രിഫൈഡ് ടൈലിനോപ്പം വുഡൻ ഫിനിഷ് ടൈലുകളും വുഡൻ ഫ്ളോറിങ്ങും നിലം അലങ്കരിക്കുന്നു. ഇടങ്ങളെ വേർതിരിക്കാൻ നിലത്തെ നിറഭേദങ്ങൾ സഹായിക്കുന്നു. എല്ലാ മുറികളും ജിപ്സം, വെനീർ, ലാമിനേറ്റ് ഫിനിഷുകളിൽ വ്യത്യസ്തമായ സീലിങ് ഡിസൈനുകൾ നൽകിയിട്ടുണ്ട്. പ്രകൃതിയുടെ ചിത്രങ്ങളാണ് ചുവരുകളിൽ നിറയുന്നത്. വുഡും ഗ്ലാസുമാണ് ഗോവണിയുടെ കൈവരികളിൽ നൽകിയത്.

thrissur-fusion-home-court

വിശാലമാണ് നാലു കിടപ്പുമുറികളും. ഫുൾ ലെങ്ത് വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവയെല്ലാം മുറികളിൽ ഒരുക്കി. മുകളിലെ മുറികളിൽ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ അറ്റാച്ഡ് ബാൽക്കണിയും നൽകി.

thrissur-fusion-home-bed

കോർട്യാർഡിനോട് ചേർന്നാണ് ഊണുമുറി. പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിച്ചിരുന്നു ഭക്ഷണം കഴിക്കാം.

thrissur-fusion-home-dine

ഐലൻഡ് മാതൃകയിലുള്ള വിശാലമായ അടുക്കളയാണ് നൽകിയത്. മറൈൻ പ്ലൈവുഡ് കൊണ്ട് കബോർഡുകൾ ഒരുക്കി. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു. സമീപം വർക്കേരിയയുമുണ്ട്.

thrissur-fusion-home-kitchen

വീടിനൊപ്പം ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകി. ഇന്റർലോക്കിടുന്ന പരിപാടിക്കൊന്നും പോയിട്ടില്ല. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധം നാച്ചുറൽ  സ്റ്റോണും അടിയിൽ ഗ്രാസും വിരിച്ചാണ് ഡ്രൈവ് വേയും ലാൻഡ്സ്കേപ്പും ഒരുക്കിയത്. ചെടികളോട് ഞങ്ങൾക്ക് പ്രത്യേക ഇഷ്ടമാണ്, അതിനാൽ ധാരാളം ചെടികളും മഉദ്യാനം അലങ്കരിക്കുന്നു. ചുരുക്കത്തിൽ പഴയ കാലത്തിന്റെ ഭംഗിയും പുതിയകാലത്തിന്റെ സൗകര്യങ്ങളും നിറയുന്ന വീട്ടിൽ ഞങ്ങൾ ഹാപ്പിയായി കഴിയുന്നു.

thrissur-fusion-home-gf

Project facts

thrissur-fusion-home-ff

Location- Cherpu, Thrissur

Plot- 1 Acre

Area- 6500 SFT

Owner- P R Renjith

Designer- Ramesh Pothuval

RP Design Studio, Kochi

Mob- 9846032090

Completion year- 2019

English Summary- Green House Thrissur Plan

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA