sections
MORE

ഇത് അപ്‌ഡേറ്റ് ചെയ്ത വീട്; ഇപ്പോൾ പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല!

karthikapally-house-before-after
SHARE

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന 19 വർഷം പഴക്കമുള്ള ഇരുനില വീടായിരുന്നു സണ്ണിയുടേത്. 2400 ചതുരശ്രയടിയുള്ള അക്കാലത്തെ വലിയ വീടുകളിലൊന്ന്. എന്നാൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ വന്നപ്പോഴാണ് വീട് പുതിയ കാലത്തേക്ക് ഒന്ന് അപ്‌ഡേറ്റ് ചെയ്യാൻ വീട്ടുകാരൻ തീരുമാനിച്ചത്. ഡിസൈനർ ജയേഷ് കുമാറിനെ പണി ഏൽപിച്ചു. 

karthikapally-house-before
പഴയ വീട്

പഴയ സ്ലോപ് റൂഫും ഷോ വാളുകളും എടുത്തുകളഞ്ഞു ന്യൂജെൻ ബോക്സ് ശൈലിയിലേക്ക് വീട് മുഖം മാറി. വെള്ള ചുവരിൽ ബ്രൗൺ നിറമുള്ള നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങിന്റെ സാന്നിധ്യമാണ് പുറംകാഴ്ചയ്ക്ക് ഭംഗി എടുപ്പ് നൽകുന്നത്. അതോടൊപ്പം സ്പോട്ട് ലൈറ്റുകൾ രാത്രിയിൽ വീടിന്റെ ഭംഗി വർധിപ്പിക്കുന്നു.

karthikapally-house

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, അപ്പർ ലിവിങ്, ഡൈനിങ്, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 3400 ചതുരശ്രയടിയുടെ വിശാലതയിൽ പുതിയതായി ഒരുക്കിയത്. പഴയ കാർ പോർച്ച്, പുതിയ ഫോർമൽ ലിവിങ്ങാക്കി മാറ്റി. പകരം സ്ട്രക്ചറിൽ നിന്നും മാറ്റി വശത്തായി പുതിയ കാർ പോർച്ച് നൽകി. അലുമിനിയം ഫ്രയിമിൽ കനോപ്പി നൽകിയാണ് ഇതൊരുക്കിയത്.

karthikapally-house-exterior

അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. പഴയ വീട്ടിൽ ക്ളോസ്ഡ് സ്‌പേസുകൾ ആയിരുന്നു. അനാവശ്യ  ചുവരുകൾ എടുത്തുകളഞ്ഞതോടെ അകത്തളം വിശാലമായി. പൊതുവിടങ്ങളിൽ വിട്രിഫൈഡ് ടൈലാണ് വിരിച്ചത്. സിറ്റൗട്ടിലും ഗോവണിയിലും ഗ്രാനൈറ്റും.

karthikapally-house-living

ചെറിയ സിറ്റൗട്ടിലൂടെ പ്രധാനവാതിൽ കടന്നെത്തുന്നത് വിശാലമായ സ്വീകരണമുറിയിലേക്കാണ്. വുഡൻ പാനലിങ്ങിന്റെ പ്രൗഢിയാണ് ഇവിടുത്തെ ഹൈലൈറ്റ്. കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഇവിടെ നൽകിയത്. ഇവിടെ നിന്നും മറ്റിടങ്ങൾക്ക് സ്വകാര്യത നൽകാൻ സെമി പാർടീഷനും നൽകി. ഇത് ക്യൂരിയോ ഷെൽഫായും ഉപയോഗിക്കുന്നു.

karthikapally-house-hall

ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ ഹാളാണ്. ഇത് കൂടുതൽ വിശാലത തോന്നിക്കുന്നു. ഡൈനിങ്ങിന്റെ ഒരു ഭിത്തിയിൽ വോൾപേപ്പറും മറുവശത്ത് ക്രോക്കറി യൂണിറ്റും നൽകി. വാഷ് ഏരിയ നാച്ചുറൽ സ്റ്റോണും ലൈറ്റും നൽകി ഹൈലൈറ്റ് ചെയ്തു.

karthikapally-house-dine

സ്റ്റെയിൻലെസ്സ് സ്റ്റീൽ ഗ്ലാസ് ഫിനിഷിൽ സുതാര്യമായാണ് ഗോവണിയുടെ കൈവരികൾ. സ്റ്റെപ് കയറിച്ചെല്ലുന്നത് ലിവിങ്ങിലേക്കാണ് ഇവിടെയും ടിവി, സീറ്റിങ് യൂണിറ്റ് നൽകി.

എല്ലാ സൗകര്യങ്ങളും നിറയുന്നതാണ് അഞ്ചു കിടപ്പുമുറികളും. മാറ്റ് ഫിനിഷുള്ള വോൾപേപ്പറാണ് ഒരു ഭിത്തി ഹൈലൈറ്റ് ചെയ്യുന്നത്. ഒപ്പം ജിപ്സം ഫോൾസ് സീലിങും എൽഇഡി ലൈറ്റുകളും പ്രഭ ചൊരിയുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, റീഡിങ് സ്‌പേസ് എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചു.

karthikapally-house-bed

പഴയ അടുക്കളയിൽ സൗകര്യങ്ങൾ കുറവായിരുന്നത് പരിഹരിച്ചു. ഐലൻഡ് കുക്കിങ് യൂണിറ്റോടുകൂടി അടുക്കള പരിഷ്കരിച്ചു. പ്ലൈവുഡ്- മൈക്ക ഫിനിഷിൽ ക്യാബിനറ്റുകൾ ഒരുക്കി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

karthikapally-house-kitchen

മുറ്റം നാച്ചുറൽ സ്റ്റോണും ഇന്റർലോക്കും ഇടവിട്ടു പതിച്ചു. ചുറ്റുമതിലും വീടിന്റെ അതെ തീമിൽ പരിഷ്കരിച്ചു. അങ്ങനെ അടിമുടി ന്യൂജെൻ ലുക്കിൽ വീട് അപ്‌ഡേറ്റ് ചെയ്തു. വീട് മുഖം മിനുക്കിയതറിയാതെ, ഒരുപാട് കാലത്തിനുശേഷം, പഴയ വീട് മനസ്സിൽ വച്ചുകൊണ്ട് ഇവിടെയെത്തിയ പലരും ശങ്കിച്ചു നിന്ന അനുഭവമുണ്ട് എന്നതാണ് മറ്റൊരു കൗതുകം.

karthikapally-house-gf

Project facts

Model

Location- Karthikapally, Alappuzha

Plot- 27 cent

Area- Old- 2800 SFT

           New- 3400 SFT

Owner- Sunny P J

Designer- Jayesh Kumar

JK Constructions, Harippadu

Mob- 9249296025

Completion year- 2018

English Summary- Renovated House Alapuzha

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA