sections
MORE

എന്താ ഭംഗി, ഈ വീട് 5 സെന്റിലാണോ! ആരാധകർ ചോദിക്കുന്നു

traditional-home-edappilly
SHARE

എറണാകുളം ഇടപ്പിള്ളിയിൽ നഗരത്തിരക്കിൽ നിന്നും മാറി ശാന്തസുന്ദരമായ പ്രദേശത്ത്, 5 സെന്റിലായിരുന്നു അരുണിന്റെ പഴയ വീട്. കാലപ്പഴക്കത്തിന്റെ ക്ഷീണതകളും അസൗകര്യങ്ങളും നിറയെയുണ്ടായിരുന്ന ഒരു വീട്. അതിനെ ഏതൊരാളും മോഹിക്കുന്ന വിധത്തിലേക്ക് മാറ്റിയെടുത്ത കഥയാണിത്. നിരവധി മനോഹരവീടുകൾ നിർമിച്ചിട്ടുള്ള ഡിസൈനർ രാമചന്ദ്രമേനോനും സംഘവുമാണ് ഈ ഉദ്യമം ഏറ്റെടുത്തത്.

traditional-home-edappilly-old
പഴയ വീട്

മുകളിൽ ഒരു മുറി മാത്രമുണ്ടായിരുന്ന ഇരുനില വീടായിരുന്നു ഇത്. അകത്തളങ്ങളിൽ സ്ഥലപരിമിതിയും വെളിച്ചക്കുറവും. ഇടങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. പഴയ വീട്ടിലെ ചെറിയ രണ്ടു കിടപ്പുമുറികളെ ഫോർമൽ ലിവിങും അടുക്കളയുമാക്കി മാറ്റി. പഴയ അടുക്കളയുടെ സ്ഥാനത്ത് ഇപ്പോൾ വിശാലമായ മാസ്റ്റർ ബെഡ്‌റൂം ഒരുക്കി. മുകളിൽ ഒരു കിടപ്പുമുറി, ലിവിങ്, റൂഫ് ഗാർഡൻ, അറ്റിക് സ്‌പേസ് എന്നിവ കൂട്ടിച്ചേർത്തു.

traditional-home-edappilly-side

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ്, റൂഫ് ഗാർഡൻ എന്നിവയാണ് പുതിയ വീട്ടിലെ  2019 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. പല നിറത്തിലുള്ള ലൈം സ്റ്റോൺ ഫ്ലോറിങ്ങാണ് മറ്റൊരു ഹൈലൈറ്റ്. ടൈലിനേക്കാളും മാർബിളിനേക്കാളും ഭംഗിയും തണുപ്പും  ഇത് പ്രദാനം ചെയ്യുന്നു.

traditional-home-edappilly-interior

സിറ്റൗട്ടിൽ നിന്നും പ്രവേശിക്കുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെ നിന്നും ഓപ്പൺ ഹാളായി ഒരുക്കിയ ഡൈനിങ്- ഫാമിലി ലിവിങ് സ്‌പേസിലേക്ക് പ്രവേശിക്കാം. നേരത്തെ ഇവിടെ ഇടുങ്ങിയ മുറികളായിരുന്നു. അനാവശ്യ ചുവരുകൾ എടുത്തു കളഞ്ഞതോടെ  വീടിനകം വിശാലമായി. ഊണുമുറിയുടെ ഒരു ചുവരിൽ വലിയ സ്ലൈഡിങ് വാതിൽ നൽകി. ഇതുവഴി പുറത്തെ പാഷ്യോ സ്‌പേസിലേക്കിറങ്ങാം. അധിക സുരക്ഷയ്ക്കായി ഓട്ടമേറ്റഡ് റോളിങ് ഷട്ടർ നൽകി.  പാഷ്യോയിൽ പ്ലാന്റുകൾ നൽകിയത് അയൽവീടുകളിൽ നിന്നും സ്വകാര്യതയും നൽകുന്നു.

traditional-home-edappilly-dine

നാലു കിടപ്പുമുറികളും ഇപ്പോൾ വിശാലമാണ്. ടെറാക്കോട്ട ടൈലുകളാണ് നിലത്ത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകി. ഒരു കിടപ്പുമുറിയോട് ചേർന്ന് സ്റ്റഡി സ്‌പേസും ഒരുക്കി. ക്രോസ് വെന്റിലേഷൻ നന്നായി ലഭിക്കുംവിധം ജാലകങ്ങളും മുറികളിൽ നൽകി.

traditional-home-edappilly-kitchen

മറൈൻ പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ കബോർഡുകൾ. ഇതിനു മുകളിൽ പ്ലെയിൻ വാർണിഷ് മാത്രമേ അടിച്ചുള്ളൂ എന്നത് ശ്രദ്ധേയമാണ്. കൗണ്ടറിലും സ്പ്ലാഷ്ബാക്കിലും മാർബിൾ വിരിച്ചു. കിച്ചണിൽ നിന്നും ഡൈനിങ്ങിലേക്ക് തുറക്കുന്ന ഒരു പാൻട്രി കൗണ്ടറും നൽകി. മുകൾനിലയിൽ ജിഐ ട്രസ് വർക്ക് ചെയ്താണ് ഓടുവിരിച്ചത്. ഇതിനു താഴെ മേന്മയുള്ള തടി കൊണ്ട് മച്ച് നൽകി. അങ്ങനെ ഇതിനിടയിൽ അറ്റിക് സ്‌പേസും ലഭിച്ചിട്ടുണ്ട്. ചൂടിനെ ഫലപ്രദമായി തടയുകയും ചെയ്യുന്നു. യൂട്ടിലിറ്റി സ്‌പേസായി ഇതുപയോഗിക്കാം.

traditional-home-edappilly-hall

കാഴ്ചകൾ കെട്ടിമറയ്ക്കാത്ത ചെറിയ ചുറ്റുമതിലാണ് മറ്റൊരാകർഷണം. പരമ്പരാഗത ശൈലിയെ അനുസ്മരിപ്പിക്കുന്ന പടിപ്പുരയും ഇവിടെ നൽകിയിട്ടുണ്ട്. മുറ്റത്ത് ടെറാക്കോട്ട ടൈലുകളാണ് വിരിച്ചത്. മുറ്റത്ത് വീഴുന്ന വെള്ളം മണ്ണിലേക്കിറങ്ങാൻ പാകത്തിൽ പുൽത്തകിടിയും വിരിച്ചു. ഇത്രയും വായിച്ചത് വെറും 5 സെന്റിൽ പണിത വീടിനെക്കുറിച്ചാണെന്നു ഒന്നുകൂടി ചിന്തിക്കുമ്പോഴാണ് രൂപകൽപനയിലെ മികവ് ബോധ്യമാവുക. എന്തായാലും ഇപ്പോൾ ഈ വീടിനു നിരവധി ആരാധകരുണ്ട് എന്നതാണ് സത്യം..

Project facts

Location- Edappally, Ernakulam

Plot- 5 cent

Area- 2019 SFT

Owners-Arun & Anita

Design- Ramachandra Menon, Gayathri Unnikrishnan

Menon Associates, Aluva 

Mob- 94465 44968

English Summary- Traditional Remodelled House Edappilly

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA